ശശി തരൂരിന് അറസ്റ്റ് വാറണ്ട്; തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്

കോണ്‍ഗ്രസ് എംപി ശശി തരൂരിനെതിരെ അറസ്റ്റ് വാറണ്ട്. തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. ദി ഗ്രേറ്റ് ഇന്ത്യന്‍ നോവല്‍ എന്ന പുസ്തകത്തില്‍ നായര്‍ സ്ത്രീകള്‍ക്കെതിരെ നടത്തിയ മോശമായ പരാമര്‍ശത്തിന്റെ പേരിലാണ് കോടതി നടപടി.
സന്ധ്യ ശ്രീകുമാര്‍ നല്കിയ സ്വകാര്യ ഹര്‍ജിയില്‍ തിരുവനന്തപുരം എംപിക്കെതിരെ കോടതി നേരിട്ട് കേസെടുത്തിരുന്നു. കഴിഞ്ഞ മാസം കോടതിയില്‍ നേരിട്ട് ഹാജരാകാന്‍ നിര്‍ദേശിച്ചിരുന്നെങ്കിലും ശശി തരൂര്‍ ഹാജരായിരുന്നില്ല. ഇതേത്തുടര്‍ന്നാണ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
https://www.facebook.com/Malayalivartha

























