Widgets Magazine 

01
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തൃശൂർ കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്തെ ഹോട്ടൽ മുറിയിൽ നടന്നത് സിനിമയെ വെല്ലുന്ന തട്ടിക്കൊണ്ടുപോകലും കൂട്ടബലാത്സംഗവും...


അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും.. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..


അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് വലിച്ചു കീറി എസ് എഫ് ഐ പ്രവർത്തകൻ..മുദ്രാവാക്യം വിളിച്ച് നടന്നു പോകുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്..


പുറത്തുനിന്ന് മറ്റാരോ നിയന്ത്രിച്ചു? അമ്മയുടെ വിചിത്ര മൊഴികൾ തള്ളി സൈബർ സെല്ലിന്റെ സഹായത്തോടെ പൊലീസ് നീക്കങ്ങൾ ശക്തമാക്കുന്നു...


ഫ്ലൈദുബായ് വിമാനത്തിലെ അക്രമത്തിന് പിന്നിൽ ആസൂത്രിത ഭീകരബന്ധമോ? ക്യാപ്റ്റൻ സ്മിത് മച്ഛാറിനെ 'ഇന്ത്യൻ സിംഹം' എന്ന് വിശേഷിപ്പിച്ച് ആഗോള നേതാക്കൾ! ഫ്ലൈദുബായ് വിമാനത്തിൽ നടന്നതെന്ത്..?

നിവിന്‍ പോളി ചിത്രം 'യേഴു കടല്‍ യേഴു മലൈ' നാളെ തീയേറ്ററുകളില്‍ എത്തും

01 OCTOBER 2026 04:23 PM IST
മലയാളി വാര്‍ത്ത

തമിഴിലെ പ്രശസ്ത സംവിധായകന്‍ റാം രചനയും സംവിധാനവും നിര്‍വഹിച്ച് നിവിന്‍ പോളി, അഞ്ജലി, സൂരി എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന 'യേഴു കടല്‍ യേഴു മലൈ'യുടെ ആഗോള റിലീസ് നാളെ. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് ആണ് ചിത്രം കേരളത്തില്‍ പ്രദര്‍ശനത്തി നെത്തിക്കുന്നത്. മികച്ച റിലീസ് ആണ് ചിത്രത്തിന് കേരളത്തില്‍ ലഭിച്ചിരിക്കുന്നത്. വി ഹൗസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുരേഷ് കാമാച്ചി നിര്‍മ്മിക്കുന്ന ചിത്രം 'റിച്ചി'ക്ക് ശേഷം എത്തുന്ന നിവിന്‍ പോളിയുടെ തമിഴ് ചിത്രം കൂടിയാണ്.

റാം – നിവിന്‍ പോളി ടീം ആദ്യമായി ഒന്നിച്ച ഈ ചിത്രം, അതിന്റെ പ്രമേയത്തിന്റെ പ്രത്യേകത കള്‍ കൊണ്ട് തന്നെ പ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്ന ചിത്രമാണ്. അടുത്തിടെ പുറത്ത് വന്ന ട്രെയ്‌ലര്‍, ചിത്രത്തിന്റെ വ്യത്യസ്ത മായ പ്രമേയത്തിലേക്കും കഥാപാത്രങ്ങളിലേക്കുമുള്ള സൂചനകള്‍ നല്‍കിയിരുന്നു. ത്രില്ലും മിസ്റ്ററിയും ഫാന്റസിയും പ്രണയവും നര്‍മ്മവും ആക്ഷനും വൈകാരികതയും ഒരുപോലെ കോര്‍ത്തിണക്കിയാണ് ചിത്രം കഥ പറയുന്നത് എന്ന സൂചനയും ട്രെയ്‌ലര്‍ സമ്മാനിച്ചിരുന്നു. 8000ത്തിലധികം വര്‍ഷങ്ങളായി മരണമില്ലാതെ ജീവിക്കുന്ന അമരനായ കഥാപാത്രത്തെയാണ് ചിത്രത്തില്‍ നിവിന്‍ പോളി അവതരിപ്പിക്കുന്നത്. നിവിന്‍ പോളി – സൂരി ടീമിന്റെ ഗംഭീര പ്രകടനമാണ് ചിത്രത്തിന്റെ ഹൈലൈറ്റ് എന്നാണ് സൂചന.

തിയേറ്റര്‍ റിലീസിന് മുന്‍പ് തന്നെ അന്താ രാഷ്ട്ര ചലച്ചിത്ര മേളകളില്‍ ശ്രദ്ധ നേടിയ ചിത്രമാണ് 'യേഴു കടല്‍ യേഴു മലൈ'. 53ാമത് റോട്ടര്‍ഡാം അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ പ്രീമിയര്‍ ചെയ്ത ചിത്രം വി പ്രൊ ബിഗ് സ്‌ക്രീന്‍ അവാര്‍ഡ് മത്സര വിഭാഗ ത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 12 ചിത്രങ്ങളില്‍ ഒന്നായിരുന്നു. രവി മരിയ, എന്‍. അഴക പെരുമാള്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.

രചന, സംവിധാനം:റാം, നിര്‍മ്മാതാവ്: സുരേഷ് കാമാച്ചി, ബാനര്‍: വി ഹൗസ് പ്രൊഡക്ഷന്‍സ്, സംഗീതം:യുവന്‍ ശങ്കര്‍ രാജ, അഡീഷണല്‍ മ്യൂസിക്: സന്തോഷ് ധയാനിധി, ഛായാഗ്രഹണം:എന്‍. കെ. ഏകാംബരം, എഡിറ്റിംഗ്:മതി വി. എസ്, പ്രൊഡക്ഷന്‍ ഡിസൈന്‍: ഉമേഷ് ജെ. കുമാര്‍, വരികള്‍:മദന്‍ കാര്‍ക്കി, മതി പുകഴേന്തി, ആക്ഷന്‍:സ്റ്റണ്ട് സില്‍വ, നൃത്ത സംവിധാ നം:സാന്‍ഡി മാസ്റ്റര്‍, വസ്ത്രാലങ്കാരം :ചന്ദ്രകാന്ത് സോനവാനെ, മേക്കപ്പ്:പട്ടണം റഷീദ്, സൗണ്ട് ഡിസൈന്‍ & മിക്‌സ്: ടി. ഉദയകുമാര്‍, സൗണ്ട് ഡിസൈന്‍: രഞ്ജിത്ത് വെങ്കിട്ടഗോപാല്‍, ശരവണ കുമാര്‍, സൗണ്ട് എഫക്റ്റ്‌സ്: രാജശേഖര്‍, വിഎഫ്എക്‌സ്:ബീ സ്റ്റുഡിയോ, വിഎഫ്എക്‌സ് ഹെഡ്:സി. ഗജേന്ദ്രന്‍, വിഎഫ്എക്‌സ് സൂപ്പര്‍ വൈസര്‍:കാര്‍ത്തിക് കംബെട്ടന്‍, നിശ്ചല ഛായാഗ്രഹണം:ജയകുമാര്‍ വൈരവന്‍, കളറിസ്റ്റ്: രാജശേഖര്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്:ജഗദീഷ് കെ. എച്ച്, അമീര്‍രാജ്, പ്രവീണ്‍ കുമാര്‍ ജി, മാലിക് ഐ, പിആര്‍ഒ: ശബരി

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൃശൂർ കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്തെ ഹോട്ടൽ മുറിയിൽ നടന്നത് സിനിമയെ വെല്ലുന്ന തട്ടിക്കൊണ്ടുപോകലും കൂട്ടബലാത്സംഗവും...  (8 minutes ago)

ഫ്ലൈദുബായ് വിമാനത്തിലെ അക്രമത്തിന് പിന്നിൽ ആസൂത്രിത ഭീകരബന്ധമോ? ക്യാപ്റ്റൻ സ്മിത് മച്ഛാറിനെ 'ഇന്ത്യൻ സിംഹം' എന്ന് വിശേഷിപ്പിച്ച് ആഗോള നേതാക്കൾ! ഫ്ലൈദുബായ് വിമാനത്തിൽ നടന്നതെന്ത്..?  (19 minutes ago)

RainAlert കേരളത്തിൽ പെരും  (26 minutes ago)

താന്‍ മലയാളം സിനിമ ഇന്‍ഡസ്ട്രിയുടെ വലിയ ഫാന്‍ ജേസണ്‍ സഞ്ജയ്  (33 minutes ago)

കുംഭമേള വൈറല്‍ പെണ്‍കുട്ടിയ്ക്ക് കോടതിയില്‍ നിന്ന് ആശ്വാസം  (37 minutes ago)

പുറത്തുനിന്ന് മറ്റാരോ നിയന്ത്രിച്ചു? അമ്മയുടെ വിചിത്ര മൊഴികൾ തള്ളി സൈബർ സെല്ലിന്റെ സഹായത്തോടെ പൊലീസ് നീക്കങ്ങൾ ശക്തമാക്കുന്നു...  (38 minutes ago)

ഒരുത്തനും വരേണ്ട,CPM -ന്‍റെ സഹായം ചോദിക്കില്ല,പിണറായിയെ കത്തിച്ച് വിനോദിനി,കുത്തി ബിനീഷ് കോടിയേരിയുടെ ഫ്ലക്സ് കീറി SFI  (40 minutes ago)

Kollam sfi അന്തംവിട്ട് മുതിർന്ന നേതാക്കൾ  (41 minutes ago)

കേരളത്തിലെ പ്രൈവറ്റ് ജെറ്റ് വിവാദത്തില്‍ അഭിപ്രായം പറയാനില്ല, അതെല്ലാം രാഷ്ട്രീയമാണ്; ആവശ്യം വന്നാല്‍ തന്റെ വിമാനവും ഹെലികോപ്റ്ററും ഉപയോഗിക്കാമെന്ന് എംഎ യൂസഫലി  (43 minutes ago)

വിമാന ദുരന്തം ഒഴിവാക്കിയ പൈലറ്റ് സ്മിത് മച്ചാറിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി  (47 minutes ago)

സംസ്ഥാനത്ത് ആരോഗ്യരംഗത്തെ സ്വകാര്യ കുത്തകകള്‍ക്ക് പിടിവീഴും  (49 minutes ago)

കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ വിചാരണ സ്‌റ്റേ ചെയ്ത് ഹൈക്കോടതി  (53 minutes ago)

ഫ്‌ലൈ ദുബായ് വിമാനത്തില്‍ സംഭവിച്ചതിനെ കുറിച്ച് ക്യാപ്റ്റന്‍ പറഞ്ഞത് ഇങ്ങനെ  (57 minutes ago)

Christa Pike എല്ലാ വധശിക്ഷകളും നിർത്തലാക്കി..  (1 hour ago)

നിവിന്‍ പോളി ചിത്രം 'യേഴു കടല്‍ യേഴു മലൈ' നാളെ തീയേറ്ററുകളില്‍ എത്തും  (1 hour ago)

Malayali Vartha Recommends