ചോറ് വേകാത്തത്തിന്റെ പേരിൽ കൊടും ക്രൂരത; അമ്മയെ തലക്കടിച്ചു കൊന്ന മകൻ പിടിയിൽ; നടുങ്ങി കേരളം; ഒടുവിൽ ശിക്ഷ ഇങ്ങനെ

കൊടും ക്രൂരതകൾ സ്വന്തം മാതാവിന് നേരെയും അരങ്ങേറുമ്പോൾ നടുക്കം മാറാതെ കേരളം. ചോറ് വെന്തില്ല എന്നതിന്റെ പേരിൽ മകൻ അമ്മയെ തലക്കടിച്ചു കൊന്ന കേസിൽ വിധിവാചകം വന്നിരിക്കുകയാണ്. തൃശൂർ വാടാനപ്പിള്ളി ഗണേശമംഗലത്ത് കലാനിലകത്തു വീട്ടിൽ യൂസഫ് കുട്ടിയുടെ ഭാര്യ ജുമൈലയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ മകൻ ഹക്കീമിനെ (39) ജീവപര്യന്തം കഠിനതടവിനു 4-ാം അഡീഷനൽ സെഷൻസ് ജഡ്ജി ശിക്ഷ വിധിച്ചു. പിഴയടയ്ക്കാത്ത പക്ഷം ഒരു വർഷം കൂടി അധികതടവ് അനുഭവിക്കേണ്ടി വരും.. പിഴ അടയ്ക്കുന്ന പക്ഷം പിഴത്തുകയും നഷ്ടപരിഹാരത്തുകയും ജുമൈലയുടെ മകൾക്കു നൽകണമെന്നു വിധിന്യായത്തിൽ നിർദേശിച്ചിട്ടുണ്ട്.നഷ്ടപരിഹാരത്തുക നിശ്ചയിച്ചു നൽകാൻ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയോടു കോടതി നിർദേശിച്ചു.
2015 ജൂലൈ 6ന് ഉച്ചയ്ക്ക് 2 മണിക്ക് ഗണേശമംഗലത്തുള്ള വീട്ടിൽ ആണു സംഭവം നടന്നത്. മാതാവ് ജുമൈല ചോറ് വിളമ്പിയപ്പോൾ വെന്തില്ല എന്ന് പറഞ്ഞു ഹക്കീം വഴക്കുണ്ടാക്കി. ചോറു വിളമ്പിക്കൊണ്ടിരുന്ന വലിയ തുടർന്ന് ജുമൈലയിൽ നിന്നു പാത്രം ബലമായി പിടിച്ചു വാങ്ങി തലയ്ക്കടിച്ചു തറയിൽ വീഴ്ത്തുകയായിരുന്നു.കോപം അടക്കാനാകാതെ ഹക്കീം വീണ്ടും അക്രമം തുടരുകയിരുന്നു. ജുമൈലയെ മുറ്റത്തേക്കു വലിച്ചിഴച്ചു കൊണ്ടുപോയി വലിയ പാത്രം കൊണ്ടും സ്റ്റീൽ ഗ്ലാസ് കൊണ്ടും അടിച്ചും ഇടിച്ചും ഗുരുതരമായി പരുക്കേൽപ്പിക്കുകയും ചെയ്തു എന്നാണ് കേസ്. പരുക്കിന്റെ കാഠിന്യത്താലാണു ജുമൈല മരിച്ചത്. ഇതേതുടർന്ന് അറസ്റ്റിലായ ഹക്കീമിനെ കോടതി ജീവപര്യന്തം തടവിന് വിധിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha

























