Widgets Magazine
15
Dec / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനിയാണ് യഥാര്‍ത്ഥ കളി... പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തേക്ക്; ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചു


കെടിയു- ഡിജിറ്റൽ വിസി നിയമന തർക്കം ശക്തമായി തുടരുന്നതിനിടെ ലോക് ഭവനിലെത്തി ഗവർണറെ കണ്ട് മുഖ്യമന്ത്രി...


രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ നാളെ ചോദ്യം ചെയ്യാൻ വിളിപ്പിക്കില്ല: അപ്പീലിലെ വിധി വന്നതിന് ശേഷം തുടർ നടപടികൾ; നാളെ മുൻ‌കൂർ ജാമ്യം തള്ളിയാൽ ഉടൻ കസ്റ്റഡിയിലെടുക്കാൻ നീക്കം...


പൊലീസ് വാഹനം തകർത്തതടക്കം ചുമത്തി, പാനൂരിലെ വടിവാൾ ആക്രമണത്തിൽ അമ്പതോളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്: സിപിഎമ്മിന്റെ അറിയപ്പെടുന്ന ഗുണ്ടകളാണ് സംഘര്‍ഷം ഉണ്ടാക്കിയതെന്ന് ഡിസിസി പ്രസിഡന്റ്...


അധികാരം തലക്ക് പിടിച്ച പെരുമാറ്റമാണ് സിപിഐഎം നേതാക്കൾക്ക്; രാഹുൽ വിഷയം വാർത്ത ആയി ! ജനങ്ങളെ അത് സ്വാധീനിച്ചു.. തുടർ ഭരണ പ്രചരണം യുഡിഎഫിന് ഗുണം ചെയ്തു: പിണറായിയ്ക്ക് നേരെ ആഞ്ഞടിച്ച് ഷാഫി പറമ്പിൽ...

പ്രണയിച്ച് വിവാഹിതരായ പ്രണവും ശരണ്യയും തമ്മില്‍ അടുത്തകാലത്തായി കുഞ്ഞിന്റെ പേരിൽ കലഹിച്ചിരുന്നു; വിവാഹമോചനത്തിന്റെ വക്കില്‍ ആയിരുന്ന ഇരുവർക്കും വിയാൻ ബാധ്യതയായിരുന്നെന്ന് നാട്ടുകാർ; പ്രണവ് വീട്ടില്‍ വരുന്നത് ശരണ്യയുടെ പിതാവ് വിലക്കിയതിന് പിന്നാലെ മകൾക്ക് മറ്റ് വിവാഹാലോചനകളും നടത്തി: അച്ഛനില്‍ നിന്ന് ക്രൂരതകള്‍ നേരിട്ട വിയാനെ വളർത്തിയത് ശരണ്യയുടെ മാതാപിതാക്കൾ

18 FEBRUARY 2020 01:11 PM IST
മലയാളി വാര്‍ത്ത

തയ്യിലില്‍ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം കടലിൽ കണ്ടെത്തിയ സംഭവത്തിൽ മാതാപിതാക്കൾ തമ്മിൽ കുടുംബകലഹം നിലനിന്നിരുന്നതായി അന്വേഷണസംഘത്തിന് വ്യക്തമായി. ഇരുവരും വിവാഹമോചനത്തിന്റെ വക്കില്‍ ആയിരുന്നെന്നു ബന്ധുക്കള്‍ പറയുന്നു. ശരണ്യയ്ക്ക് മറ്റു വിവാഹാലോചനകള്‍ നടന്നിരുന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പ്രണവ് വീട്ടില്‍ വരുന്നത് ശരണ്യയുടെ പിതാവ് വിലക്കിയിരുന്നു. അദ്ദേഹം വീട്ടില്‍ ഇല്ലാത്ത തക്കം നോക്കിയാണ് ഞായറാഴ്ച രാത്രി പ്രണവ് എത്തിയത്. ഈ കുടുംബപ്രശ്നങ്ങള്‍ കേന്ദ്രീകരിച്ചാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നത്.

വിവാഹം കഴിഞ്ഞെങ്കിലും ശരണ്യ അധികനാളും സ്വന്തം വീട്ടില്‍ തന്നെയായിരുന്നു താമസം. ഇതിനാല്‍ വിയാന്‍ പരിസരവാസികള്‍ക്കും പ്രിയപ്പെട്ടവനായിരുന്നു.കുട്ടിയെ കാണാതായതു മുതല്‍ നാട്ടുകാരാണ് തിരച്ചിലിനു നേതൃത്വം നല്‍കിയത്. സംഘം തിരിഞ്ഞു പല പ്രദേശങ്ങളിലായി തിരച്ചില്‍ നടത്തി. കുട്ടിയെ ആരെങ്കിലും തട്ടിക്കൊണ്ടു പോയതായിരിക്കുമെന്നു കരുതി ബൈക്കില്‍ ദൂരപ്രദേശങ്ങളില്‍ പോലും നാട്ടുകാര്‍ തിരച്ചില്‍ നടത്തിയിരുന്നു.


കഴിഞ്ഞ ദിവസം രാവിലെ മൃതദേഹം കണ്ടെത്തിയതോടെ തയ്യില്‍ കടപ്പുറത്തേക്ക് നാട്ടുകാരുടെ പ്രവാഹമായിരുന്നു. കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്നു തന്നെയായിരുന്നു നാട്ടുകാരുടെ പ്രതികരണം. പ്രതിയെ കടപ്പുറത്ത് എത്തിക്കാതെ മൃതദേഹം കൊണ്ടു പോകാന്‍ അനുവദിക്കില്ലെന്നു പറഞ്ഞു സ്ത്രീകള്‍ ബഹളമുണ്ടാക്കി. പ്രതിയെ അറസ്റ്റ് ചെയ്തു എന്ന് പ്രചാരണമുണ്ടായതോടെ നാട്ടുകാര്‍ സംഘം ചേര്‍ന്ന് സിറ്റി സ്റ്റേഷനില്‍ എത്തിയെങ്കിലും പൊലീസ് അനുനയിപ്പിച്ചു പിരിച്ചു വിട്ടു. മൃതദേഹം വീട്ടിലെത്തിച്ചപ്പോള്‍ പരിസരവാസികള്‍ മുഴുവന്‍ പൊട്ടിക്കരയുകയായിരുന്നു.വിയാന്‍ അച്ഛനില്‍ നിന്ന് ക്രൂരതകള്‍ നേരിട്ടിരുന്നതായി ബന്ധുക്കള്‍ പറയുന്നു. പ്രണയിച്ചു വിവാഹിതരായ പ്രണവും ശരണ്യയും തമ്മില്‍ അടുത്തകാലത്തായി പ്രശ്‌നങ്ങളുണ്ടായിരുന്നു. കുഞ്ഞിനെ ചൊല്ലി പലപ്പോഴും ഇവര്‍ തര്‍ക്കിച്ചിരുന്നതായും ബന്ധുക്കള്‍ പറയുന്നു. പുറത്തു പോകുമ്പോഴോ ബന്ധുവീടുകള്‍ സന്ദർശിക്കുമ്പോഴോ കുഞ്ഞിനെ കൊണ്ടുപോകാറില്ല. ശരണ്യയുടെ അച്ഛന്‍ വല്‍സലനും അമ്മ റീനയുമാണു വിയാനെ വളര്‍ത്തിയിരുന്നത്.

നിലവിൽ കുട്ടിയുടെ അച്ഛനും അമ്മയും പോലീസ് കസ്റ്റഡിയിലാണ്. ഇന്നലെ രാവിലെയാണ് തയ്യില്‍ കടപ്പുറത്തെ ശരണ്യ– പ്രണവ് ദമ്പതികളുടെ മകൻ വിയാന്റെ മൃതദേഹം കടൽഭിത്തിയിലെ പാറക്കൂട്ടത്തില്‍നിന്നു ലഭിച്ചത്. അച്ഛന്റെയും അമ്മയുടേയും മൊഴികളിലെ വൈരുദ്ധ്യം ശ്രദ്ധയില്‍പ്പെട്ടതോടെയാണ് അന്വേഷണം ഇവരിൽ കേന്ദ്രീകരിച്ചത്. കുട്ടി അമ്മയോടൊപ്പമാണ് ഉറങ്ങാന്‍ കിടന്നതെന്നും പുലര്‍ച്ചെ മൂന്നുമണിക്കു കുഞ്ഞ് കരഞ്ഞപ്പോള്‍ ശരണ്യ ഉറക്കിയെന്നുമാണു പ്രണവിന്റെ മൊഴി. എന്നാല്‍ കുഞ്ഞ് ഉണര്‍ന്നശേഷം ശ്രദ്ധിക്കണമെന്നു പ്രണവിനോട് പറഞ്ഞിരുന്നതായി ശരണ്യ പറയുന്നു. നിലവില്‍ ഈ മൊഴി അന്വേഷണസംഘം വിശ്വസിക്കുന്നില്ല. ഇതോടെ ശരണ്യയുടെ കിടക്കവിരിയടക്കമുള്ള സാധനങ്ങള്‍ ഫൊറന്‍സിക് പരിശോധനയ്ക്കായി പൊലീസ് അയച്ചു. സമീപവാസികളുടെ മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തും. സംഭവത്തിൽ ഇന്ന് അറസ്റ്റ് ഉണ്ടായേക്കും.

രാത്രി ഉറങ്ങാന്‍ കിടന്ന കുട്ടിയെ രാവിലെ 6.20ന് കാണാതായെന്നാണ് സിറ്റി പൊലീസില്‍ പ്രണവ് നല്‍കിയ പരാതിയിലുള്ളത്. മൂന്നു വര്‍ഷം മുന്‍പ് വിവാഹിതരായ ശരണ്യയും പ്രണവും തമ്മില്‍ കുടുംബ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഞായറാഴ്ച രാത്രി കുട്ടിക്ക് പനിയുണ്ടായിരുന്നതിനാല്‍ ഏറെ വൈകിയും ഉറങ്ങാതെ കരഞ്ഞു കൊണ്ടിരുന്നു. വെളുപ്പിന് മൂന്നു മണിയോടെ ശരണ്യ കുട്ടിയെ പ്രണവിന്റെ കൂടെ മുറിയില്‍ കിടത്തിയുറക്കി ഹാളില്‍ ഉറങ്ങാന്‍ പോയി. രാവിലെയോടെ കുട്ടിയെ കാണാതാവുകയായിരുന്നു. പ്രണവിനോട് ചോദിച്ചപ്പോള്‍ അറിയില്ലെന്നും പൊലീസില്‍ പരാതി നല്‍കാമെന്നും പറഞ്ഞു. പൊലീസിന്റെ അന്വേഷണത്തില്‍ വീട്ടില്‍ നിന്ന് അധികം ദൂരെയല്ലാതെ കടലോരത്ത് പാറക്കൂട്ടത്തിനിടയില്‍ കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മലര്‍ന്നു കിടക്കുന്ന രീതിയിലായിരുന്നു മൃതദേഹം. കുഞ്ഞിന്റെ തലയ്‌ക്കേറ്റ ക്ഷതമാണ് മരണകാരണമായതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പവന് 600 രൂപയുടെ വർദ്ധനവ്  (9 minutes ago)

സർവീസിനിടെ ബസ് വഴിയിൽ നിർത്തി ഇറങ്ങി പോയ  (13 minutes ago)

NOT AN INCH BACK..! ഉവ്വ.. പോണേ ഇറങ്ങി ,ആര്യയ്ക്ക് 916 തെറിവിളി..! കൊമ്പ് വെട്ടി ഗായത്രി, പടക്കംപൊട്ടിച്ച് യദു..!  (33 minutes ago)

അർധവാർഷിക (ക്രിസ്‌മസ്‌) പരീക്ഷക്ക്‌ തിങ്കളാഴ്‌ച തുടക്കം...  (1 hour ago)

സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം  (1 hour ago)

ഇനിയാണ് യഥാര്‍ത്ഥ കളി... പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തേക്ക്; ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചു  (1 hour ago)

നോവലിസ്റ്റും നാടകകൃത്തുമായ എം. രാഘവൻ അന്തരിച്ചു  (1 hour ago)

വയോധിക മരിച്ചു....  (2 hours ago)

ഇണ്ടാസ് വലിച്ചെറിഞ്ഞ് രാഹുൽ SIT-ക്ക് മുന്നിൽ എത്തില്ല കട്ടായം..! 10 മിനിട്ടിൽ അഡ്വ രാജീവിന്റെ തനി നിറം പ്രാസിക്യൂഷൻ കാണും  (2 hours ago)

അരവണ വിതരണത്തിൽ നിയന്ത്രണം...ഒരാൾക്ക് 20 എണ്ണം മാത്രം....  (2 hours ago)

ഒമാനിലെ ജ്വല്ലറിയിൽ നിന്നും ഇരുപത്തിമൂന്നര കോടി രൂപ വില  (2 hours ago)

തിങ്കളാഴ്ച പാർലമെന്റ്‌ വളപ്പിൽ പ്രതിഷേധിക്കും...  (3 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിന് ഇന്ന് നിര്‍ണായകം..  (3 hours ago)

ഇന്ത്യക്ക് തകർപ്പൻ ജയം...  (3 hours ago)

വായു മലിനീകരണം രൂക്ഷം...  (3 hours ago)

Malayali Vartha Recommends