Widgets Magazine
17
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുരാരിയുടെയും കുടുംബത്തിന്റെയും ഭാവി അനിശ്ചിതത്വത്തിൽ; സ്വർണത്തട്ടിപ്പ് കേസിന്റെ തിരിച്ചടികൾ കനക്കുന്നു... അയ്യപ്പ ശാപമിത്


പ്രമുഖരുടെ വീടുകളിൽ ബോംബ് ഭീഷണി.. ഭീഷണി ഇമെയിലിനെത്തുടർന്ന് നാല് സ്ഥലങ്ങളിലും ഉടൻ സുരക്ഷാ പരിശോധനകൾ നടത്തി.. ചുറ്റുമുള്ള പ്രദേശങ്ങളിലും വിശദമായ പരിശോധന നടത്തി..


24 വയസുള്ള പെൺകുട്ടിക്ക് സാങ്കേതിക കാരണം പറഞ്ഞ് തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സാധ്യത ഇല്ലാതാക്കരുത്; വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയ നടപടിയിൽ അസാധാരണ അധികാരം ഉപയോഗിക്കുമെന്ന് കോടതി മുന്നറിയിപ്പ്...


24 വയസുള്ള പെൺകുട്ടിക്ക് സാങ്കേതിക കാരണം പറഞ്ഞ് തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സാധ്യത ഇല്ലാതാക്കരുത്; വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയ നടപടിയിൽ അസാധാരണ അധികാരം ഉപയോഗിക്കുമെന്ന് കോടതി മുന്നറിയിപ്പ്...


ഭൂകമ്പ സാധ്യത ഏറ്റവുമധികമുള്ള മേഖലയാണ് ഹിമാലയം...വിനാശം വിതച്ച ഒട്ടേറെ ഭൂകമ്പങ്ങളുടെ ചരിത്രമുള്ള ഹിമാലയത്തിൽ, രണ്ടു വലിയ ഭൂകമ്പങ്ങൾക്ക് സാധ്യതയെന്ന് പഠനം...മൊമെന്റ് മാഗ്നിറ്റ്യൂഡ് സ്കെയിലിൽ 8.8 തീവ്രതയുള്ള ഭൂകമ്പങ്ങൾ..

ഓര്‍ക്കാന്‍ പോലും വയ്യ... ദേവനന്ദയെ കണ്ടെത്താന്‍ രാത്രി പകലാക്കി അന്വേഷണം പൊടിപൊടിച്ചു; നാട്ടുകാരും പൊലീസും ഡോഗ് സ്‌ക്വാഡും അരിച്ചു പെറുക്കി; ദേവനന്ദയെ കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായി ഫോട്ടോ ഷെയര്‍ ചെയ്ത് മമ്മൂട്ടിയും മോഹന്‍ലാലും; സ്‌കൂള്‍ കലോത്സവത്തില്‍ നിന്നും ദേവൂട്ടി കയ്യടി നേടി പോയത് ഇവിടേയ്‌ക്കോ!

28 FEBRUARY 2020 09:32 AM IST
മലയാളി വാര്‍ത്ത

വാക്കനാട് സരസ്വതി വിദ്യാലയത്തിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായ ദേവനന്ദ വേര്‍പിരിയുമ്പോള്‍ കണ്ണീരിലാഴ്ത്തുന്നത് വീട്ടുകാരെ മാത്രമല്ല. ആ സ്‌കൂളിനേയും നാട്ടുകാരേയും എന്തിന് മലയാളികളെ ഒന്നാകെയാണ്. ബുധനാഴ്ച സ്‌കൂള്‍ വാര്‍ഷികാഘോഷത്തിലെ താരമായിരുന്നു ആറുവയസുകാരിയായ ദേവനന്ദ. അവളുടെ ഡാന്‍സ് മത്സരം കാണാന്‍ ബന്ധുക്കളും എത്തിയിരുന്നു. കുസൃതി വിട്ടുമാറാത്ത കുട്ടിയുടെ ഡാന്‍സ് കണ്ട് വീട്ടുകാരും കുട്ടികളും അധ്യാപകരും എല്ലാം ചിരിച്ച് മണ്ണുകപ്പി. അവസാനം ഡാന്‍സ് തീര്‍ന്നതോടെ നിറഞ്ഞ കയ്യടിയോടെയാണ് ദേവനന്ദയെ വരവേറ്റത്. ആ ഒരു സന്തോഷത്തിന് ഒരു രാത്രിയേ ആയുസുണ്ടായിരുന്നുള്ളൂ. വാര്‍ഷികമായതിനാല്‍ പിറ്റേന്ന് വ്യാഴാഴ്ച സ്‌കൂളിന് അവധിയായിരുന്നു. അതുകൊണ്ടായിരുന്നു വീട്ടില്‍ നിന്നത്. അതോടെ എല്ലാം അവസാനിച്ചു.

കൊല്ലം ഇളവൂരില്‍ കാണാതായ 6 വയസുകാരിയുടെ മൃതദേഹം ദേവനന്ദയുടേതാണെന്ന് ഇന്ന് രാവിലെ സ്ഥിരീകരിച്ചതോടെ വലിയ വേദനയായി മാറി. വീടിന് സമീപത്തെ ഇത്തിക്കരയാറ്റില്‍ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പൊലീസിന്റെ മുങ്ങല്‍ വിദഗ്ദ്ധരാണ് കുട്ടിയെ മരിച്ച നിലയില്‍ ആറ്റില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് പെട്ടെന്ന് ദേവനന്ദയുടെ മൃതദേഹം പുഴയില്‍ കണ്ടെത്തിയത്. ഇത്തരിക്കരയാറ്റിലെ കൈവഴിയിലാണ് മൃതദേഹം പൊങ്ങിയത്.


നെടുമ്പന ഇളവൂര്‍ കിഴക്കേക്കരയില്‍ ധനീഷ്ഭവനില്‍ പ്രദീപ്കുമാറിന്റെയും ധന്യയുടെയും (അമ്പിളി) മകളാണ് മരിച്ച ദേവാനന്ദ (പൊന്നു). വ്യാഴാഴ്ച രാവിലെ പത്തോടെയാണ് കുട്ടിയെ കാണാതായത്. അമ്മയും നാലുമാസം പ്രായമുള്ള മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മകനെ അകത്ത് മുറിയില്‍ ഉറക്കിക്കിടത്തിയശേഷം ധന്യ തുണി അലക്കാനായി വീടിനുപുറത്തിറങ്ങി. ഈസമയം ദേവനന്ദ വീടിന്റെ മുന്‍ഭാഗത്തുള്ള ഹാളില്‍ ഇരിക്കുകയായിരുന്നു. പിന്നീട് കേരളം മുഴുവന്‍ തെരച്ചിലിലായി. തുണി അലക്കുന്നതിനിടെ ദേവനന്ദ അമ്മയുടെ അരികിലെത്തിയെങ്കിലും കുഞ്ഞ് അകത്തുറങ്ങുന്നതിനാല്‍ കൂട്ടിരിക്കാനായി പറഞ്ഞുവിട്ടു. തുണി അലക്കുന്നതിനിടെ അകത്തേക്ക് കയറിവന്ന അമ്മ ദേവനന്ദയെ തിരക്കിയെങ്കിലും കണ്ടില്ല. മുന്‍ഭാഗത്തെ കതക് തുറന്നുകിടക്കുന്ന നിലയിലായിരുന്നു. വീടിനകത്തും പരിസരത്തും തിരക്കിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. കണ്ണനല്ലൂര്‍ പൊലീസില്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പൊലീസ് ഉടന്‍ സ്ഥലത്തെത്തി വ്യാപകമായ അന്വേഷണമാരംഭിച്ച് വരികയായിരുന്നു.

ദേവനന്ദയെ കണ്ടെത്താനുള്ള പ്രാര്‍ത്ഥനയിലായിരുന്നു കേരളം. മമ്മൂട്ടിയും മോഹന്‍ലാലും അടക്കമുള്ള സൂപ്പര്‍ താരങ്ങള്‍ പോലും ദേവനന്ദ എന്ന പൊന്നുവിനെ കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായി സോഷ്യല്‍ മീഡിയയില്‍ സജീവമായി. അമ്മയോടു വര്‍ത്തമാനം പറഞ്ഞശേഷം കുഞ്ഞനിയനെ നോക്കാന്‍ മുറിക്കുള്ളിലേക്കു പോയ ഈ 6 വയസ്സുകാരിയെ ആണ് പെട്ടെന്ന് കാണാതായത്. കുട്ടിയെ കണ്ടെത്താന്‍ പൊലീസ് തിരച്ചില്‍ നോട്ടിസ് പുറപ്പെടുവിച്ചു. പരമാവധി സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചും മോബല്‍ ടവ്വറുകള്‍ കേന്ദ്രീകരിച്ചും സൈബര്‍ വിദഗ്ദരുടെ സംഘം അന്വേഷണം നടത്തി. കുട്ടിയെ കാണാതായതിന് ശേഷം സമൂഹ മാധ്യമങ്ങളിലൂടെ കണ്ടെത്തിയെന്ന വ്യാജ പ്രചാരണവും നടന്നു.

ഇതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. ഏറ്റവും ഒടുവില്‍ ദേവനന്ദ ധരിച്ചിരുന്ന വസ്ത്രങ്ങളാണ് മൃതദേഹത്തില്‍ ഉണ്ടായിരുന്നത്. ഇതെല്ലാം പരിശോധിച്ചാണ് ദേവനന്ദയുടേതാണ് മൃതദേഹമെന്ന് പൊലീസ് സ്ഥിരീകരിച്ചത്. ഇന്നലെ ഈ സ്ഥലങ്ങളില്‍ എല്ലാം പൊലീസ് പരിശോധന നടത്തിയിരുന്നു. ഡോഗ് സ്‌ക്വാഡിലെ പട്ടിയും മണം പിടിച്ച് ഈ ഭാഗത്ത് ഓടിയെത്തിയിരുന്നു. എന്നാല്‍ ദേവനന്ദയെ കണ്ടെത്താനായില്ല. പക്ഷേ ഇന്ന് രാവിലെ ഏഴരയോടെ പെട്ടെന്ന് മൃതദേഹം പൊങ്ങി വന്നു. ഇതോടെ കാത്തിരിപ്പ് വിഫലമായി. ദേവനന്ദയുടെ വിയോഗം പൊലീസും സ്ഥിരീകരിച്ചു. കുട്ടി എങ്ങനെ പുഴയില്‍ വീണു എന്ന ചോദ്യത്തിനുള്ള ഉത്തരം തേടുകയാണ് പോലീസ്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹയര്‍ സെക്കന്‍ഡറി ക്രിസ്മസ് പരീക്ഷ തീയതി പ്രസിദ്ധീകരിച്ചു  (25 minutes ago)

ജിമ്മില്‍ വര്‍ക്കൗട്ടിനിടെ യുവതി ഉറങ്ങിപ്പോയി  (33 minutes ago)

കേവലം വാഗ്ദാനങ്ങളല്ല, മറിച്ച് നവകേരളത്തിലേക്കുള്ള നമ്മുടെ യാത്രയ്ക്ക് വെളിച്ചം വീശുന്ന രേഖയാണ്  (45 minutes ago)

തിരുവനന്തപുരത്ത് ബാങ്കിന് നേര്‍ക്ക് ബോംബ് ഭീഷണി  (2 hours ago)

സംസ്ഥാനത്ത് ഒരു മെഡിക്കല്‍ കോളേജിന് എന്‍എബിഎച്ച് അക്രഡിറ്റേഷന്‍ ലഭിക്കുന്നത് ആദ്യമായി  (2 hours ago)

എഎംആര്‍ അവബോധ വാരം 2025: നവംബര്‍ 18 മുതല്‍ 24 വരെ  (2 hours ago)

സ്‌കൂൾ വിദ്യാർത്ഥികൾ തമ്മിലുള്ള തർക്കത്തിൽ ഇടപെട്ട 19കാരൻ കുത്തേറ്റ് മരിച്ചു  (3 hours ago)

ഹരിയാനയില്‍ ക്രിസ്ത്യാനികള്‍ക്കും മുസ്‌ലിംകള്‍ക്കും നേരെ ആക്രമണം  (3 hours ago)

മണ്ഡലകാലം; കെ.എസ്.ആർ.ടി.സി. ആദ്യഘട്ടത്തിൽ ഓടിക്കുന്നത് 450 ബസുകൾ  (3 hours ago)

ജൂഡ് ആൻ്റെണി ജോസഫ് - വിസ്മയാ മോഹൻലാൽ- ചിത്രം തുടക്കം , ചിത്രീകരണം ആരംഭിച്ചു.  (3 hours ago)

കന്നിയങ്കത്തിനു ഇറങ്ങുന്ന ഒരു KSU ക്കാരി, വൈഷ്ണ മത്സരിച്ചിരിക്കും നേരിട്ടിറങ്ങി ഹൈക്കോടതി !  (3 hours ago)

ശബരിമലയില്‍ ഇരച്ചുകയറി SIT വെള്ളിടിയേറ്റ് ദേവസ്വംബോര്‍ഡ് ! വൃശ്ചികം 1ന് നട തുറന്നപ്പോള്‍ ട്വിസ്റ്റ്; ത്രിമൂര്‍ത്തികള്‍ അകത്ത്  (3 hours ago)

സുപ്രീംകോര്‍ട്ടില്‍ പിണറായിക്കിട്ട് പൊട്ടിച്ച് KK രമ ! ഹൈക്കോര്‍ട്ടും മുഖ്യനെ കടിച്ച് കുടഞ്ഞെറിഞ്ഞു ഇറക്കിയ വക്കീലന്മാര്‍ ചിതറിയോടി  (3 hours ago)

നാടോടിക്കലകള്‍ ആധുനികതയെ സ്വാംശീകരിച്ച് ഉപഭോക്തൃ സംസ്ക്കാരത്തെ അതിജീവിക്കുന്നു- ബിനാലെ ഫൗണ്ടേഷന്‍ സെമിനാര്‍...  (4 hours ago)

നവംബർ 30-നകം കെവൈസി പുതുക്കൽ പൂർത്തിയാക്കണമെന്ന് പഞ്ചാബ് നാഷണൽ ബാങ്ക്...  (4 hours ago)

Malayali Vartha Recommends