വിനോദ യാത്രക്കെത്തിയ റായ്ഗഢ് ബീച്ചില്‍ എട്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

ബീച്ചില്‍ വിനോദയാത്രയ്‌ക്കെത്തിയ വിദ്യാര്‍ത്ഥി സംഘത്തിലെ എട്ടുപേര്‍ മുങ്ങിമരിച്ചു. മഹാരാഷ്ട്രയിലെ റായ്ഗഢ് ബീച്ചിലാണ് സംഭവം. പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥികളാണ് മരിച്ചത്. ഇവരുടെ മൃതദേഹം കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.
പൂനെ ജില്ലയിലെ ആലന്ദിയിലുള്ള വിന്നേഴ്‌സ് അക്കാഡമി എന്ന സ്വകാര്യ കോച്ചിംഗ് സെന്ററിലെ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്. 25 ആണ്‍കുട്ടികളും 17 പെണ്‍കുട്ടികളും ആറ് അദ്ധ്യാപകരും അടങ്ങുന്ന 48 സംഘം ഇന്ന് വൈകിട്ട് അഞ്ചരയോടെയാണ് ബിച്ചില്‍ എത്തിയതെന്ന് പൊലീസ് പറഞ്ഞു. കടലില്‍ ഇറങ്ങിയ എട്ട് വിദ്യാര്‍ത്ഥികള്‍ തിരയില്‍പ്പെടുകയായിരുന്നു. ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ഇവരെ രക്ഷിക്കാനായില്ല . മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha

























