സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്... പവന് 240 രൂപയുടെ കുറവ്

കേരളത്തിൽ സ്വർണവിലയിൽ ഇന്നും ഇടിവുണ്ടായി. പവന് 1,10,000ല്‍ താഴെയാണ് ഇന്നത്തെ സ്വർണവില. ഒരു പവന് 240 രൂപയാണ് കുറഞ്ഞത്. ഇതോടെ 22കാരറ്റ് ഒരു പവന്‍ സ്വർണത്തിന് 1,09,440 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 30 രൂപ കുറഞ്ഞ് 13,680 രൂപയായി.
കഴിഞ്ഞ ദിവസങ്ങളിൽ വൻ ഇടിവ് രേഖപ്പെടുത്തിയ സ്വർണവില സെപ്റ്റംബർ 30ന് തിരിച്ചുകയറിയിരുന്നു.
ഇന്നലെ പവന് 560 രൂപ വർദ്ധിച്ച് 1,09,680 രൂപയും ഗ്രാമിന് 70 രൂപ കൂടി 13,710 രൂപയുമായിരുന്നു. ചൊവ്വാഴ്ച പവന് 200 രൂപയും ഗ്രാമിന് 25 രൂപയും കുറഞ്ഞിരുന്നു. 1,09,120 രൂപയായിരുന്നു പവൻ വില. തിങ്കളാഴ്ച രണ്ടുതവണയായി പവന് 2640 രൂപയാണ് കുറഞ്ഞത്. ഒരു പവന് 1,09,320 രൂപയും ഗ്രാമിന് 13,665 രൂപയുമായിരുന്നു വില.
അതേസമയം ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് കേരളത്തിലെ സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.
"
https://www.facebook.com/Malayalivartha


























