മുഖ്യമന്ത്രിക്കുളളത് ലാവലിന്‍ കേസ് അട്ടിമറിക്കുക എന്ന ലക്ഷ്യം; പ്രതിഷേധവുമായി മുന്നോട്ട് പോകാൻ തീരുമാനിച്ച് പ്രതിപക്ഷം

ഗവര്‍ണര്‍ക്കെതിരെയുള്ള പ്രതിഷേധം അതിശക്തമായി തുടരുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി . ശക്തമായ പ്രതിഷേധമായിരുന്നു ഇന്ന് നിയമസഭയിൽ അരങ്ങേറിയത്. ശേഷം ഗവര്‍ണറുടെ നയപ്രഖ്യാപനം ബഹിഷ്കരിച്ച പ്രതിപക്ഷം നിയമസഭ പ്രവേശന കവാടത്തില്‍ കുത്തിയിരിപ്പ് പ്രതിഷേധവും നടത്തിയിരുന്നു.
കേരള നിയമസഭയേയും കേരളത്തേയും അപമാനിച്ച ഗവര്‍ണറുമായി സര്‍ക്കാരും സ്‍പീക്കറും കൈകോര്‍ത്തിരിക്കുകയാണെന്നും ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കുമെന്നും ചെന്നിത്തല പറയുകയുണ്ടായി. കേരള ഗവര്‍ണര്‍ ആര്‍എസ്എസ്-ബിജെപി ഏജന്‍റിനെ പോലെ പെരുമാറുകയാണെന്നും അദ്ദേഹം ആരോപിച്ചു. അടുത്ത ആഴ്ച ലാവ്ലിന്‍ കേസ് സുപ്രീംകോടതി പരിണിഗിക്കുമ്പോള്‍ ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മിലുള്ള അന്തര്‍ധാരയുടെ പൊരുള്‍ മനസിലാക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha

























