4,800 പേർക്ക് തപാലിലൂടെ ക്ഷണമെത്തും ;സൽക്കാരത്തിന് വിഭവങ്ങൾ ദോശയും ചമ്മന്തിയും ചായയും; വ്യത്യസ്താമായ വിവാഹ ക്ഷണവുമായി മൂവാറ്റുപുഴ എംഎൽഎ എൽദോ എബ്രഹാം

ബാച്ചിലർ ലൈഫിന്അന്ത്യം കുറിച്ച് മൂവാറ്റുപുഴ എംഎൽഎ എൽദോ എബ്രഹാം. ജനുവരി 12ന് രാവിലെ 11ന് മൂവാറ്റുപുഴ കുന്നക്കുരുടി സെന്റ് ജോർജ് യാക്കോബായ പള്ളിയിലാണ് സിപിഐക്കാരനായ എൽദോ എബ്രഹാമിന്റെ വിവാഹം. ആയുർവേദ കണ്ണുഡോക്ടറായ ആഗി മേരിയാണ് എംഎൽഎയുടെ ജീവിത സഖി. വിവാഹ ക്ഷണം വ്യത്യസ്തമാക്കിയിരിക്കുകയാണ് എൽദോ എബ്രഹാം എംഎൽഎ. കഴിഞ്ഞ കാൽ നൂറ്റാണ്ടിനിടെ തന്നെ വിവാഹത്തിന് ക്ഷണിച്ചവർക്കെല്ലാം ക്ഷണക്കത്ത് തപാലിൽ അയക്കുകയാണ് എൽദോ.
തങ്ങളുടെ കല്യാണത്തിന് ക്ഷണക്കത്ത് നൽകി എൽദോയെ വിളിച്ച 4,800 പേർക്ക് തപാലിലൂടെ ക്ഷണമെത്തും. സൂക്ഷിച്ച് വച്ച പഴയ കല്യാണകുറികളിൽ നിന്ന് വിലാസം കണ്ടെത്തിയാണ് ക്ഷണക്കത്ത് അയക്കുന്നത്. മൂത്ത സഹോദരിയുടെ വിവാഹത്തിന് കുറി അടിക്കാനുള്ള പണം കയ്യിലില്ലാതിരുന്നതിനെ തുടര്‍ന്ന് സ്വന്തം തയ്യാറാക്കിയ കുറി ഉപയോഗിച്ചാണ് വിവാഹം ക്ഷണിച്ചത്. അന്ന് മുതല്‍ കിട്ടുന്ന കല്യാണക്കുറികള്‍ എല്ലാം എല്‍ദോ സൂക്ഷിച്ച് വക്കാന്‍ തുടങ്ങിയത്.
ക്ഷണക്കത്ത് നൽകാത്തന്നവരെയും കല്യാണത്തിന് വിളിക്കുന്നുണ്ട്. മുമ്പ് പഞ്ചായത്ത് അംഗമായിരുന്ന രണ്ട് വാർഡുകളിലെ എല്ലാ വീട്ടിലും നേരിട്ട് പോയി വിളിച്ചു. ജനുവരി 12ന് എറണാകുളം കുന്നുകുരുടി സെന്‍റ് ജോര്‍ജ് പള്ളിയിലാണ് വിവാഹം. തുടർന്ന് വൈകീട്ട് മൂന്ന് മുതൽ മൂവാറ്റുപുഴ മുനിസിപ്പൽ മൈതാനത്ത് വിരുന്ന് സൽക്കാരം.
കമ്മ്യൂണിസ്റ്റുകാരനായതിൽ എല്ലാം ലളിതമെന്ന് എൽദോ. സൽക്കാരത്തിന് വിഭവങ്ങൾ ദോശയും ചമ്മന്തിയും ചായയും. മന്ത്രിമാരടക്കമുള്ളവർ വിവാഹത്തിനെത്തും. മണ്ഡലത്തിലുടനീളം ക്ഷണിച്ചിട്ടുള്ളതിനാൽ 20,000 പേരെങ്കിലും വിവാഹത്തിന് എത്തുമെന്നാണ് എൽദോയുടെ കണക്കുകൂട്ടൽ.
ജനുവരിയിൽ കല്ലൂർക്കാട്ടെ ആഗിയുടെ ക്ലിനിക്ക് ഉദ്ഘാടനം ചെയ്തത് എൽദോയാണ്. കണ്ടമാത്രയിൽ തന്നെ ഡോക്ടറെ എംഎൽഎക്ക് ഇഷ്ടപ്പെട്ടു. യാക്കോബായ അംഗമായ എൽദോ റോമൻ കത്തോലിക്കാ വിഭാഗക്കാരായ പെൺവീട്ടുകാരോട് വിവാഹക്കാര്യം സംസാരിച്ച് കല്യാണം നിശ്ചയിച്ചു. മണ്ണാംപറമ്പിൽ അഗസ്റ്റിന്റെയും മേരിയുടെ ഏകമകളാണ് 29 കാരിയായ ആഗി. പാരമ്പര്യമായി ആയുർവേദ നേത്രരോഗ ചികിത്സകരാണ് ആഗിയുടെ കുടുംബം.
തൃക്കളത്തൂർ മേപ്പുറത്ത് എബ്രഹാമിന്റെയും ഏലിയാമ്മയുടെയും മകനാണ് 42കാരനായ എൽദോ എബ്രഹാം. രണ്ടു ചേച്ചിമാരെയും വിവാഹം കഴിപ്പിച്ചയച്ചു. എൽദോയെ കല്യാണം കഴിപ്പിക്കാൻ മാതാപിതാക്കൾ ശ്രമിച്ചെങ്കിലും തിരക്ക് പറഞ്ഞ് എൽദോ ഒഴിഞ്ഞുമാറി. അങ്ങനെിയിരിക്കെയാണ് ആഗിയെ കാണുന്നതും വിവാഹം നിശ്ചയിക്കുന്നതും.
https://www.facebook.com/Malayalivartha

























