Widgets Magazine 

27
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്


ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം


ഇന്ന് ബാങ്കുകൾ പ്രവർത്തിക്കും.... ഉപഭോക്താക്കളുടെ ബുദ്ധിമുട്ടുകൾ ലക്ഷൂകരിക്കുന്നതിനായി ഇന്ന് ബാങ്കുകൾക്ക് പ്രവൃത്തിദിനമാക്കി കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കി


കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... സംസ്ഥാനത്തെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം പ്രഖ്യാപിച്ച റെഡ് അലർട്ട് നിലനിൽക്കുന്നു, തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത


ഒരു ദിവസത്തെ സംസ്ഥാന സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഇന്ന് കേരളത്തിലെത്തും...

കേന്ദ്രസര്‍ക്കാര്‍ പാസ്സാക്കിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സി.പി.എമ്മും കോണ്‍ഗ്രസും പ്രതിഷേധം ആളിപ്പടര്‍ത്തുമ്പോള്‍ കേരളത്തിലെ ബി.ജെ.പി നേതാക്കളെ കാണാനില്ലെന്ന് ആക്ഷേപം

21 DECEMBER 2019 02:22 PM IST
മലയാളി വാര്‍ത്ത

കേന്ദ്രസര്‍ക്കാര്‍ പാസ്സാക്കിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സി.പി.എമ്മും കോണ്‍ഗ്രസും പ്രതിഷേധം ആളിപ്പടര്‍ത്തുമ്പോള്‍ കേരളത്തിലെ ബി.ജെ.പി നേതാക്കളെ കാണാനില്ലെന്ന് ആക്ഷേപം. ചാനല്‍ ചര്‍ച്ചകളിലും സോഷ്യല്‍മീഡിയയിലും കൂടി വീരവാദം മുഴക്കുന്നതല്ലാതെ നിയമത്തിന്റെ പ്രാധാന്യം മനസ്സിലാക്കി കേന്ദ്രസര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ പ്രതിഷേധങ്ങളോ, പ്രചരണങ്ങളോ ഒന്നും നടത്താന്‍ നേതാക്കള്‍ തയ്യാറാകുന്നില്ല. അതില്‍ ദേശീയനേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം. സംസ്ഥാന പ്രസിഡന്റായിരുന്ന പി.എസ് ശ്രീധരന്‍പിള്ള നവംബറില്‍ മിസോറാം ഗവര്‍ണറായതോടെ നാഥനില്ലാകളരിയാണ് ബി.ജെ.പി കേരള ഘടകം. ജനുവരി പകുതിയോടെ മാത്രമേ പുതിയ പ്രസിഡന്റിനെ നിയമിക്കൂ എന്നാണ് നേതാക്കള്‍ നല്‍കുന്ന വിവരം.

ശബരിമല സമരത്തിലൂടെ വിശ്വാസികള്‍ക്കിടയില്‍ ബി.ജെ.പിക്ക് ലഭിച്ച സ്വീകാര്യത നിലനിര്‍ത്തി മുന്നോട്ട് പോകേണ്ടതിന് പകരം അധ്യക്ഷസ്ഥാനത്തിനായുള്ള വടംവലിയിലാണ് പ്രമുഖനേതാക്കളെന്ന ആക്ഷേപം അണികള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഇടയില്‍ ശക്തമാണ്. അതുകൊണ്ടാണ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബില്ലിന് അനുകൂലമായ പരിപാടികള്‍ സംഘടിപ്പിക്കാന്‍ നേതാക്കളാരും മുതിരാത്തതെന്നും ആക്ഷേപമുണ്ട്. വരാന്‍ പോകുന്ന തദ്ദേശ തെരഞ്ഞെടുപ്പിലും അത് കഴിഞ്ഞുള്ള നിയമസഭാ തെരഞ്ഞെടുപ്പിലും പാര്‍ട്ടിയെ ശക്തമാക്കണം. അതിന് കേന്ദ്രസര്‍ക്കാരിനെതിരെ ഇടത് വലത് മുന്നണികള്‍ നടത്തുന്ന പ്രതിഷേധങ്ങളെ പ്രതിരോധിക്കാനാകണം. അത്തരത്തിലുള്ള കൂടിയാലോചനകള്‍ നേതാക്കളുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ല. ഇതിന് വലിയ വില കൊടുക്കേണ്ടിവരുമെന്ന് പ്രമുഖ നേതാവ് ചൂണ്ടിക്കാട്ടുന്നു.

കോണ്‍ഗ്രസും സി.പി.എമ്മും സര്‍ക്കാരും ചേര്‍ന്ന് പൗരത്വഭേദഗതി നിയമത്തിനെതിരെ സംയുക്തമായി സമരം നടത്തി ജനശ്രദ്ധ ആകര്‍ഷിച്ചപ്പോള്‍ ബി.ജെ.പിയുടെയും എന്‍.എന്‍.എയുടെയും നിലപാട് മാധ്യമപ്രതികരണങ്ങളില്‍ മാത്രം ഒതുങ്ങി. നേതാക്കള്‍ തമ്മിലുള്ള അഭിപ്രായഭിന്നതയാണ് ബില്ലിന് അനുകൂലിച്ചും കേന്ദ്രസര്‍ക്കാരിനെ പ്രതിരോധിച്ചും പരിപാടികള്‍ സംഘടിപ്പിക്കാത്തതിന് കാരണം എന്നാണ് ആക്ഷേപം. എല്‍.ഡി.എഫ് തദ്ദേശ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. യു.ഡി.എഫിന് അത്തരമൊരു സംവിധാനം ഇല്ലെങ്കിലും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ പ്രതിഷേധപരിപാടികളിലൂടെ അവര്‍ സജ്ജീവമാണ്. ബി.ജെ.പിയോ അവര്‍ നേതൃത്വം നല്‍കുന്ന എന്‍.ഡി.എ മുന്നണിയോ ചിത്രത്തിലേയില്ല.

പൗരത്വ നിയമഭേദഗതി നടപ്പാക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ നടപ്പാക്കുന്നതിനുള്ള നടപടികളും ഇന്നലെ രാത്രി നിര്‍ത്തലാക്കി. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം ജനങ്ങളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുന്നതിന് പൊതുഭരണവകുപ്പ് നവംബറില്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇന്നലെ രാത്രി ആ ഉത്തരവ് മരവിപ്പിച്ചു. അതിനെതിരെ പ്രതിഷേധം സംഘടിപ്പിക്കാന്‍ സംസ്ഥാനത്തെ ബി.ജെ.പി നേതാക്കള്‍ക്ക് കഴിഞ്ഞിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ആഭ്യന്തരമന്ത്രി അമിത്ഷായേയും വ്യക്തിപരമായി അധിഷേധിപ്പ് പലയിടങ്ങളിലും എല്‍.ഡി.എഫും യു.ഡി.എഫും അവരുടെ വിദ്യാര്‍ത്ഥി സംഘടനകളും പ്രക്ഷോഭം നടത്തിയിട്ട് അതിനെതിരെ പ്രതിഷേധം സംഘടിപ്പിക്കാന്‍ പോലും കഴിഞ്ഞിട്ടില്ല. പുതിയ പ്രസിഡന്റ് വരുമ്പോഴേക്കും പ്രതിഷേധങ്ങള്‍ തണുക്കും, ആറിയ കഞ്ഞി പഴങ്ങഞ്ഞിയാകും... 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മിൽമ എറണാകുളം മേഖല യൂണിയൻ ബജറ്റ് പ്രഖ്യാപിച്ചു... 1217 കോടി രൂപ വരവും, 3 കോടി രൂപ അറ്റാദായവും  (8 minutes ago)

പഴയന്നൂരിൽ ഭക്ഷ്യവിഷബാധയെന്ന് സംശയിക്കുന്ന സംഭവത്തിൽ ഗൃഹനാഥൻ മരിച്ചു...  (22 minutes ago)

ആറളം ഫാമിലും പുനരധിവാസമേഖലയിലും ഭീഷണിയായ മോഴയാനയെ മയക്കു വെടിവെച്ചശേഷം തളയ്ക്കുന്നതിന് മുത്തങ്ങയിൽ നിന്ന് കുങ്കിയാനകളെത്തി....  (36 minutes ago)

സങ്കടക്കാഴ്ചയായി... പ്രവാസി ഹൃദയാഘാതത്തെ തുടർന്ന് ഒമാനിൽ നിര്യാതനായി  (44 minutes ago)

കെഎസ്ആർടിസിക്ക് പുതിയ ബസുകൾ വാങ്ങുന്നതിനായി എംഎൽഎമാരുടെ ആസ്തി വികസന ഫണ്ട് ഉപയോഗിക്കാൻ അനുമതി നൽകി സംസ്ഥാന സർക്കാർ ഉത്തരവ്  (52 minutes ago)

തദ്ദേശ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 9 ജില്ലകളിലെ തദ്ദേശ സ്ഥാപന പരിധികളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാകളക്ടർമാർ  (1 hour ago)

ഏഷ്യൻ ഗെയിംസ് അത്‌ലറ്റിക്‌സ് .... ഇന്ത്യയ്ക്ക് മെഡൽ പ്രതീക്ഷ നൽകി പുരുഷന്മാരുടെ 400 മീറ്റർ ഹർഡിൽസിൽ സന്തോഷ് കുമാർ തമിഴരസൻ ഫൈനലിൽ...  (1 hour ago)

സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്  (1 hour ago)

പുതിയ ഗാര്‍ഹിക പാചകവാതക ഉപഭോക്താക്കള്‍ക്ക് 14.2 കിലോഗ്രാമിന് പകരം ലഭിക്കുന്നത് 10 കിലോഗ്രാമിന്റെ കോംപസിറ്റ് ഗ്യാസ് സിലിണ്ടര്‍  (1 hour ago)

കണ്ണീർക്കാഴ്ചയായി.. എംസി റോഡിൽ കിളിമാനൂരിന് സമീപം കുറവൻകുഴിയിൽ ഓട്ടോറിക്ഷയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് ഒരു മരണം, രണ്ടു പേർക്ക് പരുക്ക്  (2 hours ago)

മീൻ പിടിക്കുന്നതിനിടെ മോട്ടോർ തറയിലെ പറക്കുഴിക്കുള്ളിൽപെട്ട മത്സ്യത്തൊഴിലാളി പ്രൊപ്പല്ലറിൽ കുടുങ്ങി മുറിവേറ്റ്‌ മരിച്ചു....  (2 hours ago)

  വാക്കു തർക്കത്തിനൊടുവിൽ... മലമ്പുഴയിൽ യുവാവ് രണ്ടാനച്ഛനെ കുത്തികൊലപ്പെടുത്തി, പ്രതിയ്ക്കായി അന്വേഷണം ഊർജ്ജിതമാക്കി  (2 hours ago)

താരത്തിന്റെ ചരിത്രനേട്ടത്തിൽ അതിയായ സന്തോഷവും അഭിമാനവും... ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങിൽ ഇരട്ട മെഡലുകൾ നേടി രാജ്യത്തിന്റെ അഭിമാനമായി മാറിയ കോഴിക്കോട് സ്വദേശിനി വിദർശ കെ. വിനോദിന്റെ വീട് സന്ദർശിച്ച് വയനാട  (3 hours ago)

ദീപാവലി മഹോത്സവത്തോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി പ്രത്യേക ഉത്സവകാല ട്രെയിനുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ  (3 hours ago)

  നിസ്വാര്‍ത്ഥ സേവനത്തെ ആഗോള പ്രസ്ഥാനമാക്കി മാറ്റിയ വ്യക്തിയാണ് മാതാ അമൃതാനന്ദമയി ദേവിയെന്ന് അമിത് ഷാ... അമൃതപുരിയില്‍ മാതാ അമൃതാനന്ദമയി ദേവിയുടെ 73-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായുള്ള വിശ്വസേവ ദിനാഘോഷങ  (3 hours ago)

Malayali Vartha Recommends