Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കേരളത്തിൽ തിങ്കളാഴ്ച വരെ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്


ട്രെയിനുകളിൽ കർശന പരിശോധന.... ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരെയടക്കം കണ്ടെത്താൻ ഈ മാസം 31വരെ ട്രെയിനുകളിൽ കർശന പരിശോധനയ്ക്കൊരുങ്ങി റെയിൽവേ


​ഗാന്ധി സ്മരണയിൽ രാജ്യം... ഡൽഹി രാജ്ഘട്ടിലും രാജ്യത്തുടനീളമുള്ള സ്മാരകങ്ങളിലും പ്രത്യേക പ്രാർത്ഥനകളും പുഷ്പാർച്ചനകളും നടക്കും


പസിഫിക്കിലെ ജലഘടനയിൽ ആഗോളതാപനം സൃഷ്ടിക്കുന്ന മാറ്റങ്ങൾ: പുതിയ ശാസ്ത്രീയ പഠന റിപ്പോർട്ട് പുറത്ത്‌...


തിരുവനന്തപുരത്ത് അതിതീവ്ര മഴയും റെഡ് അലർട്ടും; നെയ്യാറ്റിൻകരയിൽ വീടുപണിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്...

മുസ്ലിം ലീഗ് അങ്കലാപ്പില്‍... മുംസ്ലീം ലീഗില്‍ നിന്നും ഒഴുക്കുണ്ടാകുമെന്ന് സൂചന; രാഹുല്‍ ഗാന്ധിയെ വിശ്വസിച്ചിട്ട് കാര്യമില്ലെന്ന് ബോധ്യമായതോടെ പിണറായി വിജയന്‍ താരമാകുന്നു; നിങ്ങള്‍ ഭയപ്പെടേണ്ട, സുരക്ഷിത കോട്ടയാണു കേരളം എന്ന മുഖ്യമന്ത്രിയുടെ വാക്കുകള്‍ ഏറ്റെടുത്ത് മുസ്ലീം വിഭാഗം; യു.ഡി.എഫ്. അങ്കലാപ്പില്‍

29 JANUARY 2020 12:27 PM IST
മലയാളി വാര്‍ത്ത

More Stories...

ഡോ​ക്യു​മെ​ന്റ​റി, ഹ്ര​സ്വ​ചി​ത്രം എ​ന്നി​വ​യു​ടെ പ്ര​ദ​ർ​ശ​ന​ത്തി​നാ​യി സ്ഥി​രം വേ​ദി​ക​ൾ ഒ​രു​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ

ആറളം ഫാമിനെയും ആദിവാസി പുനരധിവാസ മേഖലയെയും വർഷങ്ങളായി ഭീതിമുനയിൽ നിർത്തിയ കണ്ണൂർ മഖ്‌ന വൺ മോഴയാനയെ ദ‍ൗത്യ സംഘം മൂന്നാം ദിവസം മയക്കുവെടിവച്ച് പിടികൂടി കൂട്ടിലാക്കി

കേരളത്തിൽ തിങ്കളാഴ്ച വരെ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കരിങ്കൊടിയെ തങ്ങള്‍ പേടിക്കുന്നില്ലെന്ന് മന്ത്രി കെ. മുരളീധരന്‍

മന്ത്രി ഒജെ ജെനീഷിനെതിരെ കാസർകോട് തൃക്കരിപ്പൂരിലും ഡിവൈഎഫ്ഐ പ്രതിഷേധം. തൃക്കരിപ്പൂരിലെ

കേരളത്തില്‍ മറ്റൊരു രാഷ്ട്രീയ ധ്രുവീകരണത്തിന് വേദിയാകുകയാണ്. രാഹുല്‍ ഗാന്ധിയെ വിശ്വസിച്ച്, രാഹുല്‍ ഗാന്ധി അധികാരത്തില്‍ വരുമെന്ന് പ്രതീക്ഷിച്ചാണ് നൂനപക്ഷം കൂട്ടത്തോടെ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വോട്ട് ചെയ്തത്. എന്നാല്‍ പിന്നീട് രാഹുല്‍ ഗാന്ധിയെ കണ്ടതുപോലുമില്ല. അതേസമയം കേരളത്തിന്റെ വാക്കായി മുസ്ലീങ്ങളുടെ രക്ഷകനായി പിണറായി വിജയന്‍ ഉയര്‍ന്നു വരുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.

അതിന്റെ പ്രതിഫലനമാണ്പൗരത്വ ഭേദഗതി നിയമത്തിനെതിരായ മനുഷ്യമഹാശൃംഖലയിലെ യു.ഡി.എഫ്. പങ്കാളിത്തത്തിലൂടെ കാണുന്നത്. അതേസമയം ഇത് പ്രതിപക്ഷത്തിന്റെ ആശങ്ക മാത്രമായി ഒതുങ്ങില്ലെന്നാണ് സൂചന. പൗരത്വപ്രക്ഷോഭ നായകനായും മുസ്ലിംകളുടെ സംരക്ഷകനായുമാണു മുഖ്യമന്ത്രി പിണറായി വിജയനെ സംസ്ഥാനത്തുടനീളം, പ്രത്യേകിച്ചു മലബാറില്‍, ഇടതുമുന്നണി ഉയര്‍ത്തിക്കാട്ടുന്നത്. മുസ്ലിംകളില്‍ ചില വിഭാഗങ്ങളെങ്കിലും ഈ പരിവേഷനിര്‍മിതിയില്‍ ആകൃഷ്ടരായിട്ടുണ്ടെന്നതു കോണ്‍ഗ്രസിനെയും മുസ്ലിം ലീഗിനെയും അലട്ടുന്നു. മനുഷ്യശൃംഖലയിലെ പ്രതിപക്ഷസാന്നിധ്യം വലിയ കാര്യമാക്കേണ്ടെന്നു പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞെങ്കിലും, അതില്‍ പങ്കെടുത്ത പ്രാദേശികനേതാവിനെതിരേ ലീഗ് നടപടിയെടുത്തത് ഈ ആശങ്കയുടെ പ്രതിഫലനമാണ്.

നിയമസഭാ തെരഞ്ഞെടുപ്പില്‍, മലബാറില്‍ നേട്ടം കൊയ്യുക എന്നതാണു പിണറായിയുടെ പ്രതിഛായാനിര്‍മിതിയിലൂടെ സി.പി.എമ്മും ഇടതുമുന്നണിയും ലക്ഷ്യമിടുന്നത്. ന്യൂനപക്ഷങ്ങള്‍ക്ക് ആത്മവിശ്വാസം പകരാന്‍ യു.ഡി.എഫിനോ മുസ്ലിം ലീഗിനോ കഴിഞ്ഞില്ലെന്ന പ്രചാരണത്തിനാണ് എല്‍.ഡി.എഫ്. ഊന്നല്‍ നല്‍കുന്നത്. പൗരത്വവിഷയത്തില്‍ ഒരുപടികൂടി കടന്ന്, ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുപോലും മനുഷ്യശൃംഖലയുടെ പ്രഭാവത്തില്‍നിന്ന് അണികളെ അകറ്റിനിര്‍ത്താന്‍ കഴിയാതിരുന്നത് പ്രതിപക്ഷത്തെ ആശക്കുഴപ്പത്തിലാക്കുന്നു.

ഇടതുമുന്നണിയുമായി യോജിച്ചുള്ള സമരത്തിന്റെ പേരില്‍ കോണ്‍ഗ്രസിലുണ്ടായ തര്‍ക്കവും ന്യൂനപക്ഷങ്ങള്‍ക്കിടയിലെ മതിപ്പുകെടുത്തി. സംയുക്തപ്രക്ഷോഭത്തിനു ലീഗ് തയാറായിരുന്നെങ്കിലും കോണ്‍ഗ്രസ് നിലപാട് അവര്‍ക്കു 'ചങ്ങല'യായതും ഇടതുമുന്നണിക്ക് അനൂകൂലസാഹചര്യമൊരുക്കി. പിണറായിയുടെ ശരീരഭാഷയെവരെ വിമര്‍ശിച്ചിരുന്നവര്‍, പൗരത്വ ഭേദഗതി നിയമത്തിനെതിരായ നിലപാടില്‍ അദ്ദേഹത്തെ പിന്തുണച്ചു. രാഷ്ട്രീയത്തില്‍ ഇടതാഭിമുഖ്യം പുലര്‍ത്തുന്ന കാന്തപുരം എ.പി. വിഭാഗം സുന്നികള്‍ക്കു പുറമേ, യു.ഡി.എഫ്. വോട്ട് ബാങ്കായി കണക്കാക്കപ്പെടുന്ന മുജാഹിദ് വിഭാഗങ്ങളും സമസ്ത ഇ.കെ. വിഭാഗവും ഇടതുചങ്ങലയില്‍ അണിചേര്‍ന്നതു പ്രതിപക്ഷത്തെ ഞെട്ടിച്ചു.

സമസ്തയടക്കമുള്ള സംഘടനകളെ ലീഗ് നേതൃത്വം തടഞ്ഞുനിര്‍ത്താന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പൗരത്വനിയമത്തിനെതിരേ കക്ഷിഭേദമന്യേ, ഒന്നിച്ചുള്ള സമരങ്ങള്‍ക്കാണു പ്രസക്തിയെന്ന വികാരവും മുസ്ലിം സംഘടനകള്‍ പങ്കുവയ്ക്കുന്നു. ഇക്കാര്യത്തില്‍ കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, മുസ്ലിം ലീഗ് നേതാവ് എം.കെ. മുനീര്‍ തുടങ്ങിയവരുടെ നിലപാടുകള്‍ക്കെതിരേ അണികള്‍തന്നെ രംഗത്തുവന്നു.

പൗരത്വ ഭേദഗതി നിയമത്തിനെതിരേ സംസ്ഥാനസര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചതും മുസ്ലിംകള്‍ക്കിടയില്‍ മതിപ്പുളവാക്കി. കേന്ദ്രനിയമം മുസ്ലിംകളെ ആട്ടിയോടിക്കാനുള്ളതാണെന്ന ഇടതുപ്രചാരണം കുറിക്കുകൊണ്ടു. 'നിങ്ങള്‍ ഭയപ്പെടേണ്ട, സുരക്ഷിതകോട്ടയാണു കേരളം' എന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിനു വന്‍സ്വീകാര്യത ലഭിച്ചു. ഇടതുമുന്നണിയുടെ ഇതുവരെ വിജയിച്ച തന്ത്രങ്ങള്‍ അതിജീവിക്കുക എന്നതാകും വരുംനാളുകളില്‍ നിയമസഭയ്ക്കുള്ളിലും പുറത്തും യു.ഡി.എഫ്. നേരിടുന്ന വന്‍വെല്ലുവിളി

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എ​സ്ഐ​ആ​ർ പൂ​ർ​ത്തി​യാ​യ കേ​ര​ളം അ​ട​ക്കം സം​സ്ഥാ​ന​ങ്ങ​ളി​ൽ എ​സ്ഐ​ആ​ർ പ​ട്ടി​ക​യി​ൽ​ നി​ന്ന് ഒ​ഴി​വാ​യ വോ​ട്ട​ർ​മാ​രെ തി​രി​കെ ഉ​ൾ​പ്പെ​ടു​ത്താ​നു​ള്ള ന​ട​പ​ടി​ക്ക് നി​ർ​ദേ​ശം ന​ൽ​കി തെ​ര​ഞ്ഞെ​ടു​പ്പ  (7 minutes ago)

ഡോ​ക്യു​മെ​ന്റ​റി, ഹ്ര​സ്വ​ചി​ത്രം എ​ന്നി​വ​യു​ടെ പ്ര​ദ​ർ​ശ​ന​ത്തി​നാ​യി സ്ഥി​രം വേ​ദി​ക​ൾ ഒ​രു​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ  (20 minutes ago)

ആറളം ഫാമിനെയും ആദിവാസി പുനരധിവാസ മേഖലയെയും വർഷങ്ങളായി ഭീതിമുനയിൽ നിർത്തിയ കണ്ണൂർ മഖ്‌ന വൺ മോഴയാനയെ ദ‍ൗത്യ സംഘം മൂന്നാം ദിവസം മയക്കുവെടിവച്ച് പിടികൂടി കൂട്ടിലാക്കി  (29 minutes ago)

ഏഷ്യൻ ഗെയിംസ് വനിതാ റിക്കർവ് ആർച്ചറിയിൽ ദക്ഷിണ കൊറിയയെ തകർത്ത് ഇന്ത്യക്ക് ചരിത്ര സ്വർണം  (43 minutes ago)

കേരളത്തിൽ തിങ്കളാഴ്ച വരെ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (51 minutes ago)

പണമിടപാടുകളിലും കടമിടപാടുകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (1 hour ago)

എഷ്യൻ ഗെയിംസ്... രണ്ട് മലയാളികൾ നേടിയെടുത്ത വെള്ളിപ്പതക്കം രാജ്യത്തിന്റെ അഭിമാനമുയർത്തി  (1 hour ago)

ട്രെയിനുകളിൽ കർശന പരിശോധന.... ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരെയടക്കം കണ്ടെത്താൻ ഈ മാസം 31വരെ ട്രെയിനുകളിൽ കർശന പരിശോധനയ്ക്കൊരുങ്ങി റെയിൽവേ  (1 hour ago)

​ഗാന്ധി സ്മരണയിൽ രാജ്യം... ഡൽഹി രാജ്ഘട്ടിലും രാജ്യത്തുടനീളമുള്ള സ്മാരകങ്ങളിലും പ്രത്യേക പ്രാർത്ഥനകളും പുഷ്പാർച്ചനകളും നടക്കും  (1 hour ago)

കരിങ്കൊടിയെ തങ്ങള്‍ പേടിക്കുന്നില്ലെന്ന് മന്ത്രി കെ. മുരളീധരന്‍  (9 hours ago)

സഹപാഠിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്; വിഷമരുന്ന് നല്‍കിയിട്ടും വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടു  (9 hours ago)

മന്ത്രി ഒജെ ജെനീഷിനെതിരെ കാസർകോട് തൃക്കരിപ്പൂരിലും ഡിവൈഎഫ്ഐ പ്രതിഷേധം. തൃക്കരിപ്പൂരിലെ  (9 hours ago)

വിനോദ യാത്രക്കെത്തിയ റായ്ഗഢ് ബീച്ചില്‍ എട്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു  (10 hours ago)

"താൻ വന്നില്ലെങ്കിൽ റിപ്പോർട്ടറിൽ വന്ന് തൂക്കും.. പിന്നാലെ വാലും ചുരുട്ടി ആന്റോ എത്തി..! 10 മണിക്കൂർ ചോദ്യം ചെയ്യൽ"  (10 hours ago)

എന്‍റെ കുടുംബത്തിന് എന്തുപ്രശ്നം വന്നാലും CPMന്‍റെ സഹായം ചോദിക്കില്ല: പിണറായിയുടെ മുഖത്തടിച്ച് വിനോദിനിയുടെ മറുപടി  (10 hours ago)

Malayali Vartha Recommends