ഗൊയ്ഥെ സെന്‍ററില്‍ ജര്‍മ്മന്‍ ചലച്ചിത്രം 'റോയ്ബര്‍' സെപ്റ്റംബര്‍ 30 ന് പ്രദര്‍ശിപ്പിക്കും

സിനിമാ പ്രേമികള്‍ക്ക് മികച്ച കാഴ്ചാനുഭവം സമ്മാനിക്കുന്ന കുട്ടികള്‍ക്കുള്ള ജര്‍മ്മന്‍ ചലച്ചിത്രമായ റോയ്ബര്‍ ജവഹര്‍ നഗറിലെ ജര്‍മ്മന്‍ ഭാഷാ-സാംസ്കാരിക കേന്ദ്രമായ ഗൊയ്ഥെ സെന്‍ററില്‍ പ്രദര്‍ശിപ്പിക്കും. സെപ്റ്റംബര്‍ 30 ന് വൈകുന്നേരം 6.30 നാണ് പ്രദര്‍ശനം. പ്രവേശനം സൗജന്യമാണ്. അക്സല്‍ റാനിഷ് സംവിധാനത്തില്‍ പുറത്തിറങ്ങിയ ഈ ചിത്രം എല്ലാ പ്രായക്കാര്‍ക്കും ആസ്വദ്യകരമാണ്. ധീരത, കുടുംബബന്ധങ്ങള്‍, വളര്‍ച്ചയുടെ ഘട്ടങ്ങള്‍ എന്നിവയെ ആസ്പദമാക്കി തയാറാക്കിയ റോയ്ബര്‍ നര്‍മ്മവും ഭാവനയും സമന്വയിപ്പിച്ച മികച്ച ചലച്ചിത്ര അനുഭവമാണ്.
കുട്ടിക്കാലത്ത് വരുത്തുന്ന ചെറിയൊരു അബദ്ധം വലിയൊരു അപ്രതീക്ഷിത സാഹസികതയിലേക്ക് വഴിമാറുന്നതാണ് 'റോയ്ബറി'ന്‍റെ ഇതിവൃത്തം. ഒരു കാട്ടിലേക്ക് നടത്തുന്ന കൗതുകകരമായ യാത്രയാണ് ചിത്രം പ്രമേയമാക്കുന്നത്.
ചിത്രത്തിന്‍റെ സംവിധാന രീതിയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വലിയ പ്ലാനുകളോ കൃത്യമായ തിരക്കഥയോ ഇല്ലാതെ തികച്ചും സ്വാഭാവികവും തത്സമയവുമായ അഭിനയ രീതിയിലൂടെയാണ് അക്സല്‍ റാനിഷ് ഈ ചിത്രം ഒരുക്കിയത്. ബ്രാന്‍ഡന്‍ബര്‍ഗ് കാടുകളില്‍ ചിത്രീകരണ സമയത്താണ് സംവിധായകനും സംഘവും കഥാസന്ദര്‍ഭങ്ങള്‍ വികസിപ്പിച്ചെടുത്തത്.
കുട്ടിക്കാലം എന്നാല്‍ കേവലം നിഷ്കളങ്കത മാത്രമല്ലെന്നും ഭാവനയും ഭയവും വെല്ലുവിളികളും നിറഞ്ഞ ഒരു പ്രപഞ്ചമാണെന്നും ഈ ചിത്രം പ്രേക്ഷകര്‍ക്ക് കാട്ടിത്തരുന്നു.
2013-ല്‍ ജര്‍മ്മനിയില്‍ നിര്‍മ്മിച്ച ഈ ചിത്രം അതേ വര്‍ഷം തന്നെ മ്യൂണിക്ക് ഫിലിം ഫെസ്റ്റിവലിലാണ് ആദ്യമായി പ്രദര്‍ശിപ്പിച്ചത്. പിന്നീട് ലിനന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള 'റകേറ്റ' പുരസ്കാരവും ഈ ചിത്രം കരസ്ഥമാക്കി.
https://www.facebook.com/Malayalivartha
























