രണ്ടാം ലോക കേരള സഭ; സോഷ്യൽ മീഡിയ പ്രചാരണത്തിന് ചെലവാക്കിയത് ലക്ഷങ്ങൾ; പിആർഡി അടക്കമുള്ള സർക്കാർ സംവിധാനങ്ങൾ നിലനിൽക്കെ പ്രചാരണ ചുമതല നൽകിയത് സ്വകാര്യ അജൻസിക്ക്

രണ്ടാം ലോക കേരള സഭയിൽ പങ്കെടുത്ത പ്രതിനിധികളുടെ ഭക്ഷണ, താമസ ചെലവുകണക്കുകള്‍ പുറത്ത് വന്നതിനു പിന്നാലെ വന്‍ വിവാദങ്ങളാണ് ഉയരുന്നത്. ലോകകേരളസഭ പിണറായി സർജിക്കാരിന്റെ ധൂർത്താണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. താമസ ബില്ലിന് മാത്രം 23,42,725 രൂപയാണ് ചെലവായത് . െ്രെഡവര്‍മാര്‍, സെക്യൂരിറ്റി സ്റ്റാഫ് എന്നിവരുടെ ഭക്ഷണചെലവായി 4,56324 രൂപയുടെ മറ്റൊരു ബില്ലും പാസാക്കിയിട്ടുണ്ട്. ലോക കേരള സഭസമ്മേളനം ധൂര്‍ത്തെന്നാരോപിച്ച് പ്രതിപക്ഷം ബഹിഷ്‌കരിച്ചിരുന്നു.
ഏഴു സ്വകാര്യ ഹോട്ടലുകളും സർക്കാർ ഗസ്റ്റ് ഹൗസും തിരുവനന്തപുരം നഗരത്തിലെ റെസ്റ്റ് ഹൗസുമാണ് അതിഥികളെ സ്വീകരിക്കാനായി ഒരുക്കിയത്.
എന്നാൽ ഇതുകൊണ്ടൊന്നും തന്നെ ലോക കേരള സഭയുമായി ബന്ധപ്പെട്ട വിവാദങ്ങളൊന്നും അവസാനിക്കുന്നില്ല. പരിപാടിയുടെ സോഷ്യൽ മീഡിയ പ്രൊമോഷനും ലക്ഷങ്ങൾ ചെലവാക്കിയതായാണ് പുറത്തു വരുന്ന വിവരം. പിആർഡി അടക്കമുള്ള സർക്കാർ സംവിധാനങ്ങൾ നിലനിൽക്കെ കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്ലോബൽ ഇന്നൊവേറ്റീവ് ടെക്‌നോളജീസ് എന്ന സ്വകാര്യ അജൻസിക്കായിരുന്നു പ്രചാരണ ചുമതല .6 . 93 ലക്ഷം രൂപ ഈ വകയിൽ സർക്കാരിന്റെ കയ്യിൽ നിന്നും ചെലവാകുകയും ചെയ്തു. പിആർടിയിൽ നിന്നും പ്രമുഖ വിവരാവകാശ പ്രവർത്തകൻ എസ് ധനരാജിന് ലഭിച്ച വിവരാവകാശ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. എന്നാൽ പ്രചാരണത്തിനായി ഈ കമ്പനി തെരഞ്ഞെടുത്തതിന്റെ മാനദണ്ഡമോ മറ്റു കാര്യങ്ങളോ പിആർഡി വ്യക്തമാക്കിയിട്ടില്ല. കോഴിക്കോട്ടെ ഒരു പ്രമുഖ സിപിഎം നേതാവിന്റെയും മുൻ എംഎൽഎയുടെയും മകൻ അടക്കം പാർട്ണർ മാരായ കമ്പനിയാണിത്.
എന്നാൽ പ്രചാരണത്തിനായി ലക്ഷങ്ങൾ ചെലയാക്കിയിട്ടും ഫേസ്ബുക്കിലും ഇൻസ്റാഗ്രാമിലും പ്രചാരണത്തിനായി തുടങ്ങിയ പേജുകളിൽ കാര്യമായ പ്രതികരണമൊന്നും ലഭിച്ചിട്ടില്ല. ഇടത് സർക്കാരിന്റെ ഒന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഒരുമാസത്തെ സോഷ്യൽ മീഡിയയിൽ പ്രചാരണം നടത്തിയതിന് 42.47 ലക്ഷം രൂപ കൈപറ്റി വിവാദത്തിലായ കമ്പനിയാണ് ഗ്ലോബൽ ഇന്നൊവേറ്റീവ് ടെക്‌നോളജീസ്. 2017 ഒക്ടോബർ 27 ന് തൂങ്ങിയ പേജിൽ ലൈക്കും ഫോളോവേഴ്സും അയ്യായിരത്തിൽ താഴെ മാത്രം. പോസ്റ്റുകൾക്കോ ഒന്നും തന്നെ യാതൊരു പ്രതികരണവും ഇല്ല. കൂടാതെ ലോകകേരള സഭയുമായി ബന്ധമില്ലാത്ത പല പോസ്റ്റുകളും പേജിൽ കാണാൻ കഴിയും. ഇൻസ്ടാഗാമിൽ ആകെ 225 ഫോളോവേഴ്സും 156 പോസ്റ്റും മാത്രം.
https://www.facebook.com/Malayalivartha


























