വിവാഹം കഴിഞ്ഞ മുതൽ തുടങ്ങിയ പീഡനം, സ്ത്രീധനം വില്ലനായപ്പോൾ ആദ്യത്തെ കൺമണിയെ പോലും കാണാൻ ഭാഗ്യമുണ്ടായില്ല; ഭര്‍ത്താവില്‍ നിന്നും അമ്മായി അമ്മയില്‍ നിന്നും നിരന്തര പീഡനം.. സഹിക്കാനായില്ല ഗര്‍ഭിണി ആത്മഹത്യ ചെയ്തു

വിവാഹം കഴിഞ്ഞ മുതൽ സ്ത്രീധനത്തെ ചൊല്ലി നിരന്തരം കലഹം. ഭര്‍ത്താവില്‍ നിന്നും അമ്മായി അമ്മയില്‍ നിന്നുംപീഡനം സഹിക്കാനാകാതെ നാലുമാസംഗർഭിണിയായിരുന്ന യുവതി ആത്മഹത്യ ചെയ്തു. സംഭവത്തെ തുടർന്ന് ഭര്‍ത്താവ് ശിവ കുമാറിനും കുടുംബാങ്ങള്‍ക്കുമെതിരെ പോലീസ് കേസെടുത്തു.ഹൈദരാബാദിലാണ് സംഭവം. ഈ വര്‍ഷം മെയിലാണ് സൗമ്യയും ശിവ കുമാറും തമ്മില്‍ വിവാഹിതരാകുന്നത്. വിവാഹം കഴിഞ്ഞ് പിറ്റേദിവസം തന്നെ ഇയാള്‍ സ്ത്രീധനത്തിന്റെ പേരില്‍ സൗമ്യയെ ഉപദ്രവിക്കുമായിരുന്നു. ഇയാള്‍ മാത്രമല്ല ഇയാളുടെ അമ്മയും സൗമ്യയെ ശാരീരകമായും മാനസികമായും പീഡിപ്പിച്ചു എന്ന്് പോലീസ് പറയുന്നു. മരിക്കുമ്ബോള്‍ സൗമ്യ നാല് മാസം ഗര്‍ഭണിയായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ് കുറച്ച് ദിവസങ്ങളായി മാതാപിതാക്കള്‍ക്കൊപ്പം താമസിച്ച് വരികയായിരുന്നു സൗമ്യ. വിവാഹ സമയത്ത് തന്നെ ശിവകുമാര്‍ സ്വത്ത് ആവശ്യപ്പെടുകയും ചേരിയില്‍ ഉള്ള വീട് സൗമ്യയുടെ മാതാപിതാക്കള്‍ എഴുതികൊടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ വിവാഹ ശേഷം ശിവകുമാര്‍ കൂടുതല്‍ സ്വത്തുക്കള്‍ ആവശ്യപ്പെടുകയായിരുന്നുവെന്ന് സൗമ്യയുടെ ബന്ധു വിജയ് പോലീസിനോട് പറഞ്ഞു. ഇതേചൊല്ലി സൗമ്യയുമായി ഇയാള്‍ വഴക്കിടുമായിരുന്നുവെന്നും വിജയ് കൂട്ടിച്ചേര്‍ത്തു. മകന് മറ്റൊരു ബന്ധവും മെച്ചപ്പെട്ട സ്ത്രീധനവും ലഭിക്കുമെന്ന് അമ്മായി അമ്മ പറഞ്ഞതായും വിജയ് കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha

























