Widgets Magazine 

01
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

ബന്ധുവിനെ കുത്തിക്കൊലപ്പെടുത്തി; ആറുവർഷമായി ജയിലിൽ കഴിയുന്നു അയാൾക്ക് ഇനി ഒരേയൊരു ലക്ഷ്യം മാത്രം! ജയിലുകളായാൽ ഇങ്ങനെ വേണം

28 JANUARY 2020 05:19 PM IST
മലയാളി വാര്‍ത്ത

ഇവിടെ ആരും കുറ്റവാളിയായി ജനിക്കുന്നില്ല ... പക്ഷേ സാഹചര്യങ്ങളാണ് അവരെ കുറ്റം ചെയ്യിക്കുന്നത്. വീണ്ടു വിചാരത്തിന്റെ അഭാവം കൊണ്ടാണ് പലരും തെറ്റ് ചെയ്യുന്നത്. എന്നാൽ തെറ്റ് ചെയ്തു കഴിഞ്ഞ ശേഷമാണ് പലരും ചെയ്തത് തെറ്റായിരുന്നുവെന്ന് ചിന്തിക്കുന്നത് തന്നെ. മാത്രമായി തെറ്റ് സംഭവിച്ച ആ നിമിഷം പലപ്പോഴും വിലയിടാൻ കഴിഞ്ഞെന്നു വരില്ല. . ജയിളിൽ ശിക്ഷയ്ക്ക് വിധിക്കപ്പെട്ടു കിടക്കുന്ന പലർക്കും അവരുടെ തെറ്റ് മനസിലേക്ക് തിരുത്താൻ ഒരവസരം കിട്ടുന്നത് നന്നായിരിക്കും .അങ്ങനെ ആഗ്രഹിക്കുന്ന എത്രയോ തടവുകാർ ഉണ്ടാകും. തെറ്റ് ചെയ്യുന്നവർക്ക് , ശിക്ഷയേക്കാൾ അത് തിരുത്താനുള്ള ഒരവസരം നൽകാൻ കർണാടക ജയിൽ മുന്നിൽ നിൽക്കുകയാണ്. ജയിൽ വകുപ്പ് ജയിലിലെ അന്തേവാസികൾക്ക് ഉപരിപഠനത്തിനായി അവസരമൊരുക്കുകയാണ്. ബന്ധുവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ കഴിഞ്ഞ ആറുവർഷമായി ശങ്കർ റെഡ്ഡി എന്ന വ്യക്തി ജയിൽ ശിക്ഷ അനുഭവിക്കുകയാണ്. ജീവിതത്തിൽ എല്ലാം അവസാനിച്ചു എന്ന ചിന്തയോടെയായിരുന്നു അയാൾ ജയിലിൽ വന്നത്. എന്നാൽ, ഇന്നാകട്ടെ എല്ലാ ദിവസവും രാവിലെ ശങ്കർ റെഡ്ഡി തൻ്റെ ചെറിയ ജയിൽ സെല്ലിനുള്ളിൽ എഴുന്നേറ്റിരിക്കുന്നത് ഒരു സ്വപ്നം സാക്ഷാത്കരിക്കണം എന്ന ചിന്തയോടെയാണ്. ഒരു യൂണിവേഴ്സിറ്റി വിദ്യാർത്ഥിയായി അദ്ദേഹം മാറിയിരിക്കുന്നു.

അയാൾക്കൊപ്പം എഴുപത്തിയെട്ടോളം തടവുക്കാരാണ് കർണാടക ജയിലുകളിൽ ഉന്നത വിദ്യാഭ്യാസത്തിന് തയ്യാറെടുപ്പ് നടത്തി കൊണ്ടിരിക്കുന്നത് . ജയിൽ തടവുകാർ പഠിക്കുന്നതോ ജേണലിസം, ക്രിമിനൽ ജസ്റ്റിസിൽ ബിരുദാനന്തര ബിരുദം, സഹകരണ നിയമം, ബിസിനസ്സ്, ഇംഗ്ലീഷിൽ മാസ്റ്റർ ഓഫ് ആർട്‍സ് തുടങ്ങിയ കോഴ്‌സുകളാണ്. കർണാടക സംസ്ഥാന ജയിൽ വകുപ്പ് രാജ്യത്തെ ഏറ്റവും മികച്ച ജയിൽ വകുപ്പാണ്. തടവുകാരെ സമൂഹത്തിൽ നല്ല മനുഷ്യരും, സാമൂഹിക ഉത്തരവാദിത്തമുള്ള പൗരന്മാരുമാക്കി മാറ്റുക എന്ന ലക്ഷ്യമാണ് ഇവർക്കുള്ളത്. , അവരെ തിരുത്തുക , പുനരധിവസിപ്പിക്കുക എന്ന ലക്‌ഷ്യം അവർക്ക് മുന്നിൽ ഉണ്ട്. . അവർക്ക് വിദ്യാഭ്യാസം കിട്ടുന്നതിലൂടെ ആവർത്തിച്ചുള്ള കുറ്റകൃത്യങ്ങളുടെ സാധ്യത കുറയ്ക്കുകയാണ് ചെയ്യുന്നത് . വിദ്യാഭ്യാസം നേടാൻ ആഗ്രഹിക്കുന്നവർ മറ്റ് തടവുകാർക്ക് ഒരു മാതൃകയാകുകയും ചെയ്യുന്നുവെന്ന് ജയില്‍ ഡിജിപി എൻഎസ് മേഘാരിഖ് പറയുകയുണ്ടായി .

പരീക്ഷ എഴുതുന്ന 78 കുറ്റവാളികളിൽ 20 -ലധികപ്പേരും സ്ത്രീകളാണ്. അവർ ഏറ്റെടുത്തിട്ടുള്ള ഉന്നത വിദ്യാഭ്യാസ കോഴ്സുകൾ മിക്കവാറും ഓപ്പൺ സർവകലാശാലകളിൽ നിന്നുള്ള പാർട്ട് ടൈം അല്ലെങ്കിൽ വിദൂര പഠന പരിപാടികളാണ്. ഉന്നത വിദ്യാഭ്യാസം നേടുന്ന കുറ്റവാളികളിൽ ഭൂരിഭാഗവും കൊലപാതകക്കേസുകളിൽ ജയിൽ ശിക്ഷ അനുഭവിക്കുന്നവർ കൂടിയാണ് എന്ന കാര്യം ശ്രദ്ധേയം. എന്നാൽ തെറ്റിൽ നിന്നും ശരിയിലേക്ക് വരാൻ മനസ്സുകൊണ്ട് അവർ തയാറായി കഴിഞ്ഞു. . ഭാര്യയെ കൊന്ന കുറ്റത്തിന് ശിക്ഷ അനുഭവിക്കുന്ന ഒരാൾ ക്രിമിനല്‍ ജസ്റ്റിസില്‍ ബിരുദാനന്തര ഡിപ്ലോമ കോഴ്‌സാണ് പഠിക്കുന്നത്. അതുപോലെ തന്നെ ജയിൽ ശിക്ഷ അനുഭവിക്കുന്ന സമയത്ത് ബിരുദ കോഴ്സുകൾ പൂർത്തിയാക്കിയ ചില കൊലപാതകക്കേസ് പ്രതികളെ ഹൈക്കോടതികൾ, വിട്ടയക്കുകയോ കുറ്റവിമുക്തരാക്കുകയും ചെയ്തിട്ടുണ്ട്. "ജയിലിനകത്ത് കഴിയുന്ന സമയത്ത് പഠിക്കുന്നത് അവരിൽ ലക്ഷ്യബോധം ഉണ്ടാക്കും . അത് മാത്രമല്ല, ജയിലിൽ നിന്ന് ഇറങ്ങുമ്പോൾ നല്ലൊരു ജീവിതം നയിക്കാനുള്ള ഒരു വഴിയും അവരുടെ മുന്നിൽ തെളിക്കപ്പെടുകയും ചെയ്യും.

“വയലിനടുത്തു നടന്ന ഒരു സംഘർഷത്തിൽ ൻ അമ്മാവനെ കൊന്നുവെന്നാരോപിച്ച് ജയിലിലടക്കപ്പെട്ട ഒരാൾ കൂടിയുണ്ട് . എന്നാൽ ഇപ്പോൾ 40 വയസ്സായി. ജയിലിൽ കഴിയുന്ന സമയത്ത് ആ വ്യക്തി ബി.കോം, എം.കോം, ജേണലിസത്തിൽ എം.എ, മാർക്കറ്റിംഗിൽ എം.ബി.എ തുടങ്ങിയവയെല്ലാം പൂർത്തിയാക്കി . ഇപ്പോൾ കെഎസ് ഇന്റർനാഷണൽ എന്ന കമ്പനിയിൽ ജോലി നോക്കുന്നു. പഠനത്തോട് താൽപര്യം പ്രകടിപ്പിച്ചപ്പോൾ കോഴ്സുകൾ എടുക്കാൻ പ്രേരിപ്പിച്ച അന്നത്തെ ഡിജി എസ് ടി രമേശിനോട് കടപാടുണ്ടെന്ന് രുദ്രേഷ് പറഞ്ഞു. കൊലപാതകക്കേസിൽ ശിക്ഷിക്കപ്പെട്ട വേലു 2014-15 -ൽ മൈസൂർ സർവകലാശാലയിൽ നിന്ന് എംബിഎ ചെയ്തു. തുടർന്ന് ബി‌എസ്‌എം ആൾട്ടർനേറ്റീവ് സിസ്റ്റംസ് ഓഫ് മെഡിസിനിൽ ഡോക്ടറേറ്റും നേടി. 2017 -ൽ മോചിതനായ ശേഷം ആൾട്ടർനേറ്റീവ് മെഡിസിനിൽ എംഡി ബിരുദം നേടിയ അദ്ദേഹം ഇപ്പോൾ തമിഴ്‌നാട്ടിലെ തൻ്റെ ഗ്രാമത്തിൽ പരിശീലനം നടത്തുന്നു.

താനിപ്പോഴും ഒരു നല്ല വിദ്യാർത്ഥിയാണ്. ഓരോ ഘട്ടത്തിലും നമുക്ക് പുതിയ അറിവുകൾ കിട്ടുന്നുവെന്നും ഹൈക്കോടതി കുറ്റവിമുക്തനാക്കിയെങ്കിലും എട്ട് വർഷം എനിക്ക് തടവ് അനുഭവിക്കേണ്ടി വന്നു. ആ സമയത്ത് അകത്തും പുറത്തുമുള്ള നിരവധി സുഹൃത്തുക്കൾ കോഴ്‌സ് പൂർത്തിയാക്കാൻ എന്നെ സഹായിച്ചു വേലു പറഞ്ഞു. എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരു ലൈബ്രറി, യൂണിവേഴ്സിറ്റി അധ്യാപകരുടെ അതിഥി പ്രഭാഷണങ്ങൾ , പഠന സാമഗ്രികളും എല്ലാം വകുപ്പ് അവർക്ക് നൽകുകയും ചെയ്തു . ഈ വകുപ്പ് തന്നെ ഫീസും അടക്കുന്നു. ഇതിനുപുറമെ തടവുകാർക്കായി ബ്ലാക്ക്ബോർഡ്, ഡെസ്കുകൾ തുടങ്ങിയവയും ഇവിടെ ക്രമീക്കരിച്ചിട്ടുണ്ട്. ശിക്ഷിക്കപ്പെട്ട നം കൂടിയയാകുകയാണ് . "ഞങ്ങളുടെ ദൈനംദിന പരീക്ഷാ ടൈംടേബിൾ പരിശോധിക്കാനും, സംശയങ്ങൾക്ക് ഉത്തരം നൽകാനും, പ്രവേശന പരീക്ഷകൾ എഴുതാനായി പരിശീലനം നൽകാനും അയാൾ ഞങ്ങളെ സഹായിക്കുന്നു” സ്ത്രീധനത്തിന്‍റെ പേരില്‍ കൊലപാതകം നടത്തിയ കേസിലെ മറ്റൊരു കുറ്റവാളിയായ രാജ്‍കുമാര്‍ വിശദീകരിക്കുന്നു.ഇനി ചോദ്യം സമൂഹത്തിനോടാണ് കുറ്റം ചെയ്തവർക്ക് അത് തിരുത്താനുള്ള ഒരവസരം നൽകുന്നത് നല്ലതല്ലേ .... ഒരുപക്ഷേ, ഒരു നല്ല മനുഷ്യനായി, മറ്റുള്ളവർക്ക് മാതൃകയായി ജീവിക്കാൻ അവർക്കു കഴിഞ്ഞേക്കുവാനുള്ള സാധ്യതയുണ്ടെങ്കിലോ അല്ലേ ? .

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"ഞാനാ സാറേ പിള്ളേരെ കൊന്നത്"; കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് തള്ള,രണ്ട് മക്കളെ ടാങ്കിൽ മുക്കിക്കൊന്നു.  (7 hours ago)

കൊല്ലം റെയില്‍വേ സ്‌റ്റേഷനില്‍ 2 കിലോ കഞ്ചാവുമായി 2 പേര്‍ പിടിയില്‍  (7 hours ago)

പ്രവാസി മലയാളിക്ക് ദുബായി കോടതിയുടെ എമണ്ടൻ വിധി 1.50 കോടി അക്കൗണ്ടിൽ പിടഞ്ഞ് മരിച്ച് പ്രവാസി കണ്ണീരോടെ  (7 hours ago)

മന്ത്രി കെഎം ഷാജിയെ വഴിയില്‍ തടഞ്ഞ് ഇറക്കിവിട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍  (7 hours ago)

രേണു സുധിക്കും കിച്ചുവിനും 1.77 കോടി രൂപ നഷ്ടപരിഹാരം; കോടതി ഉത്തരവ് ഇങ്ങനെ, സുധിയുടെ ജീവന്റെ വില  (7 hours ago)

പ്രവചനം മാറിമറിയുന്നു; 4 വരെ കൊടുംമഴയ്ക്ക് സാധ്യത! വടക്കൻ ജില്ലകളിൽ പ്രവചനം തെറ്റി, ചതിച്ച് എൽനിനോ"  (8 hours ago)

ഡിസിസി ഓഫീസ് ആക്രമണത്തില്‍ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി  (8 hours ago)

റിയാസ് മന്ത്രിയൊക്കെ പണ്ട് ഇത് ബഷീറാ..!എഞ്ചിനീയറെ വിരട്ടി മന്ത്രി ബഷീർ..6 ന് റിപ്പോർട്ട് കിട്ടിയിരിക്കണം കസറി മന്ത്രി  (8 hours ago)

യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിന് മുന്നിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമാകുന്നു. യൂത്ത് കോണ്‍ഗ്രസ്-എസ്എഫ്ഐ തര്‍ക്കം രൂക്ഷമായതോടെ സ്ഥിതിഗതികള്‍ കൈവിട്ടു. പൊലീസ് ഹോസ്റ്റലില്‍ കയറി ലാത്തിച്ചാര്‍ജ് നടത്തി. പാളയത  (8 hours ago)

ശക്തികുളങ്ങര ഹാര്‍ബറിലെ സെപ്റ്റിക് ടാങ്കില്‍ അസ്ഥി ഭാഗങ്ങള്‍  (9 hours ago)

വെള്ളത്തൊട്ടിയില്‍ കുഞ്ഞുങ്ങള്‍ വീണുമരിച്ച സംഭവം അമ്മയുടെ കൊടുംക്രൂരത  (9 hours ago)

കോട്ടയത്ത് നിര്‍മാണത്തിലിരുന്ന ഫാക്ടറിയില്‍ തീപിടിത്തം  (10 hours ago)

രാജീവ് ചന്ദ്രശേഖരന്റെ അഭ്യർത്ഥന പരിഗണിച്ചു; വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു; യാത്രക്കാർക്ക് ഏറെ പ്രയോജനകരമായ തീരുമാനമാണിതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (10 hours ago)

കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്  (10 hours ago)

ഞാന്‍ ആശുപത്രിയിലാണ്', 'അടിയന്തരമായി പണം ആവശ്യമാണ്' തുടങ്ങിയ സന്ദേശങ്ങള്‍ അയച്ചുനല്‍കി പരിചയമുള്ള വ്യക്തിയുടെ പേരിലും ഫോട്ടോയിലും വിശ്വാസം സൃഷ്ടിച്ചാണ് തട്ടിപ്പുകാര്‍ പണം ആവശ്യപ്പെടുന്നു; ജാഗ്രത വേണമെ  (11 hours ago)

Malayali Vartha Recommends