എന്‍റെ കുടുംബത്തിന് എന്തുപ്രശ്നം വന്നാലും CPMന്‍റെ സഹായം ചോദിക്കില്ല: പിണറായിയുടെ മുഖത്തടിച്ച് വിനോദിനിയുടെ മറുപടി

ഓര്‍മദിനത്തില്‍ പിണറായി വിജയനും എംവി ഗോവിന്ദനും ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ വീട്ടിലെത്താത്തത് ചര്‍ച്ചയാക്കേണ്ട കാര്യമില്ലെന്ന് വിനോദിന് പറഞ്ഞു. ‘കഴിഞ്ഞ മൂന്നു കൊല്ലവും അവരൊക്കെ വന്നിരുന്നു. ഇപ്പോൾ പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്തേണ്ട സമയമാണ്. പാർട്ടിക്ക് അവരെയൊക്കെ കൂടുതൽ ആവശ്യമുള്ള സമയമാണ്. വിശാല ജില്ലാകമ്മിറ്റി യോഗങ്ങള്‍ നടക്കുകയാണ്. ഇതിനേക്കാൾ കൂടുതൽ അവരെ ആവശ്യമുള്ളത് അവിടെയാണ്. അവർ പിന്നീട് എപ്പോഴെങ്കിലും വരുമായിരിക്കാം.’ വിനോദിനി പറഞ്ഞു.
കുടുംബത്തിന് കോടിയേരിയുടെ വിടവ് എല്ലാക്കാലത്തും ഉണ്ടാകുമെന്ന് വിനോദിനി ബാലകൃഷ്ണന്‍ പറഞ്ഞു. പാര്‍ട്ടിക്കും അങ്ങനെ തന്നെയാണെന്നാണ് കരുതുന്നത്. ജനങ്ങളും പാര്‍ട്ടിയും ഓരോ നിമിഷവും കോടിയേരി ഉണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്ന സമയമാണിതെന്നും അവര്‍ ഓര്‍മിപ്പിച്ചു.
‘കോടിയേരിയുടെ ഓര്‍മദിനത്തില്‍ എത്തിയവരെയെല്ലാം ഞങ്ങൾ സ്നേഹത്തോടെ ചേർത്തുപിടിക്കുന്നു. അതിൽ അണികൾ, നേതാക്കള്‍ അങ്ങനെ വേര്‍തിരിവൊന്നുമില്ല. പാർട്ടിയെ സ്നേഹിക്കാൻ ഞങ്ങള്‍ക്ക് മെമ്പർഷിപ് പോലും വേണമെന്നില്ല. പാർട്ടിയിൽ പ്രവർത്തിക്കാനും അതിന്‍റെ ആവശ്യമില്ലെന്ന് കരുതുന്നയാളാണ് ഞാന്‍. ഞങ്ങൾക്ക് അവസാനംവരെ പാർട്ടിയായി പ്രവർത്തിക്കാം, തുടരാം.’ – വിനോദിനി പറഞ്ഞു.
അന്തരിച്ച സി.പി.എം മുന്‍ സംസ്ഥാന സെക്രട്ടറിയും സമുന്നത നേതാവുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ നാലാം ചരമവാര്‍ഷിക ദിനത്തില്‍, പാര്‍ട്ടിയുടെ നിലവിലെ സംസ്ഥാന നേതൃത്വത്തെ ലക്ഷ്യമിട്ട് രൂക്ഷ വിമര്‍ശനവുമായി മകന്‍ ബിനീഷ് കോടിയേരി. ഫെയ്സ്ബുക്കില്‍ പങ്കുവെച്ച വൈകാരികമായ ഓര്‍മ്മക്കുറിപ്പിലൂടെയാണ് ബിനീഷ് കോടിയേരി പാര്‍ട്ടിക്കുള്ളിലെ ഇരട്ടത്താപ്പിനെയും വിസ്മൃതിയിലാക്കാനുള്ള നീക്കങ്ങളെയും പരസ്യമായി ചോദ്യം ചെയ്തിരിക്കുന്നത്.
https://www.facebook.com/Malayalivartha

























