Widgets Magazine
21
Nov / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വ്യോമയാന ലോകത്ത് വലിയ ഞെട്ടൽ..ഇന്ത്യയുടെ കരുത്തന് എന്ത് സംഭവിച്ചു..ദുരന്തത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ കോർട്ട് ഓഫ് എൻക്വയറിക്ക് ഇന്ത്യൻ വ്യോമസേന..സത്യങ്ങൾ പുറത്തു വരണം..


ഗാസ മുനമ്പിൽ ഹമാസിന്റെ ഏറ്റവും വലിയ തുരങ്കം.. ഏഴ് കിലോമീറ്ററോളം വ്യാപിച്ചു കിടക്കുന്ന തുരംഗമാണ് ഐഡിഎഫ് കണ്ടെത്തിയത്. 25 മീറ്റർ ആഴവും 80 മുറികളും തുരങ്കത്തിനകത്ത്..തുരങ്കത്തിന്റെ വീഡിയോയും ഐഡിഎഫ് പങ്കുവച്ചു..


പ്രണയത്തെ പരിക്കേൽപ്പിക്കാനാകില്ല..വിവാഹത്തിന് നിമിഷങ്ങൾക്ക് മുൻപ് വധുവിന് അപകടം..ആശുപത്രിയിലെത്തി താലികെട്ടി വരൻ..ആരോഗ്യനിലയിൽ വലിയ പ്രശ്നങ്ങളില്ലെന്ന് ഡോക്ടർമാർ..


തമിഴകം വെട്രി കഴകം അധ്യക്ഷൻ വിജയ്‌യുടെ സേലത്തെ പൊതുയോ​ഗത്തിന് അനുമതിയില്ല..ടിവികെ നൽകിയ അപേക്ഷ ജില്ലാ പൊലീസ് മേധാവി നിരസിച്ചു..


സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് നേരിയ വർദ്ധനവ്.. ഇന്ന് പവന് 160 രൂപയുടെ നേരിയ വർദ്ധനവുണ്ടായത്... ഇതോടെ 91,280 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിൻ്റെ വിപണി വില..

സി പി എമ്മിനെ ബൈപാസ് ചെയ്ത മുത്തൂറ്റിന് പണികിട്ടി; സംസ്ഥാനത്തെ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ മിനിമം വേതനം പ്രഖ്യാപിച്ചു; മുത്തൂറ്റ്യ അടക്കമുള്ള മുതലാളിമാർ ഇനി തൂപ്പുകാർ മുതൽ മാനേജർമാർ വരെയുള്ളവർക്ക് മാന്യമായ ശമ്പളം കൊടുത്തേ മതിയാവൂ

23 JANUARY 2020 12:46 PM IST
മലയാളി വാര്‍ത്ത

സി ഐ ടി യുവിനോട് കളിച്ച മുത്തൂറ്റിന് പിണറായി പണി കൊടുത്തു. സംസ്ഥാനത്തെ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ മിനിമം വേതനം പ്രഖ്യാപിച്ചാണ് പണി കൊടുത്തത്. തൊഴിൽ വകുപ്പാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്.

ബാങ്കിങ്, നോൺ-ബാങ്കിങ്, പണയം, ഇൻഷ്വറൻസ്, മൈക്രോ ഫിനാൻസ്, വിദേശനാണ്യ വിനിമയ ഹയർ പർച്ചേസ്, ചിട്ടി, കുറി തുടങ്ങി പണമിടപാടു നടത്തുന്ന എല്ലാ സ്വകാര്യ സ്ഥാപനങ്ങളിലെയും ജീവനക്കാർക്കു ബാധകമാകത്തക്ക വിധമാണ് മിനിമം വേതനം പ്രഖ്യാപിച്ചത്. എന്നാൽ പ്രധാന ലക്ഷ്യം മുത്തൂറ്റ് തന്നെയാണ്.

ക്ലീനർ, സ്വീപ്പർ, ഹൗസ്‌കീപ്പിങ് അസിസ്റ്റന്റ്, അറ്റൻഡർ, ഓഫിസ് അറ്റൻഡന്റ്, മെസഞ്ചർ എന്നീ തസ്തികകളിൽ ജോലി ചെയ്യുന്നവർക്ക് ഇനി 10150--14650 രൂപ എന്ന സ്‌കെയിലിൽ കുറയാതെ മാസ വേതനം ലഭിക്കും. ഗാർഡനർ, സായുധരല്ലാത്ത ഗാർഡ് എന്നിവർക്ക് 10750--15250 എന്ന സ്‌കെയിലിലും ഡ്രൈവർമാർക്ക് 11500-16000 എന്ന സ്‌കെയിലിലും അടിസ്ഥാന വേതനം ലഭിക്കും.

കളക്ഷൻ എക്‌സിക്യൂട്ടിവ്, സായുധരായ സെക്യൂരിറ്റി ഗാർഡ് എന്നിവരുടെ ഏറ്റവും കുറഞ്ഞ അടിസ്ഥാന വേതനം 13250-20750 രൂപയായിരിക്കും. ക്ലാർക്ക്, ജൂനിയർ ഓഫിസർ തസ്തികകളിലുള്ളവർക്ക് 14750--22750 എന്ന സ്‌കെയിലിലും കാഷ്യർ തസ്തികയിൽ 16250-25250 എന്ന അടിസ്ഥാന സ്‌കെയിലിലും വേതനം ലഭിക്കും.

അസിസ്റ്റന്റ് മാനേജർ തസ്തികയിൽ 18500--30550 എന്നതായിരിക്കും അടിസ്ഥാന ശമ്പള സ്‌കെയിൽ. ബ്രാഞ്ച് മാനേജർ തസ്തികയിൽ 20500--33750 സ്‌കെയിലിലും അടിസ്ഥാന വേതനം നൽകണം.

അടിസ്ഥാന വേതനത്തിനു പുറമേ ഇക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് ജില്ലാ ആസ്ഥാനങ്ങൾക്കായി ഓരോ മാസവും പ്രസിദ്ധീകരിക്കുന്ന ഉപഭോക്തൃ വിലസൂചികയിലെ 250 പോയിന്റിനു മേൽ വർധിക്കുന്ന ഓരോ പോയിന്റിനും 32 രൂപ 50 പൈസ നിരക്കിൽ ക്ഷാമബത്തയും നൽകണം. ഏതെങ്കിലും തൊഴിലാളികൾക്ക് ഉത്തരവിൽ പറയുന്നതിനേക്കാൾ ഉയർന്ന വേതനം ലഭിക്കുന്നുണ്ടെങ്കിൽ അവർക്ക് തുടർന്നും അതേ നിരക്കിൽ വേനം നൽകണമെന്നും വിജ്ഞാപനത്തിലുണ്ട്.

സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ മിനിമം വേതനം പ്രഖ്യാപിച്ചതോടെ ഈ രംഗത്തു നിലവിലുള്ള വേതന പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരമാവുകയാണ്. സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിലെ ജീവനക്കാർക്കു മാന്യമായ വേതനം ഉറപ്പുവരുത്തുന്നതാണു നടപടി. ഈ മേഖലയിൽ ഇതാദ്യമായാണ് സർക്കാർ മിനിമം വേതനം പ്രഖ്യാപിക്കുന്നത്. ഇതോടെ ഓരോ തസ്തികയ്ക്കും നൽകേണ്ട മിനിമം വേതനം സംബന്ധിച്ച തർക്കങ്ങളും ഇല്ലാതാകും.

സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്കുള്ള മിനിമം വേതനം നിശ്ചയിച്ച് 2016 ഓഗസ്റ്റ് ഒമ്പതിന് സർക്കാർ പ്രാഥമിക വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. എന്നാൽ ഇതു കോടതി താത്കാലികമായി സ്‌റ്റേ ചെയ്തിരുന്നതിനാൽ അന്തിമ വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നതു വൈകി. ചുരുക്കത്തിൽ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങൾക്ക് സർക്കാർ പറയുന്ന ശമ്പളം നൽകി കേരളത്തിൽ പ്രവർത്തിക്കാനാവില്ല.

കാറിൽ സഞ്ചരിക്കുകയായിരുന്ന മുത്തൂറ്റ് ഉടമയെ എറണാകുളം നഗരത്തിന്റെ ഹൃദയഭാഗത്ത് വച്ച് കല്ലെറിഞ്ഞതിന് പിന്നാലെയാണ് മിനിമം വേതനം സർക്കാർ പ്രഖ്യാപിച്ചത്. കല്ലെറിഞ്ഞവരെ പോലീസ് ഇതുവരെയും പിടികൂടിയിട്ടില്ല. മുതലാളിയെ സംബന്ധിച്ചടത്തോളം കല്ലെറിയുന്നതിനെക്കാൾ വേദനാ ജനകമാണ് സർക്കാരിന്റെ തീരുമാനം. കാരണം മിനിമം വേതനം നൽകാൻ മുത്തൂറ്റ് മുതലാളിയല്ല ആരും തയ്യാറാവുകയില്ല.

മുത്തൂറ്റിന് സർക്കാർ നൽകുന്നത് വ്യക്തമായ സൂചനയാണ്. അതായത് എത്ര വലിയവനായാലും സി പി എമ്മിനോട് ഉടക്കിയാൽ കേരളത്തിൽ ജീവിക്കാനാവില്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അനധികൃതമായി ഓണ്‍ലൈനില്‍ മരുന്ന് വില്‍പ്പന നടത്തിയ സ്ഥാപനത്തിനെതിരെ നടപടി, ഓണ്‍ലൈനായി മരുന്ന് ആവശ്യപ്പെട്ട് വിദഗ്ധമായി പിടികൂടി  (37 minutes ago)

വൈക്കം സത്യാഗ്രഹം സമാപിച്ചതിന്റെ നൂറാം വാര്‍ഷികാഘോഷം കെപിസിസിയുടെ നേതൃത്വത്തില്‍ നവംബര്‍ 23ന് വൈക്കത്ത്  (1 hour ago)

തിരുവനന്തപുരം കോര്‍‍പ്പറേഷന്‍‍ പരിധിയിലുള്ള കെ.എസ്.ഇ.ബി. ഓഫീസുകള്‍‍‍‍‍ക്ക് അവധി  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്ര മോദി ദക്ഷിണാഫ്രിക്കയിൽ  (3 hours ago)

ശത്രുക്കളുടെ അടിവേര് പിഴുതെറിയാൻ മിടുക്കൻ;  (3 hours ago)

ജനം ഇളകി, വൈഷ്ണയെ തൊട്ട മേയറിന്റെ കിളിപാറിച്ച് CPM  (3 hours ago)

പദ്മകുമാറിനെ ആദരിച്ച് ഗോവിന്ദന്‍... ഏറ്റവും നന്നായ് സ്വര്‍ണം കട്ടതിനുള്ള അവാര്‍ഡ് കൊടുത്തു ! ആ ചിത്രം എടുത്തിട്ട് ട്രോള്‍  (3 hours ago)

ഷാജി കൈലാസിൻ്റെ വരവ് ഫുൾ പായ്ക്കപ്പ്  (3 hours ago)

പിണറായിയിലേക്ക് വിരല്‍ചൂണ്ടി പദ്മകുമാര്‍ ? ദൈവതുല്യനെ ഹൈക്കോടി തൂക്കും ! സുരേ 'ഇ'ന്ദ്രനും സൂര്യനും വാവിട്ട് നിലവിളി  (3 hours ago)

ദുബായ് എയർ ഷോയ്ക്കിടെ ഇന്ത്യൻ യുദ്ധവിമാനം തകർന്ന് വീണു  (3 hours ago)

ISRAEL IDF ഹമാസിന്റെ കൂറ്റൻ തുരങ്കം  (4 hours ago)

Hospital-wedding- ആശുപത്രി വിവാഹവേദിയായി  (4 hours ago)

കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖല കൈവരിച്ച നേട്ടങ്ങൾ അന്താരാഷ്ട്ര ശ്രദ്ധ ആകർഷിക്കുന്നത്; ദേശീയതലത്തിൽ അതീവ ഗൗരവത്തോടെ കാണേണ്ട വിഷയമാണെന്ന് മന്ത്രി വി. ശിവൻകുട്ടി  (5 hours ago)

നിപ അതിജീവിതയായ 42 വയസുകാരി ഡിസ്ചാര്‍ജ് ആയി; മെഡിക്കല്‍ കോളേജിലെ മുഴുവന്‍ ടീം അംഗങ്ങളേയും അഭിനന്ദിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്  (5 hours ago)

വിജയ്‌യുടെ സേലത്തെ പൊതുയോ​ഗത്തിന് അനുമതിയില്ല;  (6 hours ago)

Malayali Vartha Recommends