മലയാളി വിദ്യാർഥികൾക്ക് ആശ്വാസമായി പിണറായി സർക്കാർ; മംഗളൂരുവിൽ കുടുങ്ങിയ മലയാളി വിദ്യാർഥികളെ സുരക്ഷിതമായി നാട്ടിലെത്തിക്കാനുള്ള നടപടികലുമായി കേരള സർക്കാർ

മംഗളൂരുവിൽ കുടുങ്ങിയ മലയാളി വിദ്യാർഥികളെ സുരക്ഷിതമായി നാട്ടിലെത്തിക്കാനുള്ള നടപടികലുമായി കേരള സർക്കാർ. വിദ്യാർഥികളെ നാട്ടിലെത്തിക്കാൻ കെഎസ്ആർടിസി ബസുകൾ അയച്ചു. കേരള സർക്കാർ കർണാടക സർക്കാരുമായി ബന്ധപ്പെടുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശ പ്രകാരം ഉദ്യോഗസ്ഥ തലത്തിൽ കർണാടക പൊലീസ് മേധാവി ഉൾപ്പെടെയുള്ളവരുമായി ആശയവിനിമയം നടത്തി..
മംഗളൂരുവിൽ നടന്ന പൊലീസ് വെടിവയ്പ്പുമായി ബന്ധപ്പെട്ട് അന്വേഷണം പ്രഖ്യാപിച്ചു. മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയാണ് അന്വേഷണം പ്രഖ്യാപിച്ചത്. വെടിവയ്പ്പിൽ രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇന്നലെ മംഗളൂരുവിൽ നിന്ന് മലയാളി മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത സംഭവത്തിലും അന്വേഷണം നടക്കും. മംഗളൂരുവിലെ കര്‍ഫ്യു ഇളവ് ചെയ്തു. ഇനി രാത്രികാലത്ത് മാത്രമായിരിക്കും കര്‍ഫ്യു.
ഇന്ന് വൈകിട്ട് മൂന്ന് മുതൽ വൈകിട്ട് ആറ് മണി വരെ കര്‍ഫ്യു ഉണ്ടായിരിക്കില്ല. നാളെ പകൽ സമയത്തും കര്‍ഫ്യു ഉണ്ടായിരിക്കില്ലെന്നാണ് തീരുമാനം. മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ കൂടി പങ്കെടുത്ത പൊലീസ് ഉന്നതരുടെ യോഗത്തിലാണ് തീരുമാനം. എന്നാൽ മംഗളൂരുവിൽ പ്രഖ്യാപിച്ച നിരോധനാജ്ഞ പിൻവലിക്കില്ല.
https://www.facebook.com/Malayalivartha

























