അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് വലിച്ചു കീറി എസ് എഫ് ഐ പ്രവർത്തകൻ..മുദ്രാവാക്യം വിളിച്ച് നടന്നു പോകുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്..

അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് വലിച്ചു കീറി എസ് എഫ് ഐ പ്രവർത്തകൻ . തിരുവനന്തപുരത്ത് യൂത്ത് കോൺഗ്രസ് – എസ് എഫ് ഐ പ്രവർത്തകർ തമ്മിലുണ്ടായ വൻ സംഘർഷത്തെത്തുടർന്ന്, സംസ്ഥാനവ്യാപകമായി നടന്ന പ്രതിഷേധ പ്രകടനത്തിനിടെയാണ് കൊല്ലത്ത് ഈ സംഭവം ഉണ്ടായത്.കൊല്ലം ചിന്നക്കടയിൽ സ്ഥാപിച്ചിരുന്ന ഫ്ലക്സാണ് എസ് എഫ് ഐ പ്രവർത്തകൻ തകർത്തത് . കോടിയേരി അനുസ്മരണവുമായി ബന്ധപ്പെട്ട് സ്ഥാപിച്ചിരുന്ന ഫ്ലക്സാണിത് .
ഇത് വലിച്ച് താഴെയിട്ട ശേഷം പ്രവർത്തകൻ എസ് എഫ് ഐ പ്രകടനത്തിനൊപ്പം മുദ്രാവാക്യം വിളിച്ച് നടന്നു പോകുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.തിരുവനന്തപുരത്ത് എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ നടന്ന അക്രമത്തില്‍ പ്രതിഷേധിച്ച് നടത്തിയ മാര്‍ച്ചിനിടെയാണ് സംഭവം. ആള്‍ക്കൂട്ടത്തില്‍ നിന്നൊരാള്‍ 'കോടിയേരിയുടെ ഫ്ലക്സാണോ കീറിയത്, മാറിപ്പോയോ' എന്നും ചോദിക്കുന്നത് കേള്‍ക്കാം. പ്രതിഷേധ പ്രകടനത്തിനിടെ പൊലീസിനെതിരെ മുദ്രാവാക്യങ്ങള്‍ പ്രവര്‍ത്തകര്‍ മുഴക്കുന്നതും വിഡിയോയിലുണ്ട്.
കോടിയേരി ബാലകൃഷ്ണന്റെ നാലാം ഓര്‍മദിനമാണിന്ന്.അന്തരിച്ച സി.പി.എം മുന്‍ സംസ്ഥാന സെക്രട്ടറിയും സമുന്നത നേതാവുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ നാലാം ചരമവാര്‍ഷിക ദിനത്തില്‍, പാര്‍ട്ടിയുടെ നിലവിലെ സംസ്ഥാന നേതൃത്വത്തെ ലക്ഷ്യമിട്ട് രൂക്ഷ വിമര്‍ശനവുമായി മകന്‍ ബിനീഷ് കോടിയേരി.
ഫെയ്സ്ബുക്കില്‍ പങ്കുവെച്ച വൈകാരികമായ ഓര്‍മ്മക്കുറിപ്പിലൂടെയാണ് ബിനീഷ് കോടിയേരി പാര്‍ട്ടിക്കുള്ളിലെ ഇരട്ടത്താപ്പിനെയും വിസ്മൃതിയിലാക്കാനുള്ള നീക്കങ്ങളെയും പരസ്യമായി ചോദ്യം ചെയ്തിരിക്കുന്നത്. തങ്ങള്‍ക്കെതിരെ കേസ് വന്നപ്പോള്‍ അച്ഛന്‍ പാര്‍ട്ടി സംഘടനയെ പ്രതിരോധ കവചമാക്കി മാറ്റിയിരുന്നില്ലെന്ന് ബിനീഷ് കുറിപ്പില്‍ ഓര്‍മ്മിപ്പിക്കുന്നു.
https://www.facebook.com/Malayalivartha



























