Widgets Magazine 

01
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പസിഫിക്കിലെ ജലഘടനയിൽ ആഗോളതാപനം സൃഷ്ടിക്കുന്ന മാറ്റങ്ങൾ: പുതിയ ശാസ്ത്രീയ പഠന റിപ്പോർട്ട് പുറത്ത്‌...


തിരുവനന്തപുരത്ത് അതിതീവ്ര മഴയും റെഡ് അലർട്ടും; നെയ്യാറ്റിൻകരയിൽ വീടുപണിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്...


തൃശൂർ കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്തെ ഹോട്ടൽ മുറിയിൽ നടന്നത് സിനിമയെ വെല്ലുന്ന തട്ടിക്കൊണ്ടുപോകലും കൂട്ടബലാത്സംഗവും...


അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും.. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..


അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് വലിച്ചു കീറി എസ് എഫ് ഐ പ്രവർത്തകൻ..മുദ്രാവാക്യം വിളിച്ച് നടന്നു പോകുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്..

നരിവേട്ടയ്ക്ക് ശേഷം ഒരേസമയം രണ്ട് ചിത്രങ്ങൾ അണിയറയിൽ; മലയാള സിനിമയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി!!!

01 OCTOBER 2026 06:35 PM IST
മലയാളി വാര്‍ത്ത

More Stories...

സിനിമകൾ പങ്കുവെക്കുന്ന രാഷ്ട്രീയവും അനുഭവങ്ങളും ചർച്ച ചെയ്ത് ഐ.ഡി.എസ്.എഫ്.എഫ്.കെ 'മീറ്റ് ദി ഡയറക്ടർ' സംവാദം...

വ്യത്യസ്ത പ്രമേയവുമായി ആർ ജെ പ്രസാദിന്റെ ‘അശാന്തം’; ട്രെയ്‌ലർ പുറത്തിറക്കി...

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചെയർമാനായി നടൻ രവീന്ദ്രനെ നിയമിച്ച് സർക്കാർ... നടിയും സാംസ്‌കാരിക പ്രവർത്തകയുമായ പ്രിയങ്ക നായരാണ് വൈസ് ചെയർപേഴ്‌സൺ

അന്‍സിബ ഹസന്റെ പരാതിയില്‍ ലക്ഷ്മി പ്രിയക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....

മലയാള സിനിമയിൽ സജീവ സാന്നിദ്ധ്യമായി ഇന്ത്യൻ സിനിമാ കമ്പനി. അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട എന്ന ബിഗ് ബഡ്ജറ്റ് സിനിമയിലൂടെയാണ് ഇന്ത്യൻ സിനിമ കമ്പനിയുടെ രംഗപ്രവേശം. വയനാടൻ മലനിരകളിൽ നടന്ന അവകാശ സമരത്തിൻ്റെ പശ്ചാത്തലത്തിലൂടെ ക്ലീൻ എൻ്റെർടൈനറായി എത്തിയ ആ ചിത്രം പ്രശംസയും അംഗീകാരങ്ങളും, സാമ്പത്തിക വിജയവും നേടി മലയാള സിനിമയിൽ കൈയ്യൊപ്പ് പതിപ്പിച്ചു.

 

ഗൾഫ് മേഖലയിൽ ഏറെക്കാലമായി ബിസ്സിനസ്സ് നടത്തിപ്പോരുന്ന ടിപ്പു ഷാനും, ഷിയാസ് ഹസ്സനുമാണ് ഇന്ത്യൻ സിനിമാക്കമ്പനിയുടെ സാരഥികൾ. കലയും സിനിമയും എന്നും താൽപ്പര്യമുള്ള വിഷയങ്ങളായിരുന്നു. അങ്ങനെയാണ് ഒരു നിർമ്മാണ സ്ഥാപനം തുടങ്ങുവാൻ തീരുമാനിച്ചത്. മറ്റു ബിസ്സിനസ്സുകൾ പോലെയല്ല സിനിമ. ഒരു സിനിമ ജനങ്ങൾക്ക് ആസ്വാദന മികവും, സന്തോഷവും പകരണം. ആ സംതൃപ്തിയാണ് ഒരു സിനിമയുടെ വിജയവും അതുണ്ടാക്കുന്നവരുടെ നിലനിൽപ്പുമെന്ന് നിർമ്മാതാവായ ടിപ്പു വ്യക്തമാക്കി.

 

ഇപ്പോൾ രണ്ടു സിനിമകളുടെ നിർമ്മാണപ്രകിയകൾ ഒരു പോലെ നടന്നു വരികയാണ്. ഷറഫുദീനും, അലൻ ബിൻ സിറാജും,( വാഴ 2 ഫെയിം ) കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിച്ച് നവാഗതനായ ജിതേഷ് എസ് റാം സംവിധാനം ചെയ്യുന്ന ചിത്രമാണ്. സെപ്റ്റംബർ 4-ന് മൈസൂരിൽ ചിത്രീരണമാരംഭിച്ച ഈ ചിത്രത്തിൻ്റെ ചിത്രീകരണം പുരോഗമിക്കുന്നു.

 

ഹ്യൂമർ , ഫാമിലി എൻ്റെർടൈനർ ജോണറിൽ ഒരുക്കുന്ന ഈ ചിത്രം കഥയുടെ പുതുമയിലും അവതരണത്തിലും ഹൃദ്യമായ ദൃശ്യാനുഭവം നൽകുന്ന ചിത്രമായിരിക്കും. ഇക്കഴിഞ്ഞ സെപ്റ്റംബർ ഇരുപത്തിയൊന്നിന് ഇന്ത്യൻ സിനിമാക്കമ്പനി നിർമ്മിക്കുന്ന പുതിയ ചിത്രത്തിൻ്റെ ചിതീകരണം ആരംഭിച്ചു. നവാഗതനായ രോഹിത് ചന്ദ്രശേഖരൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം ടീനേജ് റോം കോം പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുന്നതാണ്.

 

പ്ലസ് വൺ പ്ലസ് ടൂ വിദ്യാർത്ഥികളുടെ ജീവിതത്തിലൂടെ കടന്നുപോകുന്ന ഈ ചിത്രം യുവതലമുറയേയും കുടുംബങ്ങളേയും ഒരുപോലെ ആകർഷിക്കാൻ പോരുന്നതാണ്. അങ്കമാലിയും പരിസര പ്രദേശങ്ങളിലു മായാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പുരോഗമിക്കുന്നത്.

 

ഓഡിയേഷനിലൂടെ തെരഞ്ഞെടുത്ത പുതുമുഖങ്ങളാണ് ഈ ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നത്. പുത്തൻ ചിന്തകളും, പുതിയ പ്രതിഭകളേയുമൊക്കെ ഈ ചിത്രങ്ങളിലൂടെ അവതരിപ്പിക്കുന്നു എന്നതും ശ്രദ്ധേയമാണ്.

 

രണ്ടു ചിത്രങ്ങളുടെ ചിത്രീകരണം ഒരുപോലെ നടന്നു വരുന്നതിനിടയിൽത്തന്നെ രണ്ടു ചിത്രങ്ങളുടെ നടപടിക്രമങ്ങൾ പുരോഗമിച്ചു വരികയാണ് അതിൽ ഒരു ചിത്രത്തിൻ്റെ ചിത്രീകരണം അടുത്തു തന്നെ ആരംഭിക്കുമെന്ന് ടിപ്പുഷാൻ പറഞ്ഞു. പി ആർ - വാഴൂർ ജോസ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മന്ത്രി ഒ ജെ ജനീഷിനെതിരായ ആക്രമണം സിപിഐ എം നേതൃത്വത്തിന്റെ അറിവോടെ എന്ന് മുഖ്യമന്ത്രി  (17 minutes ago)

പോത്തുംപ്പാറയില്‍ ദമ്പതികളെ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി  (46 minutes ago)

നരിവേട്ടയ്ക്ക് ശേഷം ഒരേസമയം രണ്ട് ചിത്രങ്ങൾ അണിയറയിൽ; മലയാള സിനിമയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി!!!  (1 hour ago)

യുവകലാസാഹിതി യുകെ സാഹിത്യ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷകന്‍ ജോണ്‍ ബ്രിട്ടാസ്  (1 hour ago)

സാക്ഷാൽ വിജയനും ADGP വിജയനും നേർക്ക് നേർ..' സതീശനെ ഒതുക്കും കലാപം കത്തുന്നു  (1 hour ago)

കോക്പിറ്റിൽ നിന്ന് പൈലറ്റിനെ വലിച്ചിറക്കി വിമാനം പറത്തി പ്ലംബർ..ഇസ്രായേലിൽ ഇന്ത്യൻ പൈലറ്റിന് സൂപ്പർ വരവേൽപ്പ്  (1 hour ago)

പസിഫിക്കിലെ ജലഘടനയിൽ ആഗോളതാപനം സൃഷ്ടിക്കുന്ന മാറ്റങ്ങൾ: പുതിയ ശാസ്ത്രീയ പഠന റിപ്പോർട്ട് പുറത്ത്‌...  (2 hours ago)

അറബ് രാജ്യത്ത് ജൂതരുടെ കൂട്ടക്കൊല ! ഇറാന്റെ ബുദ്ധി ? ആ ഒമാന്‍ പൈലറ്റ് IRGC ചാവേര്‍; ഇസ്രയേല്‍ നശിക്കാന്‍ പ്രാര്‍ത്ഥന  (2 hours ago)

തിരുവനന്തപുരത്ത് അതിതീവ്ര മഴയും റെഡ് അലർട്ടും; നെയ്യാറ്റിൻകരയിൽ വീടുപണിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്...  (2 hours ago)

തൃശൂർ കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്തെ ഹോട്ടൽ മുറിയിൽ നടന്നത് സിനിമയെ വെല്ലുന്ന തട്ടിക്കൊണ്ടുപോകലും കൂട്ടബലാത്സംഗവും...  (2 hours ago)

ഫ്ലൈദുബായ് വിമാനത്തിലെ അക്രമത്തിന് പിന്നിൽ ആസൂത്രിത ഭീകരബന്ധമോ? ക്യാപ്റ്റൻ സ്മിത് മച്ഛാറിനെ 'ഇന്ത്യൻ സിംഹം' എന്ന് വിശേഷിപ്പിച്ച് ആഗോള നേതാക്കൾ! ഫ്ലൈദുബായ് വിമാനത്തിൽ നടന്നതെന്ത്..?  (2 hours ago)

RainAlert കേരളത്തിൽ പെരും  (2 hours ago)

താന്‍ മലയാളം സിനിമ ഇന്‍ഡസ്ട്രിയുടെ വലിയ ഫാന്‍ ജേസണ്‍ സഞ്ജയ്  (2 hours ago)

കുംഭമേള വൈറല്‍ പെണ്‍കുട്ടിയ്ക്ക് കോടതിയില്‍ നിന്ന് ആശ്വാസം  (2 hours ago)

പുറത്തുനിന്ന് മറ്റാരോ നിയന്ത്രിച്ചു? അമ്മയുടെ വിചിത്ര മൊഴികൾ തള്ളി സൈബർ സെല്ലിന്റെ സഹായത്തോടെ പൊലീസ് നീക്കങ്ങൾ ശക്തമാക്കുന്നു...  (2 hours ago)

Malayali Vartha Recommends