Widgets Magazine 

27
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്


ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം


ഇന്ന് ബാങ്കുകൾ പ്രവർത്തിക്കും.... ഉപഭോക്താക്കളുടെ ബുദ്ധിമുട്ടുകൾ ലക്ഷൂകരിക്കുന്നതിനായി ഇന്ന് ബാങ്കുകൾക്ക് പ്രവൃത്തിദിനമാക്കി കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കി


കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... സംസ്ഥാനത്തെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം പ്രഖ്യാപിച്ച റെഡ് അലർട്ട് നിലനിൽക്കുന്നു, തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത


ഒരു ദിവസത്തെ സംസ്ഥാന സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഇന്ന് കേരളത്തിലെത്തും...

തരൂര്‍ വീണ്ടും പെട്ടു; ഇന്ത്യയുടെ തെറ്റായ ഭൂപടം പോസ്റ്റ് ചെയ്ത ശശി തരൂര്‍ എംപിക്ക് നേരെ വിമർശനം

21 DECEMBER 2019 05:36 PM IST
മലയാളി വാര്‍ത്ത

ഇന്ത്യയുടെ തെറ്റായ ഭൂപടം പോസ്റ്റ് ചെയ്ത ശശി തരൂര്‍ എംപിക്ക് നേരെ വിമർശനം. കോഴിക്കോട് ഡിസിസി ഇന്ന് സംഘടിപ്പിച്ച പ്രതിഷേധമാര്‍ച്ചിന്റെ അറിയിപ്പ് പോസ്റ്റിലാണ് തെറ്റായ ഭൂപടം ഉള്‍ക്കൊള്ളിച്ചത്. ട്രോളുകളേയും വിമര്‍ശനങ്ങളേയും തുടര്‍ന്ന് ശശി തരൂര്‍ പോസ്റ്റ് പിന്‍വലിച്ചു, പുതിയ പോസ്റ്റര്‍ പോസ്റ്റ് ചെയ്തു.

പാക് അധീന കാശ്മീര്‍ ഒഴിവാക്കിക്കൊണ്ടുള്ള ഇന്ത്യയുടെ ഭൂപടമാണ് തരൂര്‍ പോസ്റ്റ് ചെയ്തത്‌. എന്നാല്‍ ഇത് വിമര്‍ശനത്തിന് ഇടയാക്കിയതോടെയാണ് പോസ്റ്റ് പിന്‍വലിച്ച്‌ വിശദീകരണവുമായി രംഗത്തെത്തിയത്. രാജ്യത്തിന്റെ മേഖലകളല്ല, ജനങ്ങളെ ചിത്രീകരിക്കാനാണ് താന്‍ ശ്രമിച്ചതെന്ന് അദ്ദേഹം കുറിച്ചു.

ബിജെപിയാണ് വിമര്‍ശനവുമായി ആദ്യം രംഗത്തെത്തിയത്. ജനവികാരം മാനിച്ച്‌ മാപ്പ് പറയാന്‍ ശശി തരൂര്‍ തയ്യാറാവണമെന്ന് ബിജെപി ഔദ്യോഗിക വക്താവ് സമ്ബിത് പാത്ര ആവശ്യപ്പെട്ടു. ' ഭാരത് ബച്ചാവോ ആന്ദോളനുമായി ബന്ധപ്പെട്ട് ശശി തരൂര്‍ തിരക്കിലായിരുന്നുവെന്നാണ് ഒരാളുടെ പരിഹാസം'

ഇന്ത്യയിലെ ജനങ്ങള്‍ അറിയാതെ ഒരു മേഖല ശശി തരൂര്‍ പാകിസ്താന് കൊടുത്തോ എന്നായിരുന്നു ഒരു ട്വിറ്റര്‍ ഉപയോക്താവിന്റെ സംശയം. തരൂര്‍ പാകിസ്താനോടുള്ള സ്‌നേഹം പ്രകടിപ്പിക്കുന്നുവെന്ന് ചിലര്‍ പരിഹസിച്ചു. ദേശീയവികാരത്തെയാണ് ശശി തരൂര്‍ അപമാനിക്കുന്നതെന്നും ചിലര്‍ വിമര്‍ശിച്ചു.

അതേസമയം ഭരണഘടന കീറിക്കളയാന്‍ ആഹ്വാനം ചെയ്തവരും, സംസാരം കേള്‍ക്കാനും, സത്യം കേള്‍ക്കാനും ഇഷ്ടമില്ലാത്തവരും രാജ്യം ഭരിക്കുമ്ബോള്‍ ഇതില്‍ കൂടുതലൊന്നും പ്രതീക്ഷിക്കേണ്ടെന്ന് ശശി തരൂര്‍ പ്രതികരിച്ചു. ഭരണഘടനയെ മാറ്റി ഹിന്ദുരാജ്യമാക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഇതിന് സമ്മതിക്കാതിരിക്കേണ്ടത് നമ്മള്‍ ഓരോരുത്തരുടേയും കടമയാണെന്നും ശശി തരൂര്‍ പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരേ കോഴിക്കോട് ഡിസിസിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഭാരത് ബച്ചാവോ പ്രതിഷേധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ശശി തരൂര്‍.

ജനാധിപത്യം ഇല്ലാതാവുമ്ബോഴാണ് അതിന്റെ വിലമനസിലാവുക. അങ്ങനെ തോന്നിത്തുടങ്ങിയത് കൊണ്ടാണ് ജനങ്ങള്‍ ഇന്ന് തെരുവിലേക്കിറങ്ങിയതെന്നും ശശി തരൂര്‍ ചൂണ്ടിക്കാട്ടി. സവര്‍ക്കറായിരുന്നു ജനാധിപത്യത്തെ ആദ്യം എതിര്‍ത്തത്. അവരുടെ പാത തന്നെയാണ് മോദി സര്‍ക്കാരും പിന്തുടരുന്നത്.

ഭരണഘടന കീറിക്കളയണമെന്ന് പറഞ്ഞവരാണ് ഹിന്ദുത്വ നേതാക്കള്‍. അവരുടെ കാഴ്ചപ്പാടില്‍ ഇന്ത്യയെന്നത് മതേതര രാഷ്ട്രമല്ല, മറിച്ച്‌ ഹിന്ദു രാഷ്ടമെന്നാണ്. ഇത് നടപ്പിലാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇത് അനുവദിച്ച്‌ കൊടുക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

തരൂരിന്റെ പ്രസംഗം വരെ സമാധാന പരമായി നീങ്ങിയ പ്രതിഷേധ പരിപാടി ഉദ്ഘാടനത്തിന് ശേഷം സംഘര്‍ഷത്തിലേക്കെത്തി. പ്രതിഷേധക്കാര്‍ ഹെഡ്പോസ്റ്റോഫീസിലേക്ക് തള്ളിക്കയറുകയും കല്ലേറ് നടത്തുകയും ചെയ്തു. അപ്രതീക്ഷിതമായി നടന്ന പ്രതിഷേധ പരിപാടിയില്‍ പോലീസും സമ്മര്‍ദത്തിലായതോടെ കാര്യങ്ങള്‍ ലാത്തിച്ചാര്‍ജിലേക്കുമെത്തി.

ഒരുകൂട്ടം പ്രവര്‍ത്തകര്‍ ജലപീരങ്കിയുടെ മുകളിലേക്ക് കൊടിയുമായി കയറിയതോടെയാണ് പോലീസ് ലാത്തിവീശിയത്. തുടര്‍ന്ന് പ്രവര്‍ത്തകരെ നേരിടാന്‍ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. യു.ഡി.എഫിന്റെ കോര്‍പറേഷന്‍ കൗണ്‍സിലര്‍ വിദ്യാബാലകൃഷ്ണനെ പോലീസ് നിലത്തിട്ട് വലിച്ചാണ് അറസ്റ്റ് ചെയ്തത്. ഡി.സി.സി പ്രസിഡന്റ് ടി.സിദ്ദിഖ്, കെ.പി.സി.സി സെക്രട്ടറി പ്രവീണ്‍കുമാര്‍ തുടങ്ങി അറുപതോളം പേരെ പോലീസ് അറസ്റ്റുചെയ്തു.

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മിൽമ എറണാകുളം മേഖല യൂണിയൻ ബജറ്റ് പ്രഖ്യാപിച്ചു... 1217 കോടി രൂപ വരവും, 3 കോടി രൂപ അറ്റാദായവും  (8 minutes ago)

പഴയന്നൂരിൽ ഭക്ഷ്യവിഷബാധയെന്ന് സംശയിക്കുന്ന സംഭവത്തിൽ ഗൃഹനാഥൻ മരിച്ചു...  (22 minutes ago)

ആറളം ഫാമിലും പുനരധിവാസമേഖലയിലും ഭീഷണിയായ മോഴയാനയെ മയക്കു വെടിവെച്ചശേഷം തളയ്ക്കുന്നതിന് മുത്തങ്ങയിൽ നിന്ന് കുങ്കിയാനകളെത്തി....  (36 minutes ago)

സങ്കടക്കാഴ്ചയായി... പ്രവാസി ഹൃദയാഘാതത്തെ തുടർന്ന് ഒമാനിൽ നിര്യാതനായി  (44 minutes ago)

കെഎസ്ആർടിസിക്ക് പുതിയ ബസുകൾ വാങ്ങുന്നതിനായി എംഎൽഎമാരുടെ ആസ്തി വികസന ഫണ്ട് ഉപയോഗിക്കാൻ അനുമതി നൽകി സംസ്ഥാന സർക്കാർ ഉത്തരവ്  (52 minutes ago)

തദ്ദേശ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 9 ജില്ലകളിലെ തദ്ദേശ സ്ഥാപന പരിധികളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാകളക്ടർമാർ  (1 hour ago)

ഏഷ്യൻ ഗെയിംസ് അത്‌ലറ്റിക്‌സ് .... ഇന്ത്യയ്ക്ക് മെഡൽ പ്രതീക്ഷ നൽകി പുരുഷന്മാരുടെ 400 മീറ്റർ ഹർഡിൽസിൽ സന്തോഷ് കുമാർ തമിഴരസൻ ഫൈനലിൽ...  (1 hour ago)

സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്  (1 hour ago)

പുതിയ ഗാര്‍ഹിക പാചകവാതക ഉപഭോക്താക്കള്‍ക്ക് 14.2 കിലോഗ്രാമിന് പകരം ലഭിക്കുന്നത് 10 കിലോഗ്രാമിന്റെ കോംപസിറ്റ് ഗ്യാസ് സിലിണ്ടര്‍  (1 hour ago)

കണ്ണീർക്കാഴ്ചയായി.. എംസി റോഡിൽ കിളിമാനൂരിന് സമീപം കുറവൻകുഴിയിൽ ഓട്ടോറിക്ഷയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് ഒരു മരണം, രണ്ടു പേർക്ക് പരുക്ക്  (2 hours ago)

മീൻ പിടിക്കുന്നതിനിടെ മോട്ടോർ തറയിലെ പറക്കുഴിക്കുള്ളിൽപെട്ട മത്സ്യത്തൊഴിലാളി പ്രൊപ്പല്ലറിൽ കുടുങ്ങി മുറിവേറ്റ്‌ മരിച്ചു....  (2 hours ago)

  വാക്കു തർക്കത്തിനൊടുവിൽ... മലമ്പുഴയിൽ യുവാവ് രണ്ടാനച്ഛനെ കുത്തികൊലപ്പെടുത്തി, പ്രതിയ്ക്കായി അന്വേഷണം ഊർജ്ജിതമാക്കി  (2 hours ago)

താരത്തിന്റെ ചരിത്രനേട്ടത്തിൽ അതിയായ സന്തോഷവും അഭിമാനവും... ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങിൽ ഇരട്ട മെഡലുകൾ നേടി രാജ്യത്തിന്റെ അഭിമാനമായി മാറിയ കോഴിക്കോട് സ്വദേശിനി വിദർശ കെ. വിനോദിന്റെ വീട് സന്ദർശിച്ച് വയനാട  (3 hours ago)

ദീപാവലി മഹോത്സവത്തോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി പ്രത്യേക ഉത്സവകാല ട്രെയിനുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ  (3 hours ago)

  നിസ്വാര്‍ത്ഥ സേവനത്തെ ആഗോള പ്രസ്ഥാനമാക്കി മാറ്റിയ വ്യക്തിയാണ് മാതാ അമൃതാനന്ദമയി ദേവിയെന്ന് അമിത് ഷാ... അമൃതപുരിയില്‍ മാതാ അമൃതാനന്ദമയി ദേവിയുടെ 73-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായുള്ള വിശ്വസേവ ദിനാഘോഷങ  (3 hours ago)

Malayali Vartha Recommends