റേഷന് കാര്ഡ് ഇല്ലാത്തവര്ക്കും സൗജന്യ റേഷന്; കമ്മ്യൂണിറ്റി കിച്ചന് പ്രവര്ത്തനം തുടങ്ങി; 861 പഞ്ചായത്തുകള് കമ്മ്യൂണിറ്റി കിച്ചണായി സ്ഥലം സജ്ജമാക്കി
ലോക് ടൗൺ പച്ഛാത്തലത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് ഭക്ഷണവിതരണത്തിനായി സംസ്ഥാന സര്ക്കാര് പ്രഖ്യാപിച്ച കമ്മ്യൂണിറ്റി കിച്ചന് വ്യാഴാഴ്ച തന്നെ പ്രവര്ത്തിച്ചു തുടങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. 43 ഇടങ്ങളില് കിച്ചണ് തുടങ്ങിക്കഴിഞ്ഞെന്നും മുഖ്യമന്ത്രി വാര്ത്താസമ്മേളനത്തില് വ്യക്തമായി.
861 പഞ്ചായത്തുകള് കമ്മ്യൂണിറ്റി കിച്ചണായി സ്ഥലം സജ്ജമാക്കി. 84 മുനിസിപ്പാലിറ്റികള് സ്ഥലം കണ്ടെത്തി. ആറു കോര്പറേഷനുകളില് ഒന്പതിടത്ത് കിച്ചണ് തുടങ്ങാനാണു സര്ക്കാര് തീരുമാനം. വരും ദിവസങ്ങളില് ഭക്ഷണ വിതരണം ആരംഭിക്കും. തദ്ദേശസ്ഥാപനങ്ങള് വളണ്ടിയര്മാരെ കണ്ടെത്തി വിതരണം ഏകോപിപ്പിക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള് ഏകോപനം നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
സഹകരണസ്ഥാപനങ്ങള് ക്ഷേമ പെന്ഷന് വിതരണം വെള്ളിയാഴ്ച ആരംഭിക്കും. ചിലയിടത്ത് ആരംഭിച്ചുകഴിഞ്ഞു. റേഷന് കാര്ഡ് ഇല്ലാത്തവര്ക്ക് റേഷന് നല്കുന്നതിനുള്ള നടപടികളുണ്ടാകും. ആധാര് നന്പര് പരിശോധിച്ച് മറ്റിടങ്ങളില് എവിടെയും ഉള്പ്പെടാത്തവര്ക്കാണ് നല്കുക. ഇവര്ക്കു സൗജന്യമായി റേഷന് നല്കും. കേന്ദ്രത്തിന്റെ സാന്പത്തിക പാക്കേജ് കേരളത്തിനു സഹായകരമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ആകെ 86421 പേര്ക്ക് കൗണ്സിലിംഗ് നല്കി. 15433 വാര്ഡ്തല സമിതികള് രൂപീകരിച്ചു. പഞ്ചായത്തുകളില് 2007 കെയര് സെന്ററുകള്ക്കുള്ള സ്ഥലം കണ്ടെത്തിയെന്നും മുഖ്യമന്ത്രി അറിയിച്ചു.
https://www.facebook.com/Malayalivartha