സമീപത്തെ മരത്തിന്റെ മുകളിലൂടെ കയറി ക്ലാസ്സിലെത്തിയത് പാമ്പ്... വാതിൽ തുറക്കുന്നതിടെ വിദ്യാര്‍ഥിനിക്ക് പാമ്ബുകടിയേറ്റു!! കടിച്ച പാമ്പിനെയും പിടികൂടി അധ്യാപകർ പോയത് മെഡിക്കല്‍ കോളജിൽ... സംഭവം മുക്കത്ത്
കഴിഞ്ഞ ദിവസമാണ് സംഭവം. സ്കൂളില്‍ വച്ച് പാമ്ബുകടിയേറ്റ വിദ്യാര്‍ഥിനി ചികിത്സ തേടി. ചേന്ദമംഗല്ലൂര്‍ ഗവ:യുപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിനി സി.പി.ലനക്കാണ് ക്ലാസ് മുറിയില്‍ നിന്ന് പാമ്ബ് കടിയേറ്റത്. ഉടന്‍ തന്നെ അധ്യാപകര്‍ ആശുപത്രിയിലെത്തിച്ചതിനാല്‍ വിദ്യാര്‍ഥിനി രക്ഷപ്പെടുകയായിരുന്നു. പാമ്ബ് കടിയേറ്റ ഉടനെ ഒപ്പമുണ്ടായിരുന്ന വിദ്യാര്‍ഥികള്‍ അധ്യാപകരെ വിവരമറിയിക്കുകയായിരുന്നു. അധ്യാപകരെത്തി പാമ്ബിനെ പിടികൂടി. വിദ്യാര്‍ഥിനിയെ ആദ്യം മുക്കത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു .കടിച്ച പാമ്ബ് സ്കൂളിന് സമീപത്തെ മരത്തിന്റെ മുകളിലൂടെ കയറി ക്ലാസ്സിലെത്തിയതായിരുന്നു എന്നാണ് കരുതുന്നത് . തിങ്കളാഴ്ച്ച രാവിലെ സ്കൂളില്‍ നടക്കുന്ന എല്‍എസ്എസ് പരീക്ഷയുടെ പരിശീലനവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥിനി നേരത്തെ ക്ലാസിലെത്തി വാതില്‍ തുറക്കുന്നതിനിടയില്‍ 8.45 ഓടെയാണ് കടിയേറ്റത്. കടിച്ച പാമ്ബിനെയും പിടികൂടി മെഡിക്കല്‍ കോളജിലെത്തിച്ചിരുന്നു. 24 മണിക്കൂര്‍ നിരിക്ഷണത്തിന് ശേഷം വിദ്യാര്‍ഥിനിയെ ചൊവ്വാഴ്ച രാവിലെ പത്തിന് ഡിസ്ചാര്‍ജ്ജു ചെയ്തു.
https://www.facebook.com/Malayalivartha