Widgets Magazine
06
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഡി.ജി.പിയില്‍ സര്‍ക്കാരിന് പൂര്‍ണ വിശ്വാസമുണ്ടെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

05 MARCH 2015 12:06 PM IST
മലയാളി വാര്‍ത്ത.

ഡി.ജി.പി കെ.എസ്.ബാലസുബ്രഹ്മണ്യത്തില്‍ സര്‍ക്കാരിന് പൂര്‍ണ വിശ്വാസമുണ്ടെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ ബാലസുബ്രഹ്മണ്യം ഇടപെട്ടിട്ടില്ലെന്നും ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കേസിലെ പ്രതി നിസാമിന് പരമാവധി ശിക്ഷ വാങ്ങി നല്‍കുകയാണ് പൊലീസിന്റെ ലക്ഷ്യം. അന്വേഷണം ശരിയായ രീതിയിലാണ് നടക്കുന്നത്. വിവാദങ്ങളുണ്ടാക്കി തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. അത് അനുവദിക്കില്ല.
ഒരു തരത്തിലും കേസില്‍ ഇടപെട്ടിട്ടില്ലെന്ന് ഡി.ജി.പി സര്‍ക്കാരിനെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. അത് സര്‍ക്കാര്‍ വിശ്വസിക്കുന്നു. ഇതുവരെ ഒരു ആരോപണവും കേള്‍പ്പിക്കാത്തയാളാണ് ഡി.ജി.പി. വിശ്വാസ്യതയും കാര്യക്ഷമതയുമുള്ള ഉദ്യോഗസ്ഥനാണ് ഡി.ജി.പി. അദ്ദേഹത്തിനെതിരെ ചീഫ് വിപ്പ് പി.സി.ജോര്‍ജിന്റെ കൈവശം എന്തെങ്കിലും തെളിവുണ്ടെങ്കില്‍ അത് കൈമാറിയാല്‍ അതേക്കുറിച്ച് പരിശോധിക്കും. ചന്ദ്രബോസ് കൊലക്കേസിലെ പ്രതി നിസാമിനെ രക്ഷിക്കാനുള്ള ഒരു നടപടിയും താന്‍ സ്വീകരിച്ചിട്ടില്ലെന്ന് ഡി.ജി.പി അറിയിച്ചിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
നിസാമിനെതിരെ കാപ്പ ചുമത്താത്തതിന് കാരണങ്ങളുണ്ട്. കാപ്പ നിയമം ചുമത്തുന്നതിലൂടെ ഒരാളെ ഒരു വര്‍ഷം വരെ കരുതല്‍ തടങ്കലില്‍ വയ്ക്കാനാവും. എന്നാല്‍ നിസാം ഇപ്പോള്‍ തന്നെ പൊലീസ് കസ്റ്റഡിയിലാണ്. അയാള്‍ക്കെതിരെ ഇനി കാപ്പ ചുമത്തേണ്ടതില്ല. കോടതി ജാമ്യം അനുവദിക്കുകയാണെങ്കില്‍ കാപ്പ നിയമം ചുമത്തി കരുതല്‍ തടങ്കലില്‍ ആക്കുമെന്നും ചെന്നിത്തല വിശദീകരിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആനന്ദബോസ് രാജിക്ക് പിന്നാലെ ആർ.എൻ രവിയെ ബംഗാൾ ഗവർണറായി നിയമിച്ചു  (1 hour ago)

ഗള്‍ഫ് മേഖലയിലെ സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷകള്‍ റദ്ദാക്കി  (1 hour ago)

നടി തൃഷയ്ക്കൊപ്പം വിവാഹവേദിയിൽ ഒന്നിച്ചെത്തി നടൻ വിജയ്  (1 hour ago)

ജിമ്മില്‍ ഗ്ലാമറസ്സ് ലുക്കില്‍ നടി സംയുക്ത മേനോന്‍  (1 hour ago)

ആണവപോര്‍മുന വഹിക്കാന്‍ ശേഷിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ 'മിനിറ്റ്മാന്‍ III' പരീക്ഷിച്ച് യുഎസ്  (1 hour ago)

ഇന്ത്യയുടെ സുഖോയ് യുദ്ധവിമാനം തകര്‍ന്നു വീണു? റഡാറിൽ നിന്ന് ബന്ധം നഷ്ടപ്പെട്ടു, പൈലറ്റിനെ കാണാനില്ല  (1 hour ago)

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരെ മാറ്റി നിയമിച്ചു; തമിഴ്‌നാട് ഗവര്‍ണറിന്റെ അധിക ചുമതല കേരള ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറിന്  (1 hour ago)

ആവേശപ്പോരില്‍ ഇംഗ്ലണ്ടിനെ 7 റൺസിന് വീഴ്ത്തി ഇന്ത്യ ലോകകപ്പ് ഫൈനലില്‍, സഞ്ജു കളിയിലെ താരം  (2 hours ago)

-പശ്ചിമേഷ്യൻ യുദ്ധം സമാനതകളില്ലാത്ത പ്രതിസന്ധിയിലേക്ക്.  (2 hours ago)

ഇറാനിയന്‍ കപ്പലിന്റെ രക്ഷാപ്രവര്‍ത്തനത്തിന് ഇന്ത്യന്‍ നാവികസേനയും  (2 hours ago)

പ്രവാസികളുടെ സുരക്ഷ പ്രധാനം...! ഒമാൻ സുൽത്താനോടും കുവൈത്ത് കിരീടാവകാശിയോടും മോദിയുടെ കർശന നിർദേശം  (2 hours ago)

20 വർഷത്തെ പ്രവാസം, കൈനിറയെ കോടികളുമായി മലയാളി നാട്ടിലേക്ക് പ്രിയപ്പെട്ടവരുടെ നിർബന്ധത്തിനെടുത്ത അവസാന ടിക്കറ്റിൽ 'മഹാഭാഗ്യം'  (2 hours ago)

നിർത്താതെ 'റോറിംഗ് ലയൺ' സൗദിയിലെ അരാംകോയിൽ ഇറാന്റെ കണ്ണ്...! ആയുധ പുര നിറച്ച് അമേരിക്ക..! അറ്റം കണ്ടേ മടങ്ങു  (2 hours ago)

ട്രംപിൻ്റെ കഴുത്തിൽ ചുവന്ന പാടുകൾ;ഇറാന്റെ പണിയോ ചിത്രങ്ങൾ പുറത്ത്...!  (2 hours ago)

ഞങ്ങൾ തന്നെ...ഇറാന്റെ കപ്പൽ വിഴുങ്ങി അമേരിക്കയുടെ പൊട്ടി ചിരി തെളിവ് ഇതാ..! വീഡിയോ പുറത്ത് വിട്ട് US അവസാന മുന്നറിയിപ്പ് ഇങ്ങനെ  (2 hours ago)

Malayali Vartha Recommends