സേവ് ദി ഡേറ്റിലും പ്രതിഷേധ സ്വരം ; പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്ലക്കാർഡ്‌കളുമേന്തി വധുവും വരനും; ഫോട്ടോകൾ വൈറൽ

കേരളത്തിൽ ഇന്ന് ട്രെൻഡിങ് ആയി മുന്നേറുന്ന ഒന്നാണ് വിവാഹത്തിന് മുന്നേയുള്ള വധു വരന്മാരുടെ സേവ് ദി ഡേറ്റ് ഫോട്ടോ ഷൂട്ടുകൾ. ബീച്ചും പാർക്കും പ്രണയവും പ്രൊഫഷനും രാജകീയതയും ഒക്കെ പ്രമേയം ആയി തിരഞ്ഞെടുക്കുന്നവരിൽ വ്യത്യസ്തരാകുകയാണ് തിരുവനന്തപുരം സ്വദേശി ജി എൽ അരുൺ ഗോപിയും കൊല്ലം സ്വദേശിനി ആശാ ശേഖറും. തങ്ങളുടെ സേവ് ദി തീയതി ഫോട്ടോകളിൽ പരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്ലക്കാർഡുകൾ ആണ് ഇവർ ഉൾപ്പെടുത്തിയിരിക്കുന്നത്. വടകര സ്വദേശികളും ഫോട്ടോഗ്രാഫര്‍മാരുമായ നിധിൻ, അർജുൻ എന്നീ യുവാക്കളുടെ നേതൃത്വതിലുള്ള ഫസ്റ്റ് ലുക്ക്ഫോട്ടോഗ്രഫിയാണ് ഇത്തരമൊരു വേറിട്ട ആശയം തങ്ങളുടെ ഫോട്ടോഗ്രാഫുകളിൽ ഉൾപ്പെടുത്തിയത്. എന്‍ആര്‍സിയും സിഎഎയും വേണ്ട എന്നെഴുതിയ പ്ലക്കാര്‍ഡുകള്‍ പിടിച്ചുകൊണ്ടാണ് വധു വരന്മാർ ഫോട്ടോയ്ക്ക് പോസ്ചെയ്തത്.
തിരുവനന്തപുരം ജില്ലാ ശിശുക്ഷേമ സമിതി ട്രെഷറർ ആണ് അരുൺ ഗോപി. പ്രതിഷേധങ്ങളില്‍ ഭാഗമാകാനുള്ള തീരുമാനംആണ് ഇത്തരമൊരു ഫോട്ടോഷൂട്ട് ചെയ്യാൻ പ്രേരിപ്പിച്ചതെന്ന് അരുണും ആശയും പറയുന്നു. വിഭജനത്തിന്റെ പുതിയ കാലത്ത് കൈകോർത്ത് നടക്കുന്നതിനേക്കാൾ വലിയ രാഷ്ട്രീയമില്ലെന്നാണ് ഫോട്ടോഷൂട്ടിനേക്കുറിച്ച് അരുണ്‍ പ്രതികരിക്കുന്നത്. എന്നാൽ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വളരെയധികം വിമർശനങ്ങളും നേരിട്ടിരുന്നു. വ്യത്യസ്ത തേടിപോകുന്നത് നല്ലതാണെന്നും എന്നാൽ പ്രതിഷേധങ്ങൾ പ്രകടിപ്പിക്കാനുള്ള ഇടമല്ല ഇത്തരം ഫോട്ടോഷൂട്ടുകൾ എന്നുമാണ് അനവധിപേർ അഭിപ്രായപ്പെട്ടത്. എന്നാൽ തങ്ങൾ പ്രശസ്തിക്കുവേണ്ടിയല്ല മറിച്ചു അഭിപ്രായപ്രകടനം നടത്തുക മാത്രമാണ് ചെയ്തത് എന്നാണ് അരുണും ആശയും പ്രതികരിച്ചത്. സമൂഹമാധ്യമങ്ങളിൽ താരമാകുന്നതിനായി ഏതറ്റം വരെ പോകാനും ഇന്നത്തെ തലമുറ തയ്യാറാണ്. ഇതിനായി ഇവർ തിരഞ്ഞെടുക്കുന്ന മാർഗങ്ങളിൽ ഒന്നാണ് സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ടുകൾ. അതിരുകടക്കുന്ന റൊമാന്സും ശരീരപ്രദര്ശനവും കൊണ്ട് അടുത്തിടെ പ്രചരിച്ച ചില സേവ് ദി ഡേറ്റ് ഫോട്ടോകൾ രൂക്ഷ വിമർശനങ്ങൾ നേരിട്ടിരുന്നു. എന്തായാലും പ്രതിഷേധ പ്ലക്കാർഡുകളുമായെത്തിയ അരുണിന്റേയും ആശയുടെയും ഫോട്ടോകൾ വൈറലായിക്കഴിഞ്ഞു.
https://www.facebook.com/Malayalivartha

























