Widgets Magazine
05
May / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..


സിപിഎം രൂപം കൊണ്ട ചരിത്രം രസാവഹമാണ്..വി എസിനെ വെട്ടിയൊതുക്കിയാണ് പിണറായി 2016 ൽ അധികാരത്തിലെത്തി..ഇപ്പോൾ സി പി ഐ യുടെ ചരിത്രവും നാമാവശേഷമാകുന്നു...

ഒരു രോഗിയ്ക്ക് 7 മണിക്കൂറിനിടയില്‍ 3 ശസ്ത്രക്രിയ നടത്തി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ചരിത്രം രചിച്ചു!  

17 FEBRUARY 2020 09:33 AM IST
മലയാളി വാര്‍ത്ത

 

49-കാരിയായ വീട്ടമ്മ ശ്വാസം മുട്ടലും വയറിനു പെരുക്കവുമായാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് കാര്‍ഡിയോളജി വിഭാഗം പ്രഫസര്‍ ഡോ: ജോര്‍ജ് കോശിയെ സമീപിച്ചത്. പരിശോധനയില്‍ ആദ്യം ഹൃദയ വാല്‍വിന് ചുരുക്കമുണ്ടെന്ന് കണ്ടെത്തി. തുടര്‍ പരിശോധനയില്‍ ഇടത്തേ ഹൃദയ അറയില്‍ ഒരു മുഴ കണ്ടെത്തി. ഈ മുഴ ഇടത്തേ അറയില്‍ നിന്നും വാല്‍വ് തുളച്ച് മറ്റൊരു അറയിലേയ്ക്ക് വ്യാപിച്ച നിലയിലായിരുന്നു.

കാര്‍ഡിയോ തൊറാസിക് വിഭാഗം പ്രഫസര്‍ ഡോ: വി. സുരേഷ് കുമാറിന്റെ നേതൃത്യത്തില്‍ ശസ്ത്രക്രിയയ്ക്ക് തയ്യാറെടുക്കുമ്പോഴാണ് രോഗിയുടെ തൈറോയ്ഡ് ഗ്രന്ഥിയില്‍ ഒരു വലിയ കാന്‍സര്‍മുഴ വളരുന്നതായും അത് കഴുത്തിലെ കഴലകളിലേയ്ക്ക് വ്യാപിക്കുകയും ചെയ്തതായി കണ്ടെത്തിയത്. ഗര്‍ഭപാത്രത്തിനുള്ളിലും സാമാന്യം വലിപ്പമുള്ള മറ്റൊരു മുഴ കൂടി കണ്ടെത്തി.

ഹൃദയ അറയ്ക്കുള്ളിലെ മുഴയും തൈറോയ്ഡ് ഗ്രന്ഥിയും കഴുത്തിലെ കഴലകളും ഗര്‍ഭപാത്രവും നീക്കം ചെയ്യുക എന്നീ മൂന്നു ശസ്ത്രക്രിയകളും ഒരേസമയം നടത്താന്‍ കാര്‍ഡിയോ തൊറാസിക് വിഭാഗം, സര്‍ജറി, ഗൈനക്കോളജി, അനസ്‌തേഷ്യ വിഭാഗം ഡോക്ടര്‍മാര്‍ കൂടിയാലോചിച്ച് തീരുമാനമെടുത്തു. കഴിഞ്ഞ 25-ന് ഒരേ ടേബിളില്‍ മൂന്നു ചികിത്സാ വിഭാഗങ്ങള്‍ കൈ കോര്‍ത്ത് ശസ്ത്രക്രിയ നടത്തി.

ജനറല്‍ സര്‍ജറി വിഭാഗം അസോസിയേറ്റ് പ്രഫസര്‍ ഡോ: വിനീതും സംഘവും കഴുത്തിലെ ശസ്ത്രക്രിയ തുടങ്ങിയ അതേ സമയം ഗൈനക്കോളജി വിഭാഗത്തിലെ അസിസ്റ്റന്റ് പ്രഫസര്‍ ഡോ: ജെ. സിമിയുടെ നേതൃത്വത്തിലുള്ള സംഘം ഗര്‍ഭപാത്രം നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയും ആരംഭിച്ചു.

ഈ ശസ്ത്രക്രിയകള്‍ പൂര്‍ത്തിയായ ശേഷമാണ് പ്രഫ: വി. സുരേഷ്‌കുമാറും ഡോ: കൃഷ്ണയും സീനിയര്‍ റസിഡന്റുമാരായ ഡോ: വിപിന്‍, ഡോ: മഹേഷ് എന്നിവരടങ്ങുന്ന സംഘം ഹൃദയഅറയ്ക്കുള്ളിലെ മുഴ നീക്കം ചെയ്തത്. ഗര്‍ഭപാത്രത്തിലെ മുഴയ്ക്ക് 20 സെന്റീ മീറ്ററും ഹൃദയ അറയിലെ മുഴയ്ക്ക് ഏഴു സെന്റീമീറ്ററും വലിപ്പമുണ്ടായിരുന്നു. അനസ്‌തേഷ്യ വിഭാഗത്തിലെ ഡോ: തുഷാര, ഡോ: ശീതള്‍, പെര്‍ഫ്യൂഷനിസ്റ്റ് രേവതി, തീയേറ്റര്‍ നഴ്‌സുമാരായ ഷൈനി, സൂര്യ, രൂപ എന്നിവരും ഡോക്ടര്‍മാര്‍ക്കൊപ്പം നിര്‍ണായക പങ്കുവഹിച്ചു.

ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയിലുള്‍പ്പെടുത്തി നടത്തിയ ശസ്ത്രക്രിയക്ക് ശേഷം ആശുപത്രി വിട്ട രോഗി സുഖം പ്രാപിച്ചു വരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അസമില്‍ മൂന്നാം തവണയും തുടര്‍ഭരണത്തിന് വിജയക്കൊടി വീശി എന്‍ഡിഎ  (1 hour ago)

കെ സി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്‌ലക്‌സ്  (1 hour ago)

ഇനി മുഖ്യമന്ത്രി ചര്‍ച്ചകളിലേക്ക് കോണ്‍ഗ്രസ്  (1 hour ago)

മണലൂര്‍ നിയോജക മണ്ഡലത്തിലെ തപാല്‍ വോട്ട് റീ കൗണ്ടിങ് ആവശ്യപ്പെട്ട് യുഡിഎഫ്  (3 hours ago)

തമിഴകം പിടിക്കാന്‍ വിജയ് അടിത്തറ പാകിയത് ഇങ്ങനെ  (3 hours ago)

പേരാമ്പ്രയില്‍ ചരിത്ര നേട്ടവുമായി അഡ്വ. ഫാത്തിമ തഹ്‌ലിയ  (4 hours ago)

കേരളത്തിന് ഇനി പുതിയ മുഖ്യമന്ത്രി  (4 hours ago)

സന്തോഷം പങ്കിടാന്‍ വിജയ്‌യുടെ വസതിയിലേക്ക് ഓടിയെത്തി തൃഷ  (5 hours ago)

രമേശ് പിഷാരടിക്ക് ആശംസകളുമായി മലയാള സിനിമാ ലോകം  (6 hours ago)

മജീഷ്യനായി ആസിഫ് അലി; പ്രജേഷ് സെന്നിൻ്റെ ഹൗഡിനി ഫസ്റ്റ് ലുക്ക് പുറത്ത്!!!  (6 hours ago)

പിണറായി തോറ്റു...! കമല പോലും വോട്ട് കുത്തിയില്ല പൊട്ടിക്കരഞ്ഞ് റഷീദ് യൂത്തൻ തൂത്ത് വാരി  (6 hours ago)

വീട്ടിൽ പോയി ചോദിക്കാൻ പറഞ്ഞവനോട്, വീട്ടിൽ പോയി ഇരിക്കാൻ പറഞ്ഞു ജനങ്ങൾ; പോ മോനെ വിജയ എന്നല്ല; ഇറങ്ങി പോ വിജയാ... ! പിണറായി വിജയനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ  (6 hours ago)

ഡിഎംകെ നേതാവും മുഖ്യമന്ത്രിയുമായ സ്റ്റാലിന് തോല്‍വി  (7 hours ago)

കേരളത്തില്‍ താമര വിരിയിച്ച സാരഥികള്‍ക്ക് അഭിനന്ദനവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി  (7 hours ago)

അഹങ്കാരികളോട് കേരള ജനത പറയുന്നു, കടക്ക് പുറത്ത് അഭിവാദ്യങ്ങള്‍; ഹരീഷ് പേരടി  (7 hours ago)

Malayali Vartha Recommends