പൊലീസും ആരോഗ്യവകുപ്പ് ജീവനക്കാരും തമ്മില്‍ തര്‍ക്കം, നവദമ്പതികള്‍ അതിര്‍ത്തിയില്‍ കാത്തിരിക്കേണ്ടി വന്നത് 6 മണിക്കൂര്‍!
തമിഴ്നാട്ടില്‍നിന്നു വിവാഹം കഴിഞ്ഞെത്തിയ നവവരനും വധുവും അടക്കമുള്ള സംഘത്തെ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചതിന് ആര്യങ്കാവ് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എം. എം. റാഫിക്കെതിരെ പൊലീസ് കേസെടുത്തു. കോവിഡ് പടരാന്‍ സാധ്യതയുള്ള നടപടി സ്വീകരിച്ചതിനാണിത്.
അതിര്‍ത്തിയിലെ പരിശോധന സ്ഥലത്ത് 108 ആംബുലന്‍സില്ലാത്തതിനാല്‍ ഇവര്‍ പരിശോധനയ്ക്കായി വാഹനത്തില്‍ 6 മണിക്കൂര്‍ കാത്തിരിക്കേണ്ടി വന്നു.
ഇന്നലെ വൈകിട്ട് 4 മുതല്‍ 10 വരെ തെന്മല പൊലീസ് സ്റ്റേഷനില്‍ കഴിച്ചുകൂട്ടേണ്ടി വന്നത് തമിഴ്നാട് പാവൂര്‍സത്രത്തില്‍ നിന്നു വിവാഹം കഴിഞ്ഞെത്തിയ 11 അംഗ സംഘത്തിനാണ്.
തെന്മല വരെ 108 ആംബുലന്‍സ് വരുന്നുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇതിനുമുന്‍പെത്തിയ ബസിലുണ്ടായിരുന്ന 3 പേരെ പരിശോധനയ്ക്കായി അവിടേക്കു കൊണ്ടുപോയി.
ഇതുമൂലം ആംബുലന്‍സ് വരാന്‍ വൈകിയതോടെയാണ് പൊലീസ് ആരോഗ്യവകുപ്പ് ജീവനക്കാരുമായി തര്‍ക്കത്തിലായത്. ഇതു കയ്യേറ്റത്തിന്റെ വക്കോളമെത്തി. തെന്മല പൊലീസ് കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്നും അസഭ്യം പറഞ്ഞെന്നും കാണിച്ചു റാഫി ഡിഎംഒ, ആര്‍ഡിഒ എന്നിവര്‍ക്കു പരാതിയും നല്കി.
https://www.facebook.com/Malayalivartha