Widgets Magazine
22
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബലാത്സംഗത്തിനിടെയുണ്ടായ പരിക്കുകളുടെ ചിത്രങ്ങളും ഭീഷണിപ്പെടുത്തുന്ന ചാറ്റുകളും ശബ്‌ദ സന്ദേശങ്ങളും സത്യവാങ്‌മൂലത്തിൽ: നേരിടേണ്ടി വന്നത് ക്രൂര ബലാത്സംഗമാണെന്നും ഭീഷണിപ്പെടുത്തി ചിത്രീകരിച്ച നഗ്ന വീഡിയോ രാഹുലിന്റെ ഫോണിലുണ്ടെന്നും പരാതിക്കാരി; പത്തോളം പീഡനക്കേസുകൾ: മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നതിനിടെ ആദ്യ ബലാത്സംഗക്കേസിലെ പരാതിക്കാരിയുടെ സത്യവാങ്മൂലം കോടതിയിൽ...


അറസ്റ്റ് വൈകിച്ചത് തെളിവ് നശിപ്പിക്കാനോ? ഷിംജിതയെ വൈദ്യപരിശോധനയ്ക്ക് എത്തിച്ചത് സ്വകാര്യ വാഹനത്തില്‍: മുൻകൂർജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളെ...


ശബരിമല സ്വർണ്ണക്കൊള്ള ..എ പത്മകുമാർ, മുരാരി ബാബു, ജ്വല്ലറി ഉടമ ഗോവർധൻ എന്നിവരുടെ ജാമ്യാപേക്ഷകൾ ഹൈക്കോടതി തള്ളി..ഉത്തരവിന്റെ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല..


പ്രതി ഷിംജിത അറസ്റ്റിലായതിന് പിന്നാലെ പ്രതികരിച്ച് കുടുംബം..സ്ത്രീക്കും പുരുഷനും ഒരേ നിയമമല്ലേ ?ഷിംജിതയെ അറസ്റ്റ് ചെയ്യാൻ പൊലീസ് എന്തിന് വൈകിയെന്നും കുടുംബം..


സംസ്ഥാനത്ത് ജാഗ്രത നിർദ്ദേശവുമായി കാലാവസ്ഥ കേന്ദ്രം.. രാത്രി 11.30 വരെ 0.4 മുതൽ 0.6 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത..മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം..

പൊളിച്ചടുക്കാന്‍ വരട്ടെ... ശക്തമായ നിലപാടിലേക്ക് നീങ്ങുന്ന ഗവര്‍ണറെ രൂക്ഷമായി വിമര്‍ശിച്ച് സിപിഎം മുഖപത്രം; നിയമസഭ തുടങ്ങാനിരിക്കെ സംസ്ഥാന ഗവര്‍ണര്‍ക്കെതിരെ ആഞ്ഞടിച്ചിരിക്കുകയാണ് ദേശാഭിമാനി; പൗരത്വ ഭേദഗതി നിയമത്തില്‍ കേരളത്തിന്റെ പ്രതിഷേധമാണ് ഗവര്‍ണറെ ചൊടിപ്പിച്ചിരിക്കുന്നതെന്ന് വ്യാഖ്യാനം

18 JANUARY 2020 10:56 AM IST
മലയാളി വാര്‍ത്ത

സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോരിന് മറ്റൊരു മുഖം പകര്‍ന്ന് പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനി. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ശക്തമായ വിമര്‍ശനമാണുന്നയിക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തില്‍ കേരളത്തിന്റെ പ്രതിഷേധമാണ് ഗവര്‍ണറെ ചൊടിപ്പിച്ചിരിക്കുന്നതെന്നും ഗവര്‍ണര്‍ രാഷ്ട്രീയം കളിക്കുകയാണെന്നും പത്രം മുഖപ്രസംഗത്തില്‍ പറയുന്നു.

മുഖപ്രസംഗത്തിന്റെ പൂര്‍ണരൂപം ഇങ്ങനെയാണ്...

ഗവര്‍ണറുടെ രാഷ്ട്രീയക്കളി

തിരുവനന്തപുരത്തും ഡല്‍ഹിയിലും മാധ്യമങ്ങളെ കണ്ട ഗവര്‍ണര്‍ ആരിഫ് മൊഹമ്മദ് ഖാന്‍ പദവിയുടെ വലുപ്പം തിരിച്ചറിയാത്തവിധമാണ് രാഷ്ട്രീയ പ്രസ്താവങ്ങള്‍ നടത്തിയത്. സംസ്ഥാന സര്‍ക്കാരുമായുണ്ടായ തെറ്റിദ്ധാരണ വിവാദമാക്കുകയുമാണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരങ്ങളിലെ കേരളത്തിന്റെ പങ്കാളിത്തത്തില്‍ ക്ഷുഭിതനായ ഖാന്‍ സംസ്ഥാനത്തിനെതിരെ കടുത്ത ഭാഷയിലാണ് ഭീഷണി മുഴക്കുന്നതും. വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ക്കുപരി ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടത് ഭരണഘടന വിഭാവനം ചെയ്യുംവിധമാണ്. രാഷ്ട്രീയ നിയമനമായ ഗവര്‍ണര്‍ സ്ഥാനവും തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാതെ സംസ്ഥാനത്തിന്റെ കാര്യങ്ങളെല്ലാം തീരുമാനിക്കേണ്ടത് താനാണെന്ന് അദ്ദേഹം തെറ്റിദ്ധരിച്ചുപോയി.

മോഡി ഗവണ്‍മെന്റ് പാസാക്കിയ പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടുക മാത്രമല്ല, നിയമപരമായും സമരമുഖം തുറന്നിരിക്കയാണ്. കേന്ദ്ര തീരുമാനത്തിന്റെ ഭരണഘടനാ സാധുതയെ അനുച്ഛേദം 131 അനുസരിച്ച് ചോദ്യംചെയ്യാനും മുന്നിട്ടിറങ്ങി. അത് തന്നോട് ആലോചിക്കാതെയാണെന്ന വിമര്‍ശനമാണ് ഗവര്‍ണര്‍ പ്രകടിപ്പിച്ചത്. സംസ്ഥാനത്തിന് സ്വതന്ത്രമായ ഒരു അധികാരവുമില്ലെന്നും ഭരണഘടനാപരമായ അവകാശങ്ങള്‍ക്കുപോലും ഗവര്‍ണറുടെ അനുമതിക്ക് കാത്തുനില്‍ക്കണം എന്നുമുള്ള കീഴ്‌വഴക്കം ഉറപ്പിക്കാനാണ് ശ്രമം. ആരും ഭരണഘടനയ്ക്ക് അതീതരല്ലെന്നാണ് ഗവര്‍ണര്‍ ആവര്‍ത്തിക്കുന്നത്. കാരണമായി ചൂണ്ടുന്നത് ഗവര്‍ണറെ അറിയിക്കാതെ സുപ്രീംകോടതിയില്‍ സ്യൂട്ട് നല്‍കിയതാണ്. സര്‍ക്കാരിന്റെ എല്ലാ തീരുമാനവും ഗവര്‍ണറെ അറിയിക്കണമെന്ന് ഭരണഘടനയിലില്ല. അനുച്ഛേദം 167ല്‍ ഇക്കാര്യം വ്യക്തം. ഗവര്‍ണര്‍ക്ക് വിവരം നല്‍കുന്നതില്‍ മുഖ്യമന്ത്രിയുടെ കര്‍ത്തവ്യങ്ങളാണ് അതില്‍ വിശദീകരിക്കുന്നത്. മന്ത്രിസഭാ തീരുമാനങ്ങള്‍ അറിയിക്കാനുള്ള ഭരണഘടനാ ബാധ്യത മാത്രമേ മുഖ്യമന്ത്രിക്കുള്ളൂ. ദൈനംദിന തീരുമാനങ്ങള്‍ അറിയിക്കണമെന്ന് ഭരണഘടന നിഷ്‌കര്‍ഷിക്കുന്നില്ല. 2016 ജൂലൈ 13ലെ ജഗദീഷ്‌സിങ് ഗേല്‍ഹര്‍ നേതൃത്വം നല്‍കിയ സുപ്രീംകോടതി അഞ്ചംഗ ബെഞ്ചിന്റെ വിധി നിര്‍ണായകമാണ്. അരുണാചല്‍ എംഎല്‍എമാരുടെ അയോഗ്യതയുമായി ബന്ധപ്പെട്ട കേസിലെ വിധികൂടി നോക്കണം. ഗവര്‍ണര്‍ക്ക് ഭരണഘടന നല്‍കുന്ന അധികാരങ്ങളേ ഉള്ളൂവെന്ന് അതില്‍ കൃത്യമായി പറഞ്ഞു. അതായത് ഗവര്‍ണര്‍ക്ക് സംസ്ഥാനത്തിന്റെ ദൈനംദിന കാര്യങ്ങളില്‍ ഇടപെടാനേ കഴിയില്ല. പൗരത്വ ഭേദഗതി നിയമത്തിനെതിരായ സഭാപ്രമേയം നിയമപരമാണ്. ചട്ടങ്ങളും കീഴ്‌വഴക്കങ്ങളും അനുസരിച്ചാണ് അത് പാസാക്കിയതും. പ്രമേയം പാസാക്കുംമുമ്പ് ഗവര്‍ണറെ അറിയിക്കണമെന്നില്ല.

തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡുവിഭജനം പുനര്‍ക്രമീകരിക്കാനുള്ള ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ മന്ത്രിസഭായോഗം ഗവര്‍ണറോട് ആവശ്യപ്പെട്ടത് ജനുവരി മൂന്നിനാണ്. സഭ ചേരാന്‍ സര്‍ക്കാര്‍ ഇതുവരെ തീരുമാനിച്ചിട്ടില്ല. സഭ വിളിക്കുകയാണെങ്കില്‍ ഗവര്‍ണറെ വിവരം അറിയിക്കും. അതിനുമുമ്പ് സമ്മേളനം വരാനുണ്ടെന്ന് എങ്ങനെ പറയാനാകും. ഭരണഘടനയുടെ അനുച്ഛേദം 208 പ്രകാരം രൂപീകരിക്കപ്പെട്ട ചട്ടങ്ങള്‍ക്ക് അനുസൃതമായാണ് സഭാ നടപടിക്രമങ്ങളും കാര്യനിര്‍വഹണവും. അവയ്ക്ക് ഗവര്‍ണറുടെ അനുമതിയോ അംഗീകാരമോ വേണ്ട. അതില്‍ സഭയുടെ പൂര്‍ണാധികാരം ഭരണഘടന അംഗീകരിച്ചതാണ്. സഭാ നടപടികളുടെ സാധുത കോടതിയില്‍പ്പോലും ചോദ്യം ചെയ്യപ്പെടാന്‍ പാടില്ലെന്നും അനുച്ഛേദം 212 അനുശാസിക്കുന്നു.

നിയമസഭയുടെ നടപടിക്രമവും കാര്യനിര്‍വഹണവും സംബന്ധിച്ച ചട്ടങ്ങളിലെ അധ്യായം 16 ചട്ടം 121 പ്രകാരം അവതരിപ്പിക്കപ്പെടുന്ന പ്രമേയത്തിന്റെ സ്വീകാര്യ യോഗ്യത തീരുമാനിക്കേണ്ടത് സ്പീക്കറാണ്. നിയമ നിര്‍മാണാധികാരവും പ്രമേയം പാസാക്കാനുള്ള അധികാരവും തികച്ചും വ്യത്യസ്തം. സ്പീക്കര്‍ അവതരണാനുമതി നല്‍കുകയും സഭ ഏകകണ്ഠമായി പാസാക്കുകയും ചെയ്ത പ്രമേയത്തിന്റെ നിയമ ഭരണഘടനാ സാധുതകള്‍ സംബന്ധിച്ച പരാമര്‍ശങ്ങള്‍ ഗവര്‍ണറുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത് അനൗചിത്യവും. കേരള ജനതയുടെ വികാരം പ്രതിഫലിപ്പിക്കുന്ന പ്രമേയത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടി സ്വീകരിക്കാന്‍ സഭയോട് ഉത്തരവാദിത്തം പുലര്‍ത്തുന്ന സര്‍ക്കാരിന് ബാധ്യതയുണ്ട്. അത് നിറവേറ്റുന്നതിനാണ് പാര്‍ലമെന്റ് പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ അനുച്ഛേദം 131 അനുസരിച്ചുള്ള സ്യൂട്ട് ഫയല്‍ ചെയ്തത്. അത് ഗവര്‍ണറെ അറിയിച്ചില്ലെന്ന വിമര്‍ശനത്തില്‍ കഴമ്പില്ല. ഭരണഘടനയുടെ അനുച്ഛേദം 167 മുഖ്യമന്ത്രി ഗവര്‍ണര്‍ക്കു നല്‍കേണ്ട വിവരങ്ങള്‍ പ്രതിപാദിക്കുന്നു. സുപ്രീംകോടതിയില്‍ കേസ് ഫയല്‍ ചെയ്യുന്ന കാര്യം അതില്‍പ്പെടില്ല. ഇത്തരം കാര്യങ്ങള്‍ ഗവര്‍ണറെ അറിയിക്കുകയോ അനുമതി തേടുകയോ ചെയ്യുന്ന കീഴ്‌വഴക്കവുമില്ല. അന്തര്‍സംസ്ഥാന നദീജല തര്‍ക്കങ്ങളില്‍ ഉള്‍പ്പെടെ കേരളം അനുച്ഛേദം 131 പ്രകാരം സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. സംസ്ഥാന മന്ത്രിസഭയുടെ ഉപദേശാനുസരണം പ്രവര്‍ത്തിക്കാന്‍ ഗവര്‍ണര്‍ ബാധ്യസ്ഥനാണെന്ന് അനുച്ഛേദം 163 വ്യക്തമാക്കുന്നു. വിവേചനാധികാരം പ്രയോഗിക്കാന്‍ ഭരണഘടന ചുമതലപ്പെടുത്തുന്ന കാര്യങ്ങളിലേ വ്യതിചലിക്കാനാകൂ. സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് ഷംസര്‍സിങ് കേസില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുമുണ്ട്.

രാമേശ്വര്‍ പ്രസാദ് വേഴ്‌സസ് യൂണിയന്‍ ഓഫ് ഇന്ത്യ കേസില്‍ സുപ്രീംകോടതി നടത്തിയ പരാമര്‍ശം ഇവിടെ പ്രസക്തം. കേന്ദ്രത്തിന്റെയും സംസ്ഥാന മന്ത്രിസഭയുടെയും ഉപദേശങ്ങള്‍ തമ്മില്‍ വൈരുധ്യമുണ്ടെങ്കില്‍ കേന്ദ്ര ഉപദേശം തള്ളി സംസ്ഥാന മന്ത്രിസഭയുടെ ഉപദേശാനുസരണം ഗവര്‍ണര്‍ പ്രവര്‍ത്തിക്കണമെന്നാണ് അതിന്റെ ഉള്ളടക്കം. മന്ത്രിസഭ അംഗീകരിച്ച ഓര്‍ഡിനന്‍സില്‍ ഒപ്പിടരുതെന്ന് ഗവര്‍ണറോട് അഭ്യര്‍ഥിക്കുന്ന പ്രതിപക്ഷം ജനാധിപത്യമര്യാദകളും ഭരണഘടനാ കര്‍ത്തവ്യങ്ങളും അവഗണിക്കാന്‍ പ്രേരിപ്പിക്കുകയാണ്. സഭ ഏകകണ്ഠമായി പാസാക്കിയ പ്രമേയം ജനങ്ങളുടെ ഉറച്ച അഭിപ്രായമായി കാണുന്നതിനു പകരം വിമര്‍ശിക്കുന്നതും തുടര്‍നടപടികളെ ചോദ്യംചെയ്യുന്നതും സത്യപ്രതിജ്ഞാ ലംഘനമാണെന്നും പറയേണ്ടതുണ്ട്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബേബിക്ക് പാത്രം കഴുകാന്‍ മാത്രമല്ല നന്നായി പാചകം ചെയ്യാനും അറിയാം: എം എ ബേബിയെ പരിഹസിക്കുന്നവര്‍ക്ക് ശിവന്‍കുട്ടിയുടെ മറുപടി  (1 hour ago)

വര്‍ഷം അഞ്ചുലക്ഷം രൂപയുടെ സൗജന്യ ചികിത്സ; മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതി മെഡിസെപ് രണ്ടാം ഘട്ടം ഫെബ്രുവരി 1 മുതല്‍  (1 hour ago)

കമലേശ്വരത്ത് അമ്മയും മകളും മരിച്ച നിലയില്‍ കണ്ടെത്തി: കുടുംബഗ്രൂപ്പില്‍ ആത്മഹത്യാ സന്ദേശമയച്ചു  (2 hours ago)

പ്രൊഫസര്‍ ഡോ. പി രവീന്ദ്രനെ കാലിക്കറ്റ് വിസിയായി നിയമിച്ച് ഗവര്‍ണര്‍  (2 hours ago)

സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ മോഷ്ടിച്ച് ധരിച്ച് വീഡിയോ ചിത്രീകരിക്കുന്ന മലയാളി യുവാവ് അറസ്റ്റില്‍  (2 hours ago)

മണിപ്പൂരിലെ അവസ്ഥ ഇപ്പോഴും മോശമാണ്: മണിപ്പൂരില്‍ പോകാന്‍ വൈകിയതിന്റെ കാരണം മോദി പറയണമെന്ന് ബിനോയ് വിശ്വം  (2 hours ago)

കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലറായി ഡോ. പി. രവീന്ദ്രനെ നിയമിച്ചു  (3 hours ago)

ശരീരഭാരം കുറയ്ക്കാന്‍ യുട്യൂബ് നോക്കി മരുന്ന് കഴിച്ച് തമിഴ്‌നാട്ടില്‍ 19കാരിക്ക് ദാരുണാന്ത്യം  (3 hours ago)

ഇപ്പോഴാണ് ശരിക്കും വൈറലായത്ഷിം...ജിതയുടെ അറസ്റ്റിന് പിന്നാലെ ഫേസ് ബുക്ക് പോസ്റ്റുമായി എം എം മണി എംഎല്‍എ  (3 hours ago)

യുപിയില്‍ മതപരിവര്‍ത്തനം ആരോപിച്ച് അറസ്റ്റ് ചെയ്ത മലയാളി പാസ്റ്റര്‍ക്ക് ജാമ്യം  (3 hours ago)

'നൽകിയത് 200 പവൻ, 25 ദിവസംമാത്രം കൂടെ താമസിച്ച് ഉപേക്ഷിച്ചു'; കമലേശ്വരത്ത് അമ്മയും മകളും ജീവനൊടുക്കിയത് സയനൈഡ് കഴിച്ച്.... ജീവനൊടുക്കുന്നതിന് മുൻപ് ബന്ധുക്കൾക്ക് ഫോണിലൂടെ അയച്ച കുറിപ്പിൽ എല്ലാം വ്യ  (3 hours ago)

ശബരിമല സ്വര്‍ണക്കൊള്ള: പ്രധാന പ്രതികളുടെ 1.3 കോടി വില വരുന്ന സ്വത്തുക്കള്‍ ഇ. ഡി മരവിപ്പിച്ചു  (3 hours ago)

തീപ്പൊരി പ്രകടനം..!35 പന്തുകൾ നേരിട്ട അഭിഷേക് എട്ടു സിക്‌സും അഞ്ച് ഫോറുമടക്കം 84 റൺസ്  (3 hours ago)

നാട്ടിലേക്ക് പണമയക്കുന്ന പ്രവാസികൾ ശ്രദ്ധിക്കൂ; ഇനി പഴയ രീതിയില്ല, എല്ലാം മാറിമറിഞ്ഞൂ  (3 hours ago)

അറസ്റ്റിലായ പ്രതി ഷിംജിത റിമാന്‍ഡില്‍.....കുന്നമംഗലം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് 14 ദിവസത്തേക്ക് ഷിംജിത മുസ്തഫയെ റിമാന്‍ഡ് ചെയ്തത്  (3 hours ago)

Malayali Vartha Recommends