ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്

ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ് (SpaceX). കമ്പനിയുടെ ഏറ്റവും വലിയതും ശക്തവുമായ 'സ്റ്റാർഷിപ്പ്' (Starship) റോക്കറ്റ് ഭൂമിയെ ചുറ്റുന്ന ഭ്രമണപഥം ലക്ഷ്യമാക്കി വിജയകരമായി വിക്ഷേപിക്കുകയായിരുന്നു.
ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്. ഇന്ത്യൻ സമയം സെപ്റ്റംബർ 28 വൈകുന്നേരം 6.20-നാണ് വിക്ഷേപണം നടന്നത്. വിക്ഷേപണം കഴിഞ്ഞ് 2.30 മിനിറ്റിൽ സ്റ്റാർഷിപ്പിൽ നിന്ന് വേർപെട്ട ബൂസ്റ്റർ എഞ്ചിൻ ഏഴാം മിനിറ്റിൽ കടലിൽ വന്നുപതിക്കുകയായിരുന്നു.
മുമ്പ് നടന്ന 13 പരീക്ഷണ ദൗത്യങ്ങളിൽ നിന്ന് വ്യത്യസ്തമായി, സ്റ്റാർഷിപ്പിനെ ആദ്യമായി ഭ്രമണപഥത്തിലെത്തിക്കുക എന്നതാണ് ഈ ദൗത്യത്തിന്റെ പ്രധാന ലക്ഷ്യമായിരുന്നത്. ഇതോടൊപ്പം കൂടുതൽ ശേഷിയുള്ള പുതിയ തലമുറയിൽപെട്ട 26 സ്റ്റാർലിങ്ക് V3 (Starlink V3) ഉപഗ്രഹങ്ങളെയും വഹിച്ചാണ് റോക്കറ്റ് വിക്ഷേപിച്ചത്. മുൻതലമുറയെക്കാൾ ഇരട്ടി സൗരോർജ്ജ ഉൽപ്പാദന ശേഷിയുള്ളവയാണ് ഈ പുതിയ ഉപഗ്രഹങ്ങൾ.
പൂർണ്ണമായും പുനരുപയോഗിക്കാനായി കഴിയുന്ന രീതിയിലാണ് സ്റ്റാർഷിപ്പും സൂപ്പർ ഹെവി ബുസ്റ്ററും രൂപകൽപ്പന ചെയ്തിരിക്കുന്നത്. കുറഞ്ഞ ചെലവിൽ കൂടുതൽ ഭാരം ബഹിരാകാശത്ത് എത്തിക്കാനായി ഈ റോക്കറ്റിന് കഴിയും. അമേരിക്കൻ ബഹിരാകാശ യാത്രികരെ വീണ്ടും ചന്ദ്രനിൽ എത്തിക്കുന്നതിനുള്ള ആർട്ടെമിസ് ദൗത്യം ഉൾപ്പടെ, നാസയുടെ സുപ്രധാന ചാന്ദ്ര ദൗത്യങ്ങൾക്കും ഈ റോക്കറ്റ് നിർണ്ണായകമാകും.
കൂടാതെ, സ്പേസ് എക്സിന്റെ തന്നെ ബഹിരാകാശ ദൗത്യങ്ങൾക്കും ഈ റോക്കറ്റ് ഉപയോഗിക്കാൻ കഴിയും.
"
https://www.facebook.com/Malayalivartha























