മംഗളൂരുവില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ഥികളെ നാട്ടില്‍ എത്തിക്കുവാന്‍ നടപടി പുരോഗമിക്കുന്നു

മലയാളി വിദ്യാര്‍ഥികളെ മംഗളൂരുവില്‍ നിന്നും സുരക്ഷിതമായി നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. കേരള സര്‍ക്കാര്‍ കര്‍ണാടക സര്‍ക്കാരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്.
ഉദ്യോഗസ്ഥ തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശ പ്രകാരം കര്‍ണാടക പൊലീസ് മേധാവി ഉള്‍പ്പെടെയുള്ളവരുമായി ആശയവിനിമയം നടത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും ഓഫിസ് അറിയിച്ചു.
അതേസമയം, പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രക്ഷോഭം തമിഴ്‌നാട്ടിലും ശക്തിയാര്‍ജ്ജിക്കുകയാണ്. ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനിലേക്ക് ഇടതുപ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. ദിവസവും പതിനായിരങ്ങള്‍ വന്നിറങ്ങുന്ന ചെന്നൈ സെന്‍ട്രല്‍ സ്റ്റേഷന്‍ ഉപരോധിക്കാനായിരുന്നു സിപിഎം, ഡിവൈഎഫ്‌ഐ, ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകരുടെ ശ്രമം.
സമര നിരോധിത പ്രദേശമായ സെന്‍ട്രല്‍ സ്റ്റേഷന്‍ പരിസരത്തേക്ക് സമരക്കാര്‍ എത്താതിരിക്കാന്‍ പൊലീസ് പരമാവധി ശ്രമിച്ചു. സബര്‍ബന്‍ ടെര്‍മിനലില്‍ കയറാനുള്ള ശ്രമം ഉന്തിലും തള്ളിലും കലാശിച്ചു. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ ബാരിക്കേഡുകള്‍ തകര്‍ത്ത് അകത്തുകടന്നു.
https://www.facebook.com/Malayalivartha

























