Widgets Magazine
03
Jan / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൊണ്ടി മുതലിൽ തിരിമറി നടത്തിയെന്ന കേസ്.... ആന്റണി രാജു എം.എൽ.എയ്ക്കെതിരായ പ്രോസിക്യൂഷൻ ഹർജിയിൽ നെടുമങ്ങാട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി ഇന്ന് വിധി പ്രസ്താവിക്കും


ലോകത്തിന് ഏറെ നാശം വിതയ്ക്കുന്ന വർഷമാണ് വരാനിരിക്കുന്നത്..ബാബ വാംഗയുടെ പ്രവചനങ്ങൾ... ഒരു വ്യക്തി പകൽ സമയത്ത് ഇടിമിന്നലേറ്റ് മരണപ്പെടും..


എംഎല്‍എ ഓഫിസ് ഒഴിയണമെന്ന ആവശ്യവുമായി ആര്‍.ശ്രീലേഖ..പുതിയ നെയിം ബോർഡ് സ്ഥാപിച്ച് R ശ്രീലേഖ...വി.കെ പ്രശാന്തിന്റെ നെയിംബോർഡിന് മുകളിലാണ് കൗൺസിലർ ബോർഡ് സ്ഥാപിച്ചത്...


വീണ്ടും ഗതാഗതമന്ത്രി ചില നീക്കങ്ങൾ നടത്തിയിരിക്കുന്നു..പുതുവർഷത്തിൽ മൂന്നാറിന് പുതുസമ്മാനവുമായി കെഎസ്ആർടിസി...ഞെട്ടലോടെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..


വീണ്ടും ഗതാഗതമന്ത്രി ചില നീക്കങ്ങൾ നടത്തിയിരിക്കുന്നു..പുതുവർഷത്തിൽ മൂന്നാറിന് പുതുസമ്മാനവുമായി കെഎസ്ആർടിസി...ഞെട്ടലോടെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..

ചൈനയിൽ നിന്നും നാട്ടിലെത്തിയ മെഡിക്കൽ വിദ്യാർത്ഥിക്ക് കൊറോണ വൈറസ് ബാധയെന്ന സംശയത്തെത്തുടർന്നു ആശുപത്രിയിൽ...

24 JANUARY 2020 02:58 PM IST
മലയാളി വാര്‍ത്ത

ചൈനയിൽ നിന്നും നാട്ടിലെത്തിയ മെഡിക്കൽ വിദ്യാർത്ഥിക്ക് കൊറോണ വൈറസ് ബാധയെന്ന സംശയത്തെത്തുടർന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചു . ചൈനയിലെ വുഹാനിൽ നിന്നും നാട്ടിലെത്തിയ മെഡിക്കൽ വിദ്യാർത്ഥി ഇപ്പോൾ കോട്ടയം മെഡിക്കൽ സംഘത്തിന്റെ നിരീക്ഷണത്തിലാണ്

നിലവിൽ വിദ്യാർത്ഥിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

മുൻപ് സൗദി അറേബ്യയിലെ അസീർ നാഷണൽ ആശുപത്രിയിൽ ഏറ്റുമാനൂർ സ്വദേശിയായ നഴ്സിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇതേ ആശുപത്രിയിലെ മുപ്പത് നഴ്സുമാർ കൂടെ വൈറസ് ബാധിച്ചിട്ടുണ്ടോ എന്ന സംശയത്തെ തുടർന്ന് പ്രത്യേക നിരീക്ഷണത്തിലാണ്. എന്നാൽ ഇവ‌ർക്ക് പിടിപെട്ടിരിക്കുന്നത് ചൈനയിലെ കൊറോണ വൈറസ് അല്ലെന്നാണ് സ്ഥിരീകരണം.

മലയാളി നഴ്സിനു ബാധിച്ചത് മിഡിൽ ഈസ് റസ്പിറേറ്ററി സിൻഡ്രോം (മെർസ്) ആണെന്നും ഇതു നിയന്ത്രണവിധേയമാണെനിന്നുമാണ് റിപ്പോർട്ടുകൾ ..കോട്ടയം ഏറ്റുമാനൂർ സ്വദേശിയായ നഴ്സിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും രണ്ടു ദിവസത്തിനകം ആശുപത്രി വിടുമെന്നും ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു....

കൊറോണ വൈറസ് ബാധിച്ച സഹപ്രവർത്തകയായ ഫിലിപ്പീൻസ് സ്വദേശിനിയെ ശുശ്രൂഷിച്ച ഇവരോടൊപ്പമുള്ള കോഴിക്കോട് കക്കയം സ്വദേശിനിയായ നഴ്സിനും രോഗബാധയുണ്ടെന്ന് പ്രചരിച്ചെങ്കിലും പരിശോധനയിൽ ഇല്ലെന്നു തെളിഞ്ഞു. മറ്റ് 100 മലയാളി നഴ്സുമാർക്കും രോഗമില്ല....

സൗദിയിൽ നൂറോളം നഴ്സുമാർ കൊറോണ വൈറസ് പരിശോധനയ്ക്ക് വിധേയരായിട്ടുണ്ടെന്നും,​ ഇവരിൽ ഏറെപ്പേരും മലയാളികളാണെന്നും വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ അറിയിച്ചിരുന്നു.. ഇവരില്‍ ഒരാള്‍ക്കൊഴികെ മറ്റാര്‍ക്കും കൊറോണ പിടിപെട്ടിട്ടില്ലെന്നും മന്ത്രി അറിയിച്ചിരുന്നു

കൊറോണ വൈറസ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളിലും മുൻകരുതലായി മെഡിക്കൽ സംഘം പരിശോധന സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്നലെ മാത്രം 60 വിമാനങ്ങളിൽ എത്തിയ 12,800 പേരെ പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു.

വൈറസ് മൂലം ചൈനയിൽ ഇതിനകം 25 പേർ മരിച്ചിട്ടുണ്ട്. ചൈനയിൽ പിടിപെട്ട വൈറസിന് '2019-NCoV' എന്നാണ് പേര് നൽകിയിട്ടുള്ളത്. 830 പേര്‍ക്ക് ഇവിടെ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളതായി ചൈനയുടെ നാഷണല്‍ ഹെല്‍ത്ത് കമ്മിഷന്‍ ഉപ മേധാവി ലി ബിന്‍ അറിയിച്ചു. ന്യുമോണിയയ്ക്കു സമാനമായ പനിയും കടുത്ത ശ്വാസം മുട്ടലുമാണ് രോഗലക്ഷണങ്ങള്‍.89 ലക്ഷം പേരുടെ നഗരമാണ് വുഹാന്‍.

ഇങ്ങോട്ടേക്കോ ഇവിടെനിന്നു പുറത്തേക്കോ ഉള്ള യാത്ര ഒഴിവാക്കണമെന്നു ചൈനീസ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. വുഹാനില്‍നിന്നു അമേരിക്കന്‍ തലസ്ഥാനമായ വാഷിങ്ടണിലെത്തിയ വ്യക്തിയിലും വൈറസ് സ്ഥിരീകരിച്ചു. ഗള്‍ഫ് രാജ്യങ്ങള്‍, ദക്ഷിണ കൊറിയ, ചൈന, എന്നിവിടങ്ങളില്‍നിന്ന് വരുന്ന യാത്രക്കാരെ വിശദ പരിശോധനയ്ക്ക് വിധേയരാക്കാനാണ് നിര്‍ദേശം

കൊറോണ വൈറസ് പടരുന്ന വുഹാനില്‍ പെണ്‍കുട്ടികളടക്കമുള്ള 20 മലയാളി വിദ്യാര്‍ത്ഥികള്‍ കുടുങ്ങിക്കിടക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട് .കോഴ്സ് പൂര്‍ത്തിയാക്കി ഇന്‍റേണ്‍ഷിപ്പിനായി സര്‍വ്വകലാശാലയില്‍ തുടരുന്ന വിദ്യാര്‍ത്ഥികളാണ് ദുരിതത്തിലായിരിക്കുന്നത്. നേരത്തെ ചില വിദ്യാര്‍ത്ഥികള്‍ നാട്ടിലേക്ക് മടങ്ങിയിരുന്നെങ്കിലും പ്രദേശത്ത് രോഗം പടര്‍ന്നതോടെ ബാക്കിയുള്ളവര്‍ക്ക് സര്‍വ്വകലാശാല നിയന്ത്രണം കൊണ്ടുവന്നു. 20 മലയാളികളടക്കം 56 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് അവിടെയുള്ളത്.

വിഷയത്തില്‍ ഇന്ത്യന്‍ എംബസി ഇടപെട്ടിട്ടുണ്ട്. എംബസി ഉദ്യോഗസ്ഥര്‍ ചൈനീസ് അധികൃതരുമായി സംസാരിച്ചു. സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്ന് എംബസി വ്യക്തമാക്കിയിട്ടുണ്ട്

ഇന്ത്യയില്‍ കര്‍ശനജാഗ്രത പുലര്‍ത്തുന്നുണ്ടെന്നും ഇതുവരെ സംശയിക്കത്തക്കതൊന്നും ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. വിദേശ രാജ്യങ്ങളില്‍നിന്ന്, പ്രധാനമായും ചൈനയില്‍നിന്നെത്തുന്ന യാത്രികരെ കര്‍ശനപരിശോധനയ്ക്കുശേഷമാണു വിമാനത്താവളങ്ങളില്‍നിന്നു പുറത്തേക്കുപോകാന്‍ അനുവദിക്കുന്നത്. ഡല്‍ഹി, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത തുടങ്ങി പ്രധാന ഏഴുവിമാനത്താവളില്‍ കര്‍ശന ജാഗ്രതയാണ്

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം ...  (10 minutes ago)

ഡിസംബർ 27-ന് പ്രതിദിന വിൽപന നടന്നത് 5.13 ലക്ഷം ലഡ്ഡു  (29 minutes ago)

തിരുനെട്ടൂര്‍ മഹാദേവ ക്ഷേത്രത്തിൽ ഉത്സവത്തിന് എത്തിച്ച ആന ചരിഞ്ഞു....  (45 minutes ago)

ആലപ്പുഴയിൽ യുവ അഭിഭാഷകയെ മരിച്ചനിലയിൽ കണ്ടെത്തി...  (58 minutes ago)

ആന്റണി രാജു എം.എൽ.എയ്ക്കെതിരായ പ്രോസിക്യൂഷൻ ഹർജിയിൽ നെടുമങ്ങാട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി ഇ  (1 hour ago)

തുറുപ്പുഗുലാന്‍ സിനിമയിലെ ആന നെല്യക്കാട്ട് മഹാദേവന്‍ ചരിഞ്ഞു  (9 hours ago)

ശബരിമല സ്വര്‍ണ്ണപ്പാളിക്കേസില്‍ ജാമ്യം തേടി എന്‍ വാസു  (9 hours ago)

വീട്ടിനുള്ളില്‍ കിടന്ന് ഉറങ്ങുകയായിരുന്ന ദമ്പതികളെ തീയിട്ട് കൊലപ്പെടുത്തി  (10 hours ago)

സര്‍ക്കാരിനെ അത്രത്തോളം മടുത്ത ജനം മാറ്റം ആഗ്രഹിച്ചിരുന്നുവെന്ന് ശശി തരൂര്‍  (10 hours ago)

തിരുവനന്തപുരത്ത് വൃദ്ധസദനത്തില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു  (10 hours ago)

ഷാരൂഖ് ഖാന്റെ നാവ് അരിയുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഹിന്ദുമഹാസഭ നേതാവ്  (10 hours ago)

വര്‍ഗീയത തിരിച്ചു കൊണ്ടുവരാന്‍ ശ്രമം നടക്കുന്നുവെന്ന് മുഖ്യമന്ത്രി  (10 hours ago)

ദേശീയപാത നിര്‍മാണത്തിനിടെ കോണ്‍ക്രീറ്റ് പാളി തകര്‍ന്നുവീണ് അപകടം  (11 hours ago)

പുതുവര്‍ഷ പരിപാടിക്കിടെ പൊലീസ് ലാപ്‌ടോപ്പ് ചവിട്ടിപ്പൊട്ടിച്ച സംഭവത്തില്‍ അന്വേഷണം നടത്താന്‍ നിര്‍ദേശിച്ച് മുഖ്യമന്ത്രി  (11 hours ago)

ഷാറുഖ് ഖാനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി നേതാവ്  (11 hours ago)

Malayali Vartha Recommends