ബിനോയ് വിശ്വം കസ്റ്റഡിയില്‍; മംഗളൂരുവില്‍ നിരോധനാജ്ഞ ലംഘിച്ച് പൗരത്വ നിയമ ഭേദഗതി ബില്ലിനെതിര പ്രതിഷേധിച്ചതോടെയാണ് നടപടി

ബിനോയ് വിശ്വം എം.പി കസ്റ്റഡിയില്‍. മംഗളൂരുവില്‍ നിരോധനാജ്ഞ ലംഘിച്ച് പൗരത്വ നിയമ ഭേദഗതി ബില്ലിനെതിര പ്രതിഷേധിച്ചതോടെയാണ് ബിനോയ് വിശ്വത്തെ കസ്റ്റഡിയിലെടുത്തത്. സിപിഐ നേതൃത്വത്തില്‍ ലാല്‍ബാഗിലാണ് പ്രതിഷേധ പ്രകടനം നടത്തിയത്. സിപിഐ കര്‍ണാടക സംസ്ഥാന സെക്രട്ടറി സാത്തി സുന്ദരേഷിനേയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പ്രകടനത്തിന് പോലീസ് അനുമതി നിഷേധിച്ചിരുന്നു. മംഗളൂരുവില്‍ കര്‍ഫ്യൂ ലംഘിച്ച് പ്രതിഷേധത്തിന് ശ്രമിച്ചതിനാലാണ് കസ്റ്റഡിയിൽ എടുത്തത്. സി.പി.ഐ കര്‍ണാടക സംസ്ഥാന സെക്രട്ടറിെയയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പൊലീസ് ബലപ്രയോഗത്തിനു മുതിര്‍ന്നെന്ന് ബിനോയ് വിശ്വം മനോരമ ന്യൂസിനോട് പറഞ്ഞു. ബിനോയ് വിശ്വത്തെ മംഗളൂരു പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയിരിക്കുകയാണ്
മംഗളൂരുവിലേക്കുള്ള കേരള വാഹനങ്ങള്‍ക്ക് ഇന്നും കര്‍ണടാക പൊലീസ് അതിര്‍ത്തിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. കര്‍ശന പരിശോധനയ്ക്കുശേഷം കാറും ഇരുചക്രവാഹനങ്ങളും കടത്തിവിടുന്നുണ്ട്. എന്നാല്‍ ചരക്ക് വാഹനങ്ങള്‍ ഉള്‍പ്പെടെയുളള വലിയ വാഹനങ്ങളെല്ലാം തലപ്പാടിയില്‍ തടയുന്നു. കേരളത്തില്‍നിന്നുള്ള ബസുകളും അതിര്‍ത്തിയില്‍ സര്‍വീസ് അവസാനിപ്പിക്കുകയാണ്.
https://www.facebook.com/Malayalivartha

























