Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

ഇനിയെല്ലാം അയ്യപ്പന്‍... ശബരിമലയെ ലോകോത്തര ശ്രദ്ധയിലേക്ക് എത്തിക്കാന്‍ കഴിയുമായിരുന്ന രാഷ്ട്രപതിയുടെ സന്ദര്‍ശനം റദ്ദാക്കിയതിനെതിരെ ഭക്തര്‍; സുരക്ഷാ ക്രമീകരണങ്ങള്‍ അടക്കമുള്ളവ സംബന്ധിച്ച് ദേവസ്വം ബോര്‍ഡും പോലീസും കൈമലര്‍ത്തിയതോടെ രാഷ്ട്രപതി ഭവന്‍ പിന്‍വാങ്ങി

02 JANUARY 2020 09:45 AM IST
മലയാളി വാര്‍ത്ത

മലയാളികള്‍ ഏറെ പ്രതീക്ഷയോടെയാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ശബരിമല ദര്‍ശനത്തെ നോക്കിക്കണ്ടത്. ഒരു രാഷ്ട്രപതി ശബരിമല സന്ദര്‍ശിക്കുകയെന്നു വച്ചാല്‍ ശബരിമലയുടെ പ്രശസ്തി ലോകോത്തരമാകുമെന്ന കാര്യത്തില്‍ സംശയമില്ല. ലോകത്തിലെ പ്രമുഖ മാധ്യമങ്ങളെല്ലാം ശബരിമലയിലെത്തും. ശബരിമലയ്ക്ക് ഒരു ദേശീയ പ്രാധാന്യവും വരും. അടുത്ത വര്‍ഷം മുതല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വലിയ ഭക്തജനങ്ങള്‍ ഒഴുകിയെത്തും. എന്നാല്‍ ഇതൊന്നും കണക്കിലെടുക്കാതെ രാഷ്ട്രപതിയുടെ സന്ദര്‍ശനം എങ്ങനെ ഒഴിവാക്കാമെന്നാണ് ദേവസ്വം ബോര്‍ഡ് തുടക്കം മുതല്‍ ചര്‍ച്ച ചെയ്തത്.

ഇന്ത്യയിലെ സര്‍വ സൈന്യാധിപനായ രാഷ്ട്രപതി ശബരിമലയിലെത്തിയാല്‍ അതിന്റെ സംരക്ഷണം ഒരുക്കേണ്ട ചുമതല ഇന്ത്യന്‍ സൈന്യത്തിനാണ്. അതേസമയം സംസ്ഥാന പോലീസിനും അതിന്റേതായ പ്രഷര്‍ ഉണ്ട്. സംസ്ഥാന പോലീസായിരിക്കും സുരക്ഷ വിന്യസിക്കേണ്ടത്. കൊടും വനത്തിനുള്ളിലാണ് ശബരിമലയുള്ളത്. അതിനാല്‍ തന്നെ രാഷ്ട്രപതി വന്നാല്‍ സുരക്ഷയൊരുക്കേണ്ടത് കടുക്കും. എന്തെങ്കിലും സുരക്ഷ പിഴവുണ്ടായാല്‍ അത് സംസ്ഥാനത്തേയായിരിക്കും ബാധിക്കുന്നത്.

മകരവിളക്ക് പ്രമാണിച്ച് ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്കാണ് ഉള്ളത്. രാഷ്ട്രപതിയുടെ വരവ് പ്രമാണിച്ച് ഇവരെ നിയന്ത്രിക്കുകയും വേണം. അതിനേക്കാളുപരി രാഷ്ട്രപതി വന്നാല്‍ അതിന് മുന്നോടിയായി വലിയ കേന്ദ്രസംഘമെത്തി ശബരിമലയിലെ ക്രമീകരണങ്ങള്‍ വിലയിരുത്തും. വളരെ ചുരുങ്ങിയ ദിവസം കൊണ്ട് ശബരിമലയില്‍ ഇനി എന്ത് ചെയ്യാനാ. ഇത് മാധ്യമങ്ങള്‍ വാര്‍ത്തയാക്കുകയും സംസ്ഥാനത്തിന് നാണക്കേടാകുകയും ചെയ്യും. രാഷ്ടപതി വരണമെന്ന് സംസ്ഥാനത്തിന് ആഗ്രഹമുണ്ടെങ്കില്‍ കൊണ്ടുവരാന്‍ പല മാര്‍ഗങ്ങളുണ്ടായിരുന്നു. എന്നാല്‍ പല കാരണങ്ങളാല്‍ വരാതിരിക്കുന്നതാണ് നല്ലതെന്നാണ് പൊതുവേ ഉയര്‍ന്ന ചര്‍ച്ച. അങ്ങനെ രാഷ്ട്രപതിയുടെ ശബരിമല സന്ദര്‍ശന മോഹം മുളയിലേ ദേവസ്വം ബോര്‍ഡ് നുള്ളിക്കളഞ്ഞു. സുരക്ഷ പ്രശ്‌നം പറഞ്ഞ് തടി തപ്പിയാല്‍ പിന്നെ കേന്ദ്രത്തിനായിരിക്കും ഉത്തരവാദിത്തം.

അങ്ങനെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് തിങ്കളാഴ്ച നടത്താനിരുന്ന ശബരിമല സന്ദര്‍ശനം ഒഴിവാക്കി. സുരക്ഷാ ക്രമീകരണങ്ങള്‍ അടക്കമുള്ളവ സംബന്ധിച്ച അനിശ്ചിതത്വത്തെ തുടര്‍ന്നാണ് സന്ദര്‍ശനം ഒഴിവാക്കിയത്. തിങ്കളാഴ്ച കൊച്ചിയിലെത്തുന്ന രാഷ്ട്രപതി ലക്ഷദ്വീപിലേക്ക് പോകും. ഒന്‍പതിന് കൊച്ചിയില്‍ തിരിച്ചെത്തി ഡല്‍ഹിക്ക് മടങ്ങുമെന്നാണ് വിവരം.

ശബരിമല സന്ദര്‍ശിക്കുന്ന രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ഹെലികോപ്റ്റര്‍ എവിടെ ഇറക്കും എന്ന കാര്യത്തില്‍ അനിശ്ചിതത്വം നിലനിന്നിരുന്നു. പാണ്ടിത്താവളത്തെ കുടിവെള്ള സംഭരണിക്ക് മുകളില്‍ താല്‍ക്കാലിക ഹെലിപാഡ് തയ്യാറാക്കാന്‍ സാധിക്കുമോ എന്ന് പരിശോധിക്കാന്‍ ദേവസ്വം ബോര്‍ഡിനോട് പൊതുമരാമത്ത് വകുപ്പ് നിര്‍ദ്ദേശിച്ചിരുന്നു.

ഹെലികോപ്റ്റര്‍ ഇറക്കാനുള്ള ബലം കുടിവെള്ള സംഭരണിക്കുണ്ടോ എന്ന സംശയം നിലനിന്നിരുന്നു. അതിനാല്‍ കുടിവെള്ള സംഭരണിക്ക് മുകളില്‍ ഹെലികോപ്റ്റര്‍ ഇറക്കാന്‍ സാധിച്ചേക്കില്ല എന്നും വിലയിരുത്തപ്പെട്ടിരുന്നു. അതിനിടെ, ഭക്തരുടെ തിരക്കുകൂടി പരിഗണിച്ചു വേണം സന്ദര്‍ശനമെന്ന് ചൂണ്ടിക്കാട്ടി ജില്ലാ പോലീസ് മേധാവി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. ഇക്കാര്യം സര്‍ക്കാര്‍ രാഷ്ട്രപതി ഭവനെ അറിയിച്ചിരുന്നു. തുടര്‍ന്ന് ഹെലിപ്പാഡ് ഒരുക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ട് അടക്കമുള്ളവ പരിഗണിച്ച് ശബരിമല സന്ദര്‍ശിക്കാനുള്ള തീരുമാനം രാഷ്ട്രപതി റദ്ദാക്കുകയായിരുന്നു.

എന്തായാലും ഭക്തരെ സംബന്ധിച്ച് രാഷ്ട്രപതിയുടെ സന്ദര്‍ശനം റദ്ദാക്കിയ നടപടി വളരെ വിഷമത്തോടെയാണ് കാണുന്നത്. ശബരിമലയുടെ യശസ് വര്‍ധിപ്പിക്കാന്‍ രാഷ്ട്രപതിയുടെ സന്ദര്‍ശനം വളരെ ഉപകാരപ്പെട്ടേനെ.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (3 hours ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (4 hours ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (5 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (5 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (5 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (5 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (5 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (6 hours ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (6 hours ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (6 hours ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (6 hours ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (8 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (8 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (8 hours ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (8 hours ago)

Malayali Vartha Recommends