Widgets Magazine
27
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...


ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...


സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...


ശോഭ സുരേന്ദ്രന്റെ ആരോപണം കലാശക്കൊട്ടിനു ശേഷം വീണ ബോംബായി...ഈ അപ്രതീക്ഷിത വെളിപ്പെടുത്തൽ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിയുണ്ടാക്കി...തീരുമാനം ഉടൻ...


194 സ്ഥാനാർഥികളുടെ വിധി, ഇന്ന്...ചങ്കിടിപ്പോടെ സ്ഥാനാർത്ഥികൾ...രണ്ടാം ഘട്ടത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്ന ഏക സംസ്ഥാനമാണ് കേരളം...വോട്ടെണ്ണൽ ജൂൺ നാലിന്...

ഇനി അത് വേറെ... അനൂപ് ജേക്കബ് വിശ്വസിക്കാന്‍ കൊള്ളാത്തവന്‍, താന്‍ മാത്രം എം.എല്‍.എ. ആയാല്‍ മതിയെന്ന ധിക്കാരം ഇനി നടപ്പില്ല; യു.ഡി.എഫിന്റെ അനുനയവും ഫലിച്ചില്ല; അനൂപ് ജേക്കബും ജോണി നെല്ലൂരും പിളര്‍ന്ന് രണ്ടു വഴിക്ക്; രണ്ട് ഗ്രൂപ്പുകാരും വെവ്വേറെ യോഗം കൂടുന്നു

21 FEBRUARY 2020 12:46 PM IST
മലയാളി വാര്‍ത്ത

വളരുംതോറും പിളരുമെന്ന കേരള കോണ്‍ഗ്രസിന്റെ ചരിത്രം ഓര്‍മപ്പെടുത്തി കേരള കോണ്‍ഗ്രസ് (ജേക്കബ്) വിഭാഗം രണ്ടായി പിരിഞ്ഞു. യു.ഡി.എഫിന്റെ അനുനയ നീക്കങ്ങളെ തളളിക്കൊണ്ടാണ് ജേക്കബ് വിഭാഗം ചെയര്‍മാന്‍ ജോണി നെല്ലൂരും പാര്‍ട്ടി ലീഡര്‍ അനൂപ് ജേക്കബും രണ്ടുവഴിക്കു നീങ്ങിയത്. ഇരുവിഭാഗവും ഇന്നു കോട്ടയത്തു സംസ്ഥാന നേതൃയോഗം വിളിച്ചാണ് പിരിഞ്ഞത്. അനൂപ് ജേക്കബിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി സംസ്ഥാന കമ്മറ്റി ഓഫീസിലും ജോണി നെല്ലൂരിന്റെ നേതൃത്വത്തില്‍ പബ്ലിക് ലൈബ്രറി ഹാളിലുമാണ്‌യോഗം ചേര്‍ന്നത്. പിളര്‍ന്ന ജോണിനെല്ലൂര്‍ ഗ്രൂപ്പ് ജോസഫ് പക്ഷത്തേക്കാണ് നീങ്ങുന്നത്. ജോസഫുമായുള്ള ലയന പ്രഖ്യാപനവും ജോണി നെല്ലൂര്‍ നടത്തി.

ജേക്കബ് ഗ്രൂപ്പ് ചെയര്‍മാന്‍ എന്ന നിലയില്‍ സംസ്ഥാന സമിതി വിളിക്കാനുളള അവകാശം തനിക്കാണെന്നും അതിനാല്‍ അച്ചടക്കലംഘനം നടത്തിയാല്‍ അനൂപിനെതിരേ നടപടി സ്വീകരിക്കുമെന്നുമാണ് ജോണി നെല്ലൂരിന്റെ അവകാശവാദം. എന്നാല്‍ പാര്‍ട്ടി ലീഡര്‍ എന്ന നിലയില്‍ സംസ്ഥാന കമ്മറ്റി വളിക്കാനുളള അവകാശം തനിക്കാണെന്ന് അനൂപ് ജേക്കബ് പറയുന്നു. ഇന്നത്തെ യോഗത്തില്‍ ഇരുവിഭാഗവും പരസ്പരം അച്ചടക്ക നടപടി സ്വീകരിച്ചു. പതിമൂന്നു ജില്ലാ പ്രസിഡന്റുമാര്‍ ഒപ്പമുണ്ടെന്ന് അനൂപ് ജേക്കബും എട്ടു ജില്ലാ പ്രസിഡന്റുമാര്‍ തനിക്കൊപ്പമുണ്ടെന്ന് ജോണി നെല്ലൂരും അവകാശപ്പെടുന്നു. കേരള കോണ്‍ഗ്രസി (എം) ലെ ജോസഫ് വിഭാഗവുമായുളള ലയന നീക്കമാണ് ജേക്കബ് ഗ്രൂപ്പിലെ പൊട്ടിത്തെറിക്ക് വഴിയൊരുക്കിയത്.


ജോണി നെല്ലൂരിനെ അനുകൂലിക്കുന്നവര്‍ ജോസഫുമായി ലയിക്കണമെന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഈ തീരുമാനം ഇന്നത്തെ യോഗത്തില്‍ ജോണി നെല്ലൂര്‍ പ്രഖ്യാപിച്ചു. എന്നാല്‍ ലയനം വേണ്ടെന്നാണ് അനൂപ് ജേക്കബിന്റെ നേതൃത്വത്തിലുള്ളവരുടെ നിലപാട്. ഇതിനെയാണ് തള്ളിയത്.

അനൂപ് ജേക്കബും ആദ്യം ലയനത്തിന് അനുകൂലമായിരുന്നെന്നാണു ജോണി നെല്ലൂര്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍, യാതൊരുവിധ ലയന ചര്‍ച്ചകളും നടന്നിട്ടില്ലെന്നും പാര്‍ട്ടിയിലെ ബഹുഭൂരിപക്ഷവും ലയനനീക്കത്തെ എതിര്‍ക്കുകയാണെന്നുമാണ് അനൂപ് ജേക്കബ് പറയുന്നത്. കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പില്‍ ജോസ്ജോസഫ് വിഭാഗങ്ങള്‍ തമ്മിലുള്ള ഭിന്നതയ്ക്കു പിന്നാലെ കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പിലെ ഏറ്റുമുട്ടലും യു.ഡി.എഫിന് കടുത്ത തലവേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്. ജോണി നെല്ലൂര്‍ യു.ഡി.എഫ്.ഏകോപന സമിതി സെക്രട്ടറി കൂടിയാണ്. അതിനാല്‍ ജോണി നെല്ലൂര്‍ എടുക്കുന്ന രാഷ്ട്രീയ നിലപാട് യു.ഡി.എഫ്ഗൗരവമായി ചര്‍ച്ച ചെയ്യേണ്ടി വരും.

കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പ് ജോസഫ് ഗ്രൂപ്പില്‍ ലയിക്കുമെന്നു പാര്‍ട്ടി ചെയര്‍മാന്‍ ജോണി നെല്ലൂര്‍ ഇന്നലെ കോട്ടയത്തു പറഞ്ഞിരുന്നു. എതിര്‍പ്പ് പ്രകടിപ്പിക്കുന്ന അനൂപ് ജേക്കബിനെതിരേ പാര്‍ട്ടി നടപടി സ്വീകരിക്കും. പാര്‍ട്ടിയെ നശിപ്പിക്കാനാണു അനൂപിന്റെ നീക്കം. അത് അനുവദിക്കില്ല. ഗീബല്‍സിനെകാള്‍ വലിയ കള്ളം പ്രചരിപ്പിക്കുകയാണ് അനൂപ്. പാര്‍ട്ടിയില്‍ ഭൂരിപക്ഷവും തന്നോടൊപ്പമാണന്നും ജോണി പത്രസമ്മേളനത്തില്‍ പറഞ്ഞു. നാല് എം.എല്‍.എമാര്‍ ഉണ്ടായിരുന്ന ജേക്കബ് ഗ്രൂപ്പിനെ ഒരു എം.എല്‍.എ. മാത്രമുള്ള പാര്‍ട്ടി ആക്കി മാറ്റിയത് അനൂപിന്റെ കുടിലതന്ത്രമാണ്.

താന്‍ മാത്രം എം.എല്‍.എ. ആയാല്‍ മതിയെന്ന ധിക്കാരം ഇനി നടപ്പില്ല. അനൂപ് ജേക്കബ് വിശ്വസിക്കാന്‍ കൊള്ളാത്തവനാണ്. പുനലൂരിലും ഉടുമ്പന്‍ചോലയിലും തനിക്ക് സീറ്റ് നല്‍കാന്‍ തയാറായിരുന്നു. എന്നാല്‍ സീറ്റ് വേണ്ട എന്നു താന്‍ പറഞ്ഞതായി അനൂപ് കള്ളം പ്രചരിപ്പിക്കുകയാണ്. യഥാര്‍ഥ കേരള കോണ്‍ഗ്രസിലാണ് ലയിക്കുന്നതെന്നും ജോണി നെല്ലൂര്‍ പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലയിന്‍കീഴില്‍ ബൂത്തിന് സമീപം 51,000 രൂപ ഉപേക്ഷിച്ച നിലയില്‍  (3 hours ago)

പത്തനംതിട്ടയില്‍ അനില്‍ ആന്റണി വിജയം ഉറപ്പിച്ചെന്ന് പി സി ജോര്‍ജ്; 2029ല്‍ ബിജെപി ഒറ്റയ്ക്ക് കേരളം ഭരിക്കും  (3 hours ago)

വോട്ടെടുപ്പ് പൂര്‍ണം... തിരുവനന്തപുരം ജില്ലയില്‍ ഭേദപ്പെട്ട പോളിംഗ്  (3 hours ago)

ഷിക്കാഗോ നഗരത്തില്‍ ചുറ്റിക്കറങ്ങുന്ന റിമി ടോമിയുടെ ചിത്രങ്ങള്‍ വൈറല്‍  (3 hours ago)

കനത്ത ചൂടിനെ അവഗണിച്ചും പോളിങ് ബൂത്തിലെത്തി ജനാധിപത്യ അവകാശം വിനിയോഗിച്ച മുഴുവന്‍ വോട്ടര്‍മാരെയും സിപിഐ എം അഭിനന്ദിച്ചു  (3 hours ago)

ഇന്ത്യ വിടാന്‍ ഒരുങ്ങി വാട്‌സാപ്പ്... എന്‍ക്രിപ്ഷന്‍ നീക്കേണ്ടി വന്നാല്‍ രാജ്യം വിടുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്ന് വാട്‌സാപ്പിന്റെ മാതൃകമ്പനിയായ മെറ്റ ഡല്‍ഹി ഹൈക്കോടതിയില്‍  (3 hours ago)

ഒന്നിച്ചു നിന്ന്പുതിയ തിരുവനന്തപുരം കെട്ടിപ്പടുക്കാം; എല്ലാവര്‍ക്കും നന്ദി: രാജീവ് ചന്ദ്രശേഖര്‍  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ പരിഹാസവുമായി രാഹുല്‍ ഗാന്ധി; മോദിക്ക് ഭയമാണ്, ഇനി കുറച്ച് ദിവസം കഴിഞ്ഞാല്‍ വേദിയില്‍ പൊട്ടിക്കരയും, പാത്രം കൊട്ടാനും പറയും  (4 hours ago)

ലോക്സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് വോട്ടിങ് സമാധാനപൂര്‍ണം; വോട്ടിങ് യന്ത്രങ്ങള്‍ സുരക്ഷിതമായി സ്ട്രോങ് റൂമുകളില്‍ സൂക്ഷിക്കും- മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍  (4 hours ago)

സുരേഷ് ഗോപി ചരിത്രം എഴുതുമോ... തൃശൂരിലെ പതിവില്‍ കവിഞ്ഞ തിരക്ക് സുരേഷ്‌ഗോപിക്ക് അനുകൂല സൂചനയെന്ന് വിലയിരുത്തല്‍  (4 hours ago)

വോട്ടിങ് യന്ത്രങ്ങളുടെ തകരാര്‍... പോളിങിന് മന്ദഗതി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി  (4 hours ago)

കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനം ഇവാന്‍ വുക്കോമനോവിച്ച് ഒഴിഞ്ഞു  (4 hours ago)

സി.പി.എം - ബി ജെ പി സഖ്യത്തെകുറിച്ച് ചർച്ചകൾ നടന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പരോക്ഷമായി സമ്മതിച്ചതോടെ ഒരു സീറ്റിലെങ്കിലും ബി.ജെ പിയുടെ വിജയം ഉറപ്പ്; ദല്ലാൾ നന്ദകുമാറുമായുള്ള അടുപ്പത്തിൽ ഇപി ജയ  (10 hours ago)

രണ്ട് കൊല്ലം പിന്നിടുന്ന രണ്ടാം പിണറായി സര്‍ക്കാരിന്റെ ജനദ്രോഹത്തിന് 2.77 കോടി മലയാളി വോട്ടര്‍മാര്‍ പോളിംഗ് ബൂത്തില്‍ മറുപടി കൊടുക്കുന്നു!!! ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പാണെങ്കിലും ഇടത് സര്‍ക്കാരി  (10 hours ago)

കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാർ വോട്ട് രേഖപ്പെടുത്തി...  (11 hours ago)

Malayali Vartha Recommends