"താൻ വന്നില്ലെങ്കിൽ റിപ്പോർട്ടറിൽ വന്ന് തൂക്കും.. പിന്നാലെ വാലും ചുരുട്ടി ആന്റോ എത്തി..! 10 മണിക്കൂർ ചോദ്യം ചെയ്യൽ"

മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ വ്യാജ വിവാഹ ആരോപണം ഉന്നയിച്ച് അധിക്ഷേപിച്ചെന്ന കേസിൽ ഒടുവിൽ റിപ്പോർട്ടർ ചാനൽ ഉടമ ആന്റോ അഗസ്റ്റിൻ പൊലീസിന് മുന്നിൽ ചോദ്യം ചെയ്യലിനായി ഹാജരായി. രാവിലെ 11 മണിയോടെയാണ് കളമശേരി പൊലീസ് സ്റ്റേഷനിൽ ഇയാൾ എത്തിയത്. കഴിഞ്ഞ തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ പൊലീസ് നോട്ടീസ് നൽകിയിരുന്നെങ്കിലും, ഒക്ടോബർ അഞ്ചിന് ശേഷമേ വരു എന്ന് വ്യക്തമാക്കി ആന്റോ അഗസ്റ്റിൻ സമയം നീട്ടി ചോദിക്കുകയായിരുന്നു. എന്നാൽ ഇന്നും ഹാജരായില്ലെങ്കിൽ കർശന നിയമനടപടികളിലേക്ക് കടക്കാനും അറസ്റ്റ് അടക്കമുള്ള നടപടികൾക്കായി കോടതിയെ സമീപിക്കാനും പൊലീസ് തീരുമാനിച്ചതോടെയാണ് ഇയാൾ ചോദ്യം ചെയ്യലിന് വഴങ്ങിയത്.
അതേസമയം, കേസുകളിൽ ഇയാൾക്ക് തിരിച്ചടിയേറ്റ വിവരങ്ങളും പുറത്തുവരുന്നുണ്ട്. ലോകപ്രശസ്ത അർജന്റീന ഫുട്ബോൾ താരം ലയണൽ മെസിയുടെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയതിനും, മുഖ്യമന്ത്രിക്കെതിരെ വ്യാജ വിവാഹ ആരോപണം ഉന്നയിച്ചതിനും കളമശേരി പൊലീസ് രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിലും ആന്റോ അഗസ്റ്റിൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷകൾ എറണാകുളം സെഷൻസ് കോടതി തള്ളി.
ഇയാളെ നിലവിൽ പെട്ടെന്ന് അറസ്റ്റ് ചെയ്യാൻ ഉദ്ദേശിക്കുന്നില്ലെന്ന് പൊലീസ് കോടതിയെ അറിയിച്ച പശ്ചാത്തലത്തിലാണ്, ഹർജിക്കാരന്റെ അറസ്റ്റ് ഭയത്തിന് അടിസ്ഥാനമില്ലെന്ന് വ്യക്തമാക്കി കോടതി ഹർജികൾ തള്ളിയത്. എന്നാൽ കേസിൽ ചോദ്യം ചെയ്യൽ പൂർത്തിയായ ശേഷം ശക്തമായ നിയമനടപടികളിലേക്ക് കടക്കാനാണ് പൊലീസിന്റെ നീക്കം.
ഒരു പൊതുചടങ്ങില്‍ സംസാരിക്കവെയാണ് ആന്റോ അഗസ്റ്റിന്‍ മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയിലുള്ള ഗുരുതര പരാമര്‍ശങ്ങള്‍ നടത്തിയത്. പൊതുസമൂഹത്തില്‍ മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും അപമാനിക്കാന്‍ ലക്ഷ്യമിട്ടായിരുന്നു ഈ പ്രസംഗം. സംഭവം വിവാദമായതോടെയാണ് കളമശ്ശേരി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്.
കേസില്‍ ആന്റോ അഗസ്റ്റിനും മറ്റു രണ്ടുപേരും ചേര്‍ന്ന് കൃത്യമായ ഗൂഢാലോചന നടത്തിയെന്നാണ് എഫ്‌ഐആറിലുള്ളത്. വ്യാജമാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ വ്യാജരേഖകള്‍ കൈവശം സൂക്ഷിക്കുകയും അത് പരസ്യമായി പ്രചരിപ്പിച്ച് അധിക്ഷേപത്തിന് തുനിയുകയും ചെയ്തുവെന്നും എഫ്‌ഐആറില്‍ പോലീസ് വ്യക്തമാക്കുന്നുണ്ട്.
https://www.facebook.com/Malayalivartha

























