Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...


ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...


സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...


ശോഭ സുരേന്ദ്രന്റെ ആരോപണം കലാശക്കൊട്ടിനു ശേഷം വീണ ബോംബായി...ഈ അപ്രതീക്ഷിത വെളിപ്പെടുത്തൽ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിയുണ്ടാക്കി...തീരുമാനം ഉടൻ...


194 സ്ഥാനാർഥികളുടെ വിധി, ഇന്ന്...ചങ്കിടിപ്പോടെ സ്ഥാനാർത്ഥികൾ...രണ്ടാം ഘട്ടത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്ന ഏക സംസ്ഥാനമാണ് കേരളം...വോട്ടെണ്ണൽ ജൂൺ നാലിന്...

കാത്തിരുന്നു കിട്ടിയ കണ്മണിയുടെ വേർപാടിൽ ഉരുകി ഒരു അച്ഛനും അമ്മയും; മകനെ ആദ്യമായി കണ്ട ദിനത്തിൽ മകൾക്കു വിടചൊല്ലി പ്രദീപ് ; മകനെ കാണാൻ ഓടിയെത്തേണ്ടിയിരുന്ന പ്രദീപ് പക്ഷെ എത്തിയത് മകൾക്കു യാത്രാമൊഴി ചൊല്ലാൻ; പോസ്റ്റ്മോർട്ടം നടന്നത് തിരുവനന്തപരം മെഡിക്കൽ കോളേജിൽ; മുങ്ങിമരണമാണെന്നാണ് പ്രാഥമികനിഗമനം  

29 FEBRUARY 2020 07:56 AM IST
മലയാളി വാര്‍ത്ത

More Stories...

പത്തനംതിട്ടയില്‍ അനില്‍ ആന്റണി വിജയം ഉറപ്പിച്ചെന്ന് പി സി ജോര്‍ജ്; 2029ല്‍ ബിജെപി ഒറ്റയ്ക്ക് കേരളം ഭരിക്കും

വോട്ടെടുപ്പ് പൂര്‍ണം... തിരുവനന്തപുരം ജില്ലയില്‍ ഭേദപ്പെട്ട പോളിംഗ്

കനത്ത ചൂടിനെ അവഗണിച്ചും പോളിങ് ബൂത്തിലെത്തി ജനാധിപത്യ അവകാശം വിനിയോഗിച്ച മുഴുവന്‍ വോട്ടര്‍മാരെയും സിപിഐ എം അഭിനന്ദിച്ചു

ഒന്നിച്ചു നിന്ന്പുതിയ തിരുവനന്തപുരം കെട്ടിപ്പടുക്കാം; എല്ലാവര്‍ക്കും നന്ദി: രാജീവ് ചന്ദ്രശേഖര്‍

ലോക്സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് വോട്ടിങ് സമാധാനപൂര്‍ണം; വോട്ടിങ് യന്ത്രങ്ങള്‍ സുരക്ഷിതമായി സ്ട്രോങ് റൂമുകളില്‍ സൂക്ഷിക്കും- മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍

വിവാഹം കഴിഞ്ഞ് 5 വർഷത്തെ കാത്തിരിപ്പിനു ശേഷമാണു പ്രദീപ് – ധന്യ ദമ്പതികൾക്കു കുട്ടി പിറന്നത്. ദേവനന്ദ എന്നു പേരിട്ട അവളെ കരുതിവെച്ച മുഴുവൻ സ്നേഹവും നൽകി വളർത്തി.വിധി തട്ടിയെടുക്കുമെന്നറിയാതെ. 7 വർഷത്തെ കാത്തിരിപ്പിനു ശേഷമാണ്, 3 മാസം മുൻപു രണ്ടാമത്തെ കുട്ടി പിറന്നത്.മകൾക്ക് അവസാനമായി വിടചൊല്ലിയ അതെ ദിനത്തിലാണ് പ്രദീപ് മകനെ ആദ്യമായി കണ്ടതും.

അവധി കഴിഞ്ഞ് 10 മാസം മുൻപ് ഒമാനിലേക്കു പോയ പ്രദീപ് മകനെ കാണാൻ കൈനിറയെ കളിപ്പാട്ടങ്ങളുമായി എത്താനിരുന്നതാണ്. ഒടുവിൽ, എത്തിയത് നിറ കണ്ണുമായി. പ്രദീപിനെ കാത്തിരുന്നതു മകളുടെ ചേതനയറ്റ ശരീരവും.. ദേവനന്ദയെ കാണാതായെന്ന് അറിഞ്ഞെങ്കിലും വീട്ടിൽ വരുന്നതു വരെ പ്രദീപിനു പ്രതീക്ഷ ഉണ്ടായിരുന്നു.

‘ദിവസവും രാവിലെ 8 മണി കഴിയുമ്പോൾ വീട്ടിലേക്കു വിളിക്കുമായിരുന്നു താനെന്നു പ്രദീപ് പറയുന്നു.. മകളുമായി സംസാരിക്കും. ഞാൻ പറയുന്നത് എല്ലാം അവൾ അനുസരിക്കും. കളിക്കാൻപോലും വീട്ടിൽ നിന്നു പുറത്തുപോകാറില്ല. കുട്ടികളെ വീട്ടിലേക്കു വിളിച്ചു വരുത്തിയാണു കളിക്കുന്നത്.

മകളെ കാണാതായ വ്യാഴാഴ്ച രാവിലെയും വിളിച്ചിരുന്നു . അപ്പോൾ അവൾ ഉറക്കം എഴുന്നേറ്റിരുന്നില്ല. തലേന്നു സ്കൂൾ വാർഷികത്തിന് നൃത്തം ചെയ്തതിന്റെ ക്ഷീണത്തിൽ ഉറങ്ങുകയായിരുന്നു. പത്തരയോടെ വീണ്ടും വിളിച്ചപ്പോൾ അവൾ അമ്പലത്തിൽ പോയെന്നാണു പറഞ്ഞത്. ഖത്തറിൽ ജോലി ചെയ്യുന്ന ഭാര്യാസഹോദരനാണു പിന്നീടു വിവരം അറിയിക്കുന്നത്.’ പ്രദീപിനെ വിഷമിപ്പിക്കേണ്ടെന്നു കരുതിയാണ്, ദേവനന്ദ അമ്പലത്തിൽ പോയെന്നു പറഞ്ഞതെന്നു ബന്ധുക്കൾ പറയുന്നു..

ഇളവൂരിൽ ഇത്തിക്കരയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഏഴുവയസ്സുകാരി ദേവനന്ദയുടെ മരണം അച്ഛൻ പ്രദീപിനൊരുക്കിയത് സമാനതകളില്ലാത്ത വേദന. ഒമാനിൽ നിന്ന് പ്രദീപ് പറന്നെത്തിയത് സങ്കട കടലിലേക്കായിരുന്നു. വിവാഹം കഴിഞ്ഞ് 5 വർഷത്തെ കാത്തിരിപ്പിനു ശേഷമാണു പ്രദീപ് -ധന്യ ദമ്പതികൾക്കു ദേവനന്ദ പിറന്നത്. പ്രാർത്ഥനകളുടെ ഫലമായിരുന്നു അത്. അതുകൊണ്ട് തന്നെ കുട്ടിക്ക് അവർ ദേവനന്ദ എന്നു പേരുമിട്ടു. ആ വീട്ടിലെ ദേവതയായിരുന്നു അവൾ. പിന്നെ 7 വർഷത്തെ കാത്തിരിപ്പിനു ശേഷം 3 മാസം മുൻപു രണ്ടാമത്തെ കുട്ടി പിറന്നു. ഈ കുട്ടിയെ അച്ഛൻ കണ്ടത് ഇന്നലെയായിരുന്നു. അതും മൂത്ത മകളുടെ വിയോഗ ദുഃഖത്തിൽ തളർന്നിരിക്കുമ്പോൾ.
ദേവനന്ദയെ കാണാതായെന്ന് അറിഞ്ഞെങ്കിലും വീട്ടിൽ വരുന്നതു വരെ പ്രദീപിനു പ്രതീക്ഷ ഉണ്ടായിരുന്നു. ആ പ്രതീക്ഷയാണ് തെറ്റിയത്. മകളെ കാണാനില്ലെന്നറിഞ്ഞ ഉടൻ ഉടൻ ടിക്കറ്റെടുത്ത് നാട്ടിലേക്ക് മടങ്ങിയതാണ് പ്രദീപ്. അത് വേദനയിലേക്കുള്ള യാത്രയുമായി.

വ്യാഴാഴ്ച രാവിലെ പത്തോടെ കാണാതായ ദേവനന്ദയെപ്പറ്റിയായിരുന്നു പിന്നീടുള്ള മലയാളികളുടെ ചർച്ച മുഴുവൻ. ആ കുരുന്നിന്റെ ചിത്രം പറന്നു. നാടോടിസംഘങ്ങൾ തട്ടിയെടുത്തതാണെങ്കിൽ അവർ രൂപമാറ്റം വരുത്തിയേക്കാവുന്ന വിധത്തിലുള്ള ചിത്രങ്ങളും അക്കൂട്ടത്തിലുണ്ടായിരുന്നു. കേരളമാകെ പ്രാർത്ഥനയോടെ ശുഭവാർത്തയ്ക്കായി കാത്തിരിക്കുമ്പോഴാണ് ഇന്നലെ രാവിലെ മൃതദേഹം കണ്ടെത്തിയത്. മുഖ്യമന്ത്രിയും ചലച്ചിത്രതാരങ്ങളും മുതൽ സാധാരണക്കാർ വരെ ദേവനന്ദയുടെ വിയോഗത്തിൽ വേദനകൾ പങ്കിട്ടു. ഫേസ്‌ബുക് പോസ്റ്റിലും പിന്നീട് പത്രക്കുറിപ്പിലും മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം അറിയിച്ചു. നന്ദയുടെ ചിത്രം പോസ്റ്റ് ചെയ്ത് മമ്മൂട്ടി ആദരാഞ്ജലി അറിയിച്ചു. കാണാതായപ്പോൾത്തന്നെ ദേവനന്ദയുടെ ചിത്രം മോഹൻലാൽ പങ്കുവച്ചിരുന്നു. മകളെ നഷ്ടമായ വേദന ഇന്നും ഉള്ളിൽ കൊണ്ടുനടക്കുന്ന സുരേഷ് ഗോപിയും ഫേസ്‌ബുക്കിൽ ചിത്രം പങ്കിട്ടു. എന്നാൽ 'ഒരു നാടു മുഴുവൻ നടത്തിയ തിരച്ചിലും പ്രാർത്ഥനകളും ഒക്കെ വിഫലമാക്കി കൊണ്ട് ദേവനന്ദ യാത്രയായി. അങ്ങനെ ദേവനന്ദയുടെ വേർപാട് കേരളത്തിന്റെ നൊമ്പരമായി മാറി.
കൊല്ലം ഇളവൂരിൽ ഇത്തിക്കരയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഏഴുവയസ്സുകാരിയുടെ സംസ്‌കാര ചടങ്ങിലേക്ക് ജനസാഗരം ഒഴുകിയെത്തി. അച്ഛൻ പ്രദീപ്കുമാറിന്റെ കുടവട്ടൂരിലെ വസതിക്കു സമീപമാണ് ദേവനന്ദയെ സംസ്‌കരിച്ചത്. അമ്മ ധന്യയുടെ ഇളവൂരിലെ വീട്ടിലും വീട്ടിലും ദേവനന്ദ പഠിച്ചിരുന്ന വാക്കനാട് സരസ്വതി വിദ്യാലയത്തിലും പൊതുദർശനത്തിനു വെച്ചതിനു ശേഷമായിരുന്നു സംസ്‌കാരച്ചടങ്ങുകൾ നടത്തിയത്. വാക്കനാട് സരസ്വതി വിദ്യാലയത്തിലെ സ്‌കൂളിലെ ഒന്നാംക്ലാസ് വിദ്യാർത്ഥിനിയായിരുന്നു ദേവനന്ദ. വെള്ളിയാഴ്ച രാവിലെയാണ് വീട്ടിൽനിന്ന് 200 മീറ്റർ അകലെയുള്ള ഇത്തിക്കരയാറ്റിൽനിന്ന് ദേവനന്ദയുടെ മൃതദേഹം കണ്ടെടുത്തത്. പൊലീസിലെ മുങ്ങൽവിദഗ്ധരാണ് ദേവനന്ദയുടെ മൃതദേഹം കണ്ടെത്തിയത്. വീട്ടിൽനിന്ന് കുട്ടി ഇവിടേക്ക് എങ്ങനെയെത്തി എന്ന കാര്യം ഇപ്പോഴും ദുരൂഹമായി തുടരുകയാണ്. തിരുവനന്തപരം മെഡിക്കൽ കോളേജിലാണ് ദേവനന്ദയുടെ പോസ്റ്റ്മോർട്ടം നടന്നത്. മുങ്ങിമരണമാണെന്നാണ് പ്രാഥമികനിഗമനം. കുട്ടിയുടെ ശ്വാസകോശത്തിൽനിന്നും വയറ്റിൽനിന്നും വെള്ളവും ചെളിയും കണ്ടെത്തിയിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പത്തനംതിട്ടയില്‍ അനില്‍ ആന്റണി വിജയം ഉറപ്പിച്ചെന്ന് പി സി ജോര്‍ജ്; 2029ല്‍ ബിജെപി ഒറ്റയ്ക്ക് കേരളം ഭരിക്കും  (2 minutes ago)

വോട്ടെടുപ്പ് പൂര്‍ണം... തിരുവനന്തപുരം ജില്ലയില്‍ ഭേദപ്പെട്ട പോളിംഗ്  (5 minutes ago)

ഷിക്കാഗോ നഗരത്തില്‍ ചുറ്റിക്കറങ്ങുന്ന റിമി ടോമിയുടെ ചിത്രങ്ങള്‍ വൈറല്‍  (9 minutes ago)

കനത്ത ചൂടിനെ അവഗണിച്ചും പോളിങ് ബൂത്തിലെത്തി ജനാധിപത്യ അവകാശം വിനിയോഗിച്ച മുഴുവന്‍ വോട്ടര്‍മാരെയും സിപിഐ എം അഭിനന്ദിച്ചു  (12 minutes ago)

ഇന്ത്യ വിടാന്‍ ഒരുങ്ങി വാട്‌സാപ്പ്... എന്‍ക്രിപ്ഷന്‍ നീക്കേണ്ടി വന്നാല്‍ രാജ്യം വിടുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്ന് വാട്‌സാപ്പിന്റെ മാതൃകമ്പനിയായ മെറ്റ ഡല്‍ഹി ഹൈക്കോടതിയില്‍  (18 minutes ago)

ഒന്നിച്ചു നിന്ന്പുതിയ തിരുവനന്തപുരം കെട്ടിപ്പടുക്കാം; എല്ലാവര്‍ക്കും നന്ദി: രാജീവ് ചന്ദ്രശേഖര്‍  (22 minutes ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ പരിഹാസവുമായി രാഹുല്‍ ഗാന്ധി; മോദിക്ക് ഭയമാണ്, ഇനി കുറച്ച് ദിവസം കഴിഞ്ഞാല്‍ വേദിയില്‍ പൊട്ടിക്കരയും, പാത്രം കൊട്ടാനും പറയും  (26 minutes ago)

ലോക്സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് വോട്ടിങ് സമാധാനപൂര്‍ണം; വോട്ടിങ് യന്ത്രങ്ങള്‍ സുരക്ഷിതമായി സ്ട്രോങ് റൂമുകളില്‍ സൂക്ഷിക്കും- മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍  (32 minutes ago)

സുരേഷ് ഗോപി ചരിത്രം എഴുതുമോ... തൃശൂരിലെ പതിവില്‍ കവിഞ്ഞ തിരക്ക് സുരേഷ്‌ഗോപിക്ക് അനുകൂല സൂചനയെന്ന് വിലയിരുത്തല്‍  (44 minutes ago)

വോട്ടിങ് യന്ത്രങ്ങളുടെ തകരാര്‍... പോളിങിന് മന്ദഗതി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി  (50 minutes ago)

കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനം ഇവാന്‍ വുക്കോമനോവിച്ച് ഒഴിഞ്ഞു  (54 minutes ago)

സി.പി.എം - ബി ജെ പി സഖ്യത്തെകുറിച്ച് ചർച്ചകൾ നടന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പരോക്ഷമായി സമ്മതിച്ചതോടെ ഒരു സീറ്റിലെങ്കിലും ബി.ജെ പിയുടെ വിജയം ഉറപ്പ്; ദല്ലാൾ നന്ദകുമാറുമായുള്ള അടുപ്പത്തിൽ ഇപി ജയ  (6 hours ago)

രണ്ട് കൊല്ലം പിന്നിടുന്ന രണ്ടാം പിണറായി സര്‍ക്കാരിന്റെ ജനദ്രോഹത്തിന് 2.77 കോടി മലയാളി വോട്ടര്‍മാര്‍ പോളിംഗ് ബൂത്തില്‍ മറുപടി കൊടുക്കുന്നു!!! ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പാണെങ്കിലും ഇടത് സര്‍ക്കാരി  (7 hours ago)

കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാർ വോട്ട് രേഖപ്പെടുത്തി...  (7 hours ago)

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിലായി ഒമ്പത് ജില്ലകളിൽ മഴ:- ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത...  (7 hours ago)

Malayali Vartha Recommends