കോക്പിറ്റിൽ നിന്ന് പൈലറ്റിനെ വലിച്ചിറക്കി വിമാനം പറത്തി പ്ലംബർ..ഇസ്രായേലിൽ ഇന്ത്യൻ പൈലറ്റിന് സൂപ്പർ വരവേൽപ്പ്

കോ-പൈലറ്റിന്റെ കത്തിമുനയിലെ ഭീഷണിയെയും വിമാനം തകര്‍ക്കാനുള്ള നീക്കത്തെയും ജീവന്‍ പണയം വെച്ച് ചെറുത്തുതോല്‍പ്പിച്ച യാത്രക്കാരും ജീവനക്കാരും സുരക്ഷിതരായി ഇസ്രായേലില്‍ തിരിച്ചെത്തി. ബെന്‍ ഗുറിയോണ്‍ എയര്‍പോര്‍ട്ടില്‍ വിമാനമിറങ്ങിയ യാത്രക്കാരെ ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്ന് ഹര്‍ഷാരവങ്ങളോടെയും സന്തോഷശ്രുക്കളോടെയുമാണ് സ്വീകരിച്ചത്. ദുബായില്‍ നിന്ന് തെല്‍ അവീവിലേക്ക് പറന്ന ഫ്‌ലൈ ദുബായ് FZ1073 വിമാനത്തില്‍ വെച്ചായിരുന്നു കോ-പൈലറ്റ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ചത്.
വിമാനത്തിലുണ്ടായിരുന്ന 180-ഓളം യാത്രക്കാരും അദ്ഭുതകരമായി രക്ഷപ്പെട്ടതിന്റെ വലിയ ആശ്വാസത്തിലാണ് തെല്‍ അവീവില്‍ എത്തിയത്.പരിക്കേറ്റ ഇന്ത്യന്‍ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാര്‍ തന്റെ അവസാന ഊര്‍ജ്ജവും സംഭരിച്ച് കോക്പിറ്റിന്റെ വാതില്‍ തുറന്നു കൊടുത്തതാണ് വന്‍ ദുരന്തം ഒഴിവാക്കിയത്. കഠിനമായി കുത്തേറ്റിട്ടും അദ്ദേഹം കോക്പിറ്റ് വാതില്‍ തുറന്ന് സഹായത്തിനായി നിലവിളിക്കുകയായിരുന്നു.
തുടര്‍ന്ന് വിമാനത്തിലുണ്ടായിരുന്ന മൂന്ന് ഇസ്രായേലി യാത്രക്കാര്‍ കോക്പിറ്റിലേക്ക് ഇരച്ചുകയറുകയും അക്രമിയായ കോ-പൈലറ്റിനെ കീഴടക്കുകയുമായിരുന്നു. അക്രമിയെ കീഴ്‌പ്പെടുത്തിയ ശേഷം, 'എയര്‍ ഡിസാസ്റ്റേഴ്‌സ്' എന്ന ടെലിവിഷന്‍ പ്രോഗ്രാം കണ്ടുള്ള പരിചയം വെച്ച് യാത്രക്കാരിലൊരാളായ പ്ലംബര്‍ വിമാനം നിയന്ത്രണവിധേയമാക്കുകയായിരുന്നു. ജീവിതത്തില്‍ ഒരിക്കല്‍പോലും വിമാനം പറത്താത്ത ഇദ്ദേഹം കോ-പൈലറ്റിനെ സീറ്റില്‍ നിന്ന് വലിച്ച് പുറത്തേക്കിട്ട ശേഷമാണ് വിമാനം നിയന്ത്രിച്ചത്.പിന്നീട് വിമാനത്തിലുണ്ടായിരുന്ന മറ്റ് പൈലറ്റുമാരും സുരക്ഷാ ജീവനക്കാരും എത്തി വിമാനത്തിന്റെ പൂര്‍ണ്ണ നിയന്ത്രണം ഏറ്റെടുക്കുകയും സൗദി അറേബ്യയില്‍ അടിയന്തിരമായി ലാന്‍ഡ് ചെയ്യുകയുമായിരുന്നു.
സൗദിയില്‍ ആറ് മണിക്കൂറോളം ചെലവഴിച്ച ശേഷമാണ് 166 ഇസ്രായേലികളും മറ്റ് 8 യാത്രക്കാരും അടങ്ങുന്ന സംഘത്തെ പ്രത്യേക വിമാനത്തില്‍ തെല്‍ അവീവിലേക്ക് എത്തിച്ചത്.സൗദിയില്‍ നിന്ന് തിരികെ പോരാന്‍ സ്വന്തം വിമാനം അയക്കാന്‍ ഇസ്രായേല്‍ തയാറായെങ്കിലും സൗദി അധികൃതര്‍ അനുമതി നല്‍കിയിരുന്നില്ല. തുടര്‍ന്ന് ഇസ്രായേലി രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദ് ജീവനക്കാരുടെ സുരക്ഷയും പശ്ചാത്തലവും പരിശോധിച്ചു ഉറപ്പുവരുത്തിയ ശേഷമാണ് യാത്രക്കാര്‍ രണ്ടാമത്തെ ഫ്‌ലൈ ദുബായ് വിമാനത്തില്‍ കയറാന്‍ സമ്മതിച്ചത്.വിമാനമിറങ്ങിയ യാത്രക്കാരില്‍ ശരീരത്തിന്റെ മുകള്‍ഭാഗത്ത് പരിക്കേറ്റ 51 വയസ്സുകാരനെ വിദഗ്ധ ചികിത്സയ്ക്കായി ഇസ്രായേലിലെ ആശുപത്രിയിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha

























