Widgets Magazine
25
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ആവേശത്തിരയിളക്കി പരസ്യ പ്രചാരണത്തിന് സമാപനം കുറിച്ച് കൊട്ടിക്കലാശം...ഇനിയുള്ള മണിക്കൂറുകള്‍ നിശബ്ദ പ്രചാരണം , കൊട്ടിക്കലാശത്തിനിടെ പ്രവര്‍ത്തകരുടെ ആവേശം അതിരുവിട്ടതോടെ പലയിടത്തും സംഘര്‍ഷമുണ്ടായി , തിരുവനന്തപുരത്ത് ഉള്‍പ്പെടെ മഴയ്ക്കിടെയായിരുന്നു കൊട്ടിക്കലാശം, വോട്ടെടുപ്പ് നാളെ


സുഹൃത്തിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ...


യുവാവിനെ ആക്രമിച്ച് പണം കവർന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ...


ബസ്സിനുള്ളിൽ പെൺകുട്ടിയോട് ലൈംഗികാതിക്രമം : യുവാവ് അറസ്റ്റിൽ...


കലാശക്കൊട്ട്, പോളിംഗ് ഡ്യൂട്ടി എന്നിവക്കായി 2200 ൽപരം പോലീസ് ഉദ്യോഗസ്ഥർ : ജില്ലാ പോലീസ് സജ്ജം...

തെരഞ്ഞെടുപ്പ് നേരത്തെ നടത്തുമോ? യു ഡി എഫ് ക്യാമ്പിൽ അങ്കലാപ്പ്; തമ്മിലടി തീർത്ത് എന്ന് നന്നാവും? സാഹചര്യം എൽഡിഎഫിന് അനുകൂലം; നിഷ്ക്രിയമായി പ്രതിപക്ഷം; പിണറായിയുടെ നിലപാടെന്ത്‌?

29 JANUARY 2020 09:35 AM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് ആവേശത്തിരയിളക്കി പരസ്യ പ്രചാരണത്തിന് സമാപനം കുറിച്ച് കൊട്ടിക്കലാശം...ഇനിയുള്ള മണിക്കൂറുകള്‍ നിശബ്ദ പ്രചാരണം , കൊട്ടിക്കലാശത്തിനിടെ പ്രവര്‍ത്തകരുടെ ആവേശം അതിരുവിട്ടതോടെ പലയിടത്തും സംഘര്‍ഷമുണ്ടായി , തിരുവനന്തപുരത്ത് ഉള്‍പ്പെടെ മഴയ്ക്കിടെയായിരുന്നു കൊട്ടിക്കലാശം, വോട്ടെടുപ്പ് നാളെ

കരുവന്നൂര്‍ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എംഎം വര്‍ഗീസിന് വീണ്ടും നോട്ടീസ് അയച്ച് ഇഡി

കേരളത്തില്‍ കനത്ത ചൂട്... ഇന്ന് 12ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

കൊട്ടിക്കലാശത്തിന് പിന്നാലെ അവശ്യസാധനങ്ങള്‍ അടങ്ങിയ ഭക്ഷ്യകിറ്റ് പിടിച്ചെടുത്തു....

കൊട്ടിക്കൊലാശത്തിനിടെ വടകരയിലെ ഇടത് സ്ഥാനാര്‍ത്ഥി കെ കെ ശൈലജക്കെതിരെ വീണ്ടും അധിക്ഷേപം...

മഹാ ശൃംഖലയുടെ മഹാവിജയം വലിയ ആത്മവിശ്വാസമാണ് ഇടതുപക്ഷത്തിന് നല്‍കിയിരിക്കുന്നത് .എന്നാൽ പ്രതിപക്ഷ പാർട്ടികൾക്ക് സമ്മാനിക്കുന്നത് വലിയ ആശങ്കയും. ഇടതുപക്ഷത്തിന് ഇത്രയും അധികം ജനപ്രീതിയുള്ള ഈ സാഹചര്യത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് നേരത്തെയാവുമോ എന്ന ആശങ്കയിലാണ് പ്രതിപക്ഷ പാര്‍ട്ടികള്‍.

അങ്ങനെയൊരു കടുത്ത തീരുമാനത്തിന് പിണറായി സര്‍ക്കാര്‍ മുതിര്‍ന്നാല്‍ തിരഞ്ഞെടുപ്പ് നേരത്തെയാകാനാണ് സാധ്യത. 2021 ഏപ്രില്‍ മെയ് മാസങ്ങളിലാണ് സാധാരണ ഗതിയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കേണ്ടത് എന്നാല്‍ തെരഞ്ഞെടുപ്പ് നേര ത്തെയാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചാല്‍ അതാണ് നടപ്പിലാവുക.
തദ്ദേശ തിരഞ്ഞെടുപ്പ് ഈ വര്‍ഷം അവസാനത്തോടെയാണ് നടക്കുന്നത്.ഈ തിരഞ്ഞെടുപ്പും യു.ഡി.എഫിനെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.

പ്രതിപക്ഷത്തിന്റെ അടിത്തറയാണ് മഹാശൃംഖലയിലൂടെ ഇടതുപക്ഷം പൊളിച്ചടക്കിയിരിക്കുന്നത് എന്നതാണ് യാഥാർഥ്യം.ശൃംഖലയില്‍ രാഷ്ട്രീയമില്ലന്ന് പറഞ്ഞാലും വ്യക്തമായ രാഷ്ട്രീയ നേട്ടം ചുവപ്പിന് ഈ സാഹചര്യത്തിൽ ഉണ്ടായിട്ടുണ്ട്.മനുഷ്യശൃംഖലയില്‍ പങ്കെടുക്കില്ലന്ന് പരസ്യമായി വ്യക്തമാക്കിയതാണ് യു.ഡി.എഫിന് വിനയായത്.

യു.ഡി.എഫിന് വോട്ട് ചെയ്ത വലിയ വിഭാഗം, ശൃംഖലയില്‍ പങ്കാളിയായതായി കെ മുരളീധരന്‍ തന്നെ തുറന്നു സമ്മതിച്ച കാര്യമാണ്.. ഇതു തന്നെയാണ് യാഥാര്‍ത്ഥ്യവും. കേവലം ഒരു വികാരത്തോടെയല്ല, വ്യക്തമായ കാഴ്ചപ്പാടോട് കൂടി തന്നെയാണ് ഈ വിഭാഗം ശൃംഖലയില്‍ കണ്ണികളായിരിക്കുന്നത്.
നിലവിലെ രാഷ്ട്രീയ അന്തരീക്ഷം യു.ഡി.എഫിന് എതിരാണെന്ന് ലീഗും വിലയിരുത്തി കഴിഞ്ഞു. കേരള കോണ്‍ഗ്രസ്സിന്റെ നിലപാടും ഇതു തന്നെയാണ്. മുങ്ങുന്ന കപ്പലില്‍ നിന്നും പുറത്ത് ചാടാനാണ് ഈ ഘടകകക്ഷികളും ഇപ്പോള്‍ ആഗ്രഹിക്കുന്നത്.
അടുത്ത തിരഞ്ഞെടുപ്പിലും പിണറായി തന്നെയായിരിക്കും ചുവപ്പിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എന്നത് സംശയ ലേശമന്യേ പറയാവുന്ന കാര്യമാണ്.എന്നാൽ ചെന്നിത്തലയെ എതിരാളിയായി ഉയര്‍ത്തി കാട്ടിയാല്‍, കിട്ടാവുന്ന വോട്ട് പോലും യു.ഡി.എഫിനെ കൈവിട്ട് പോകാനും സാധ്യത ഏറെയാണ്.

ശക്തനായ നായകനില്ലാത്തത് മാത്രമല്ല, നിലപാട് ഇല്ലാത്തതുമാണ് യു.ഡി.എഫ് ഇപ്പോൾ നേരിടുന്ന പ്രധാന വെല്ലുവിളി.മുസ്ലീം ജനവിഭാഗം മാത്രമല്ല, വലിയ രൂപത്തില്‍ ക്രൈസ്തവ വിഭാഗങ്ങളും മഹാശൃംഖലയില്‍ കണ്ണികളായിട്ടുണ്ട്. ഇവരില്‍ മിക്കവരും ഒരു പൊതു പരിപാടികള്‍ക്കും പോകാത്തവരാണ് എന്ന കാര്യവും ശ്രദ്ധേയമാണ്
മഹാശൃംഖല ഇവരെയെല്ലാം ഒരുമിപ്പിക്കുന്ന ഒരു വേദി കൂടിയായാണ് മാറിയിരിക്കുന്നത്. ചുവപ്പ് തണലില്‍ കൈ കോര്‍ത്തവര്‍ക്ക്, വോട്ട് ചെയ്യാനും ഇനി രണ്ടാമതൊന്ന് ആലോചിക്കേണ്ട കാര്യമേയില്ല. ഇവിടെയാണ് യു.ഡി.എഫ് നേതാക്കളുടെ കണക്ക് കൂട്ടലുകള്‍ തെറ്റാന്‍ പോകുന്നത്.

ഒന്നും പ്രവര്‍ത്തിക്കാതെ ചുമ്മാ മാധ്യമ ഷോ സംഘടിപ്പിച്ച്, നടന്നാല്‍ ജനം കൈവിട്ട് പോകുമെന്ന കാര്യമാണ് അവര്‍ ഓര്‍ക്കാതെ പോയത്.അതായതു യുഡി എഫിന്റെ ചരിത്രപരമായ മണ്ടത്തരം.
സി.പി.എം ഒരു തീരുമാനമെടുക്കേണ്ട കാര്യം മാത്രമേ ഇക്കാര്യത്തില്‍ ഇനിയൊള്ളൂ.
ഇടതുപക്ഷത്തോട് ന്യൂനപക്ഷ വിഭാഗങ്ങളും കൂടുതലായി അടുത്തത് നിയമസഭാസീറ്റുകളുടെ നിലയെ തന്നെ മാറ്റി മറിക്കാനിടയാക്കും. നൂറില്‍ കൂടുതല്‍ സീറ്റുകള്‍ ന്യായമായും ഇടതിന് പ്രതീക്ഷിക്കാമെന്നാണ് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്.

മഹാശൃംഖല തന്നെയാണ് ഇത്തരമൊരു വിലയിരുത്തലിന് അവരെയും പ്രേരിപ്പിച്ചിരിക്കുന്നത്. 700 കിലോമീറ്ററിലേറെ ശൃംഖല മനുഷ്യ മതിലായാണ് മാറിയിരിക്കുന്നത്. സംഘാടകര്‍ പ്രതീക്ഷിച്ചതിനും അപ്പുറമാണ് ജനങ്ങള്‍ ഒഴികിയെത്തിയത്. ഇതെല്ലാം വോട്ടാകില്ലന്ന വാദം ഉന്നയിക്കുന്നുണ്ടെങ്കിലും ചങ്കിടിക്കുന്നതിപ്പോള്‍ യു.ഡി.എഫിനാണ്.
ഇടതുപക്ഷവും പിണറായിയും ഹീറോ പരിവേക്ഷത്തോടെ നിലനില്‍ക്കുന്നതാണ് അവരുടെ ഭയം. പിണറായിയോട് മുട്ടാന്‍ രമേശ് ചെന്നിത്തല അശക്തനാണ് എന്നതും, മറ്റൊരു വെല്ലുവിളിയാണ്.
വി.എസ് വിലസിയ, നായകനായ കസേരയില്‍ ചെന്നിത്തലയിപ്പോള്‍ വെറുമൊരു നനഞ്ഞ പടക്കം മാത്രമാണ്. എടുത്ത് പറയാന്‍ പറ്റാവുന്ന ഒരു പ്രക്ഷോഭവും ഇടപെടലും അദ്ദേഹം ഇതുവരെ നടത്തിയിട്ടില്ല.എന്നതും നിരവധി വിമർശനങ്ങൾക്കു ഇടയാക്കുന്നുണ്ട്. കേരള മാതൃക പിന്തുടര്‍ന്ന് പ്രമേയം അവതരിപ്പിക്കാന്‍ പോലും, കോണ്‍ഗ്രസ്സ് ഭരിക്കുന്ന സംസ്ഥാനങ്ങളും ഏറെ വൈകിയിട്ടുണ്ട്.കേരള മോഡലിനെ പിന്തുടരേണ്ട ഗതികേടാണ് പഞ്ചാബ്, രാജസ്ഥാന്‍ സര്‍ക്കാറുകള്‍ക്കുണ്ടായിരിക്കുന്നത്. എന്തിനേറെ സാക്ഷാല്‍ മമതക്ക് പോലും പ്രമേയം അവതരിപ്പിക്കാന്‍ ഒടുവില്‍ ചുവപ്പിന്റെ സമ്മര്‍ദ്ദം തന്നെ വേണ്ടിവന്നിരിക്കുകയാണ്.

പൗരത്വ നിയമ ഭേതഗതിക്കെതിരെ കേരള മോഡലില്‍ പ്രമേയം പാസാക്കണമെന്ന് ആവശ്യപ്പെട്ടത് ബംഗാളിലെ സി.പി.എം നേതൃത്വമാണ്.ഗത്യന്തരമില്ലാതെയാണിപ്പോള്‍ മമതയും വഴങ്ങിയിരിക്കുന്നത്.സുപ്രീം കോടതിയില്‍ പൗരത്വ വിഷയത്തില്‍ ഹര്‍ജി നല്‍കിയതും കേരളമാണ്. പിണറായി സര്‍ക്കാറിന്റെ ഈ നിലപാടിനെയും ഇനി ഇവര്‍ക്കൊക്കെ പിന്തുടരേണ്ടി വരും. അതല്ലങ്കില്‍ ന്യൂനപക്ഷ സംരക്ഷകരെന്ന മുഖമൂടിയാണ് അഴിഞ്ഞു വീഴുക.
കേരളത്തില്‍ മുസ്ലീം ലീഗ് നേരിടുന്നതും ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളിയാണ്. ഇടതുപക്ഷം എത്രമാത്രം പ്രഹരം തങ്ങളുടെ വോട്ട് ബാങ്കില്‍ ഏല്‍പ്പിച്ചു എന്നതിലാണ് അവരുടെ പ്രധാന ആശങ്ക. പരമ്പരാഗതമായി കമ്യൂണിസ്റ്റുകളോട് മുഖം തിരിക്കുന്നവരാണിപ്പോള്‍ കൈ കോര്‍ക്കാന്‍ റോഡിലിറങ്ങിയിരിക്കുന്നത്.

ശൃംഖലയില്‍ പങ്കെടുക്കരുത് എന്ന് യു.ഡി.എഫ് പ്രാദേശിക നേതൃത്വങ്ങള്‍ നല്‍കിയ മുന്നറിയിപ്പുകളൊന്നും ഇവിടെ വിലപ്പോയിട്ടില്ല.ഇങ്ങനെ ശൃംഖലയില്‍ പങ്കെടുത്ത യുഡിഎഫ് അനുഭാവികള്‍ ഇനി യു.ഡി.എഫിന് വോട്ട് ചെയ്യില്ലന്ന് സോഷ്യല്‍ മീഡിയകളില്‍ കമന്റിടുകയും ചെയ്തിട്ടുണ്ട്.
ഇതോടെയാണ് യു.ഡി.എഫ് നേതാക്കള്‍ക്കുമിപ്പോള്‍ സംഭവത്തിന്റെ ഗൗരവം പിടി കിട്ടിയിരിക്കുന്നത്. കെ.മുരളീധരന്‍ ഇക്കാര്യം തുറന്ന് പറഞ്ഞതും അതു കൊണ്ട് തന്നെയാണ്. വ്യക്തമായ മുന്നറിയിപ്പാണ് മുരളി നേതൃത്വത്തിന് നല്‍കിയിരിക്കുന്നത്. ഈ പോക്കു പോയാല്‍ കേരള ഭരണം കിട്ടാക്കനിയാവുമെന്ന ഭയം ഇതോടെ മുതിര്‍ന്ന നേതാക്കള്‍ക്കിടയിലും വ്യാപകമായിട്ടുണ്ട്.

ഇപ്പോള്‍ നിയമസഭ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പിന് പിണറായി സര്‍ക്കാര്‍ തയ്യാറായാല്‍ യു.ഡി.എഫ് എന്ന വഞ്ചി മുങ്ങുക തന്നെ ചെയ്യും. അതൊരു യാഥാര്‍ത്ഥ്യമാണ്.എന്നാലും ഈ അടുത്തൊന്നും തമ്മിലടി എന്ന പാരമ്പര്യം യുഡിഎഫ് ഒഴിവാകുമെന്ന് തോന്നുന്നില്ല..തമ്മിൽ തല്ലും തൊഴുത്തിൽ കുത്തും ഒഴിവാക്കിയാൽ മാത്രമേ ഇനി യുഡിഎഫ് ഇന് കേരളത്തിൽ എന്തെങ്കിലും ഭാവിയുണ്ടാകാൻ സാധ്യതയുള്ളൂ.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ആവേശത്തിരയിളക്കി പരസ്യ പ്രചാരണത്തിന് സമാപനം കുറിച്ച് കൊട്ടിക്കലാശം...ഇനിയുള്ള മണിക്കൂറുകള്‍ നിശബ്ദ പ്രചാരണം , കൊട്ടിക്കലാശത്തിനിടെ പ്രവര്‍ത്തകരുടെ ആവേശം അതിരുവിട്ടതോടെ പലയിടത്തും സംഘര്‍ഷമ  (58 seconds ago)

കരുവന്നൂര്‍ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എംഎം വര്‍ഗീസിന് വീണ്ടും നോട്ടീസ് അയച്ച് ഇഡി  (5 hours ago)

കേരളത്തില്‍ കനത്ത ചൂട്... ഇന്ന് 12ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്  (5 hours ago)

മദ്യനയ അഴിമതിക്കേസില്‍ അരവിന്ദ് കെജ്രിവാള്‍ വന്‍ തോതില്‍ തെളിവ് നശിപ്പിച്ചുവെന്ന് എന്‍ഫോഴ്സ്മെന്റ്  (5 hours ago)

കൊട്ടിക്കലാശത്തിന് പിന്നാലെ അവശ്യസാധനങ്ങള്‍ അടങ്ങിയ ഭക്ഷ്യകിറ്റ് പിടിച്ചെടുത്തു....  (5 hours ago)

കൊട്ടിക്കൊലാശത്തിനിടെ വടകരയിലെ ഇടത് സ്ഥാനാര്‍ത്ഥി കെ കെ ശൈലജക്കെതിരെ വീണ്ടും അധിക്ഷേപം...  (5 hours ago)

ഡ്യൂട്ടിക്കിടെ കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ മദ്യപിച്ച് വാഹനമോടിക്കുന്നുണ്ടോയെന്ന പരിശോധന... അപകടങ്ങള്‍ 25 ശതമാനത്തോളം കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍  (5 hours ago)

വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് വിവാഹിതരായി... ദുരഭിമാനക്കൊലയ്ക്കിരയായ യുവാവിന്റെ ഭാര്യ ആത്മഹത്യചെയ്തു  (5 hours ago)

തിരുവനന്തപുരം മണ്ഡലത്തില്‍ ശശി തരൂര്‍ തോല്‍ക്കുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പന്ന്യന്‍ രവീന്ദ്രന്‍  (5 hours ago)

സഹോദരിക്ക് വിവാഹ സമ്മാനം നല്‍കിയതിന് യുവാവിനെ ഭാര്യയും സഹോദരന്മാരും ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (6 hours ago)

12 വര്‍ഷങ്ങള്‍ക്ക് ശേഷം മകളെ ഒരുനോക്ക് കണ്ട് അമ്മ...പ്രത്യേക മുറിയിലായിരുന്നു കൂടിക്കാഴ്ച  (6 hours ago)

ഇന്ത്യന്‍ മോഹങ്ങളുടെ കടക്കൽ കത്തി വെച്ച് ഖത്തർ ഇറാഖിലേക്ക്; ഇസ്രായേൽ ഇടപെടുന്നു!!!  (9 hours ago)

11 വര്‍ഷങ്ങള്‍ക്ക് ശേഷം ആ 'അമ്മ മകളെ കാണുന്നു; ജീവന്റെ വില ഒന്നര കോടി; കനിവുതേടി പ്രേമകുമാരി!!!  (9 hours ago)

പ്രവാസികൾ ശ്രദ്ധിക്കൂ; എമിറേറ്റ്‌സ് എയർലൈൻസ് ബാഗേജുകൾ തിരികെ ലഭിക്കാൻ ചെയ്യേണ്ടത്!!  (10 hours ago)

അവധിക്കാലത്ത് തിരക്ക് വര്‍ധിച്ചതോടെ വിനോദ സഞ്ചാരികള്‍ക്ക് സുരക്ഷിത ഭക്ഷണം ഉറപ്പാക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ മിന്നല്‍ ഭക്ഷ്യ സുരക്ഷാ പരിശോധന; 17 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് അയച്ച്  (12 hours ago)

Malayali Vartha Recommends