Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

സഹായിക്കാന്‍ 'മുഖ്യനൊ'ന്നുമാവേണ്ട. ലോക്ക്ഡൗണിൽ കുടുങ്ങിയ വിദ്യാര്‍ഥിനികള്‍ വിളിച്ചത് പിണറായിയെ; എടുത്തത് ഉമ്മന്‍ചാണ്ടി. പിന്നെയെല്ലാം അതിവേഗത്തില്‍. സംഭവമിങ്ങനെ...

02 APRIL 2020 05:49 PM IST
മലയാളി വാര്‍ത്ത

അപ്രതീക്ഷതമായിട്ടായിരുന്നു രാജ്യവ്യാപകമായി ലോക്ക്ഡണ്‍ പ്രഖ്യാപിച്ചത്. പൊടുന്നനേയുള്ള പ്രഖ്യാപനമായിരുന്നതു കൊണ്ടുതന്നെ കോയമ്പത്തൂരിലെ ഹോസ്റ്റലില്‍ തങ്ങിയിരുന്ന വിദ്യാര്‍ഥിനികള്‍ക്ക് നാട്ടിലോട്ടോ അടുത്ത ബന്ധുക്കളുടോ വീട്ടിലോട്ടോ ഒന്നും മാറാനോ സാധിച്ചില്ല. അങ്ങനെ ഹോസ്റ്റലില്‍ തന്നെ തങ്ങാനായിരുന്നു അവരുടെ ആദ്യ തീരുമാനം. പിന്നെ നാട്ടിലുള്ളതിനെ വച്ച് നോക്കുമ്പോള്‍ തമിഴ്‌നാട്ടില്‍ ആദ്യ ഘട്ടത്തില്‍ കൊറോണ വൈറസ് ബാധ കുറവുമായിരുന്നു. അതിനാല്‍ യാത്ര ചെയ്യാതിരിക്കുന്നതാണ് നല്ലതെന്നും കരുതി.

എന്നാല്‍ പ്രതിരോധ നടപടികള്‍ കര്‍ശനമാക്കിയതോടെ കാര്യങ്ങള്‍ ഇത്തിരി ബുദ്ദിമുട്ടിലായി തുടങ്ങി. ഇതിനിടെ ലോക്കഡണ്‍ ഒരാഴ്ച പിന്നിട്ടതോടെ കൈയില്‍ കരുതിയ ഭക്ഷണവും അവശ്യ വസ്തുക്കളും തീര്‍ന്നു. ഇതോടെയാണ് അവര്‍ നാട്ടിലേക്ക് മടങ്ങുന്നിനെ കുറിച്ച് ഗൗരവമായി ആലോചിച്ചത്. പക്ഷേ ട്രെയിനും ബസുമില്ലാത്തതിനാല്‍ എത്തിച്ചേരാനും മാര്‍ഗമില്ല. അവസാനം അറ്റകൈ പ്രയോഗമെന്ന നിലയിലാണ് പരിചയമുള്ളയാളോട് മുഖ്യമന്ത്രിയുടെ ഫോണ്‍ നമ്പര്‍ ചോദിച്ചത്. അങ്ങനെ മുഖ്യമന്ത്രിയെ ഇടപെടുത്തി നാട്ടിലെത്താനായിരുന്നു ശ്രമം. എന്നാലല്‍ പിന്നെയാണ് സംഭവത്തിലെ വമ്പന്‍ ട്വിസ്റ്റ് ഉണ്ടാകുന്നത്.

കോയമ്പത്തൂരിലെ സ്വകാര്യ കണ്ണാശുപത്രിയില്‍ ഒപ്‌ടോമെട്രി പരിശീലനത്തിന് എത്തിയ മലപ്പുറം, കോഴിക്കോട് ജില്ലകളിലെ 6 വിദ്യാര്‍ഥിനികളാണ് ലോക്ഡൗണിനെ തുടര്‍ന്ന് ഹോസ്റ്റലില്‍ കുടുങ്ങിയത്. ശ്രാവണംപ്പട്ടി എന്ന സ്ഥലത്ത് വീട് വാടകയ്ക്കെടുത്ത് താമസിക്കുകയാണ് ഇവര്‍. മാര്‍ച്ച് 24 വരെ ആശുപത്രി പ്രവര്‍ത്തിച്ചിരുന്നതിനാല്‍ ഇവര്‍ക്ക് കേരളത്തിലേക്ക് മടങ്ങാനും സാധിച്ചില്ല. തമിഴ്നാട്ടില്‍ കൂടുതല്‍ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് താമസസ്ഥലത്തുനിന്ന് പുറത്തിറങ്ങാനും സാധിക്കാതെ വന്നു. ശേഖരിച്ചുവെച്ച ഭക്ഷണസാധനങ്ങളും കയ്യിലെ പണവും തീര്‍ന്നതോടെ വിദ്യാര്‍ത്ഥികള്‍ ആകെ അങ്കലാപ്പിലായി. കേരളത്തിലുള്ള വീട്ടുകാര്‍ക്കും സഹായിക്കാനാകാത്ത അവസ്ഥ.

തുടര്‍ന്ന് ഇതിനിടെ സഹായം അഭ്യര്‍ത്ഥിച്ചു വിദ്യാര്‍ത്ഥികള്‍ പലരെയും വിളിച്ചു. ഇതിനിടെ, മറ്റൊരാളുടെ സഹായം തേടി മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് നാട്ടിലെത്താനായിരുന്നു വിദ്യാര്‍ഥിനികള്‍ ശ്രമിച്ചു. എന്നാല്‍ വിദ്യാര്‍ഥിനികള്‍ സഹായത്തിനായി മുഖ്യമന്ത്രി പിണറായി വിജയെനെന്നു കരുതി വിളിച്ചത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഫോണ്‍ നമ്പറിലേക്കായിരുന്നു. സഹായി നല്‍കിയ ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ടപ്പോഴാണ് മറുവശത്ത് ഉമ്മന്‍ചാണ്ടിയെ ലഭിച്ചത്. എന്നാല്‍ അവര്‍ക്ക് നിരാശാരാകേണ്ടി വന്നില്ല. കുട്ടികള്‍ക്കു വേണ്ട എല്ലാ സഹായവും കോയമ്പത്തൂരിലെ താമസസ്ഥലത്ത് എത്തിച്ച് ഉമ്മന്‍ചാണ്ടിയുടെ കരുതലിന്റെ നേര്‍സാക്ഷ്യമാകുകയായിരുന്നു.

തങ്ങള്‍ക്ക് നാട്ടിലേക്ക് മടങ്ങണമെന്ന ആവശ്യമാണ് ഇവര്‍ ആദ്യം ഉന്നയിച്ചത്. എന്നാല്‍ ഇത് ഉമ്മന്‍ ചാണ്ടി ഉപദേശരൂപേണ നിരസിക്കുകയായിരുന്നുവെന്ന് ഫോണില്‍ ബന്ധപ്പെട്ട വിദ്യാര്‍ത്ഥികളിലൊരാള്‍് പറഞ്ഞു. നിയന്ത്രണങ്ങള്‍ കര്‍ക്കശമാണെന്നും പാലിക്കാന്‍ നമ്മള്‍ ബാധ്യസ്ഥരാണെന്നും ഉമ്മന്‍ ചാണ്ടി വിദ്യാര്‍ത്ഥികളോട് പറഞ്ഞു. വാളയാറില്‍ എത്തിയാല്‍ 14 ദിവസം നിരീക്ഷണത്തില്‍ കഴിയേണ്ടിവരുമെന്നും അതിലും നല്ലത് നില്‍ക്കുന്ന സ്ഥലത്തു തന്നെ സുരക്ഷിതമായി കഴിയുകയാണെന്നും ഉമ്മന്‍ ചാണ്ടി വിദ്യാര്‍ത്ഥികളെ ബോധ്യപ്പെടുത്തി. വിശദമായി വിവരങ്ങള്‍ ചോദിച്ചു മനസിലാക്കിയ അദ്ദേഹം അവര ആശ്വസിപ്പിച്ചു. ധൈര്യം പകര്‍ന്നു. തുടര്‍ന്ന് വൈകിട്ട് 5 മണിക്ക് ഒരാള്‍ വിളിക്കുമെന്നറിയിക്കുകയും ചെയ്തു.

പറഞ്ഞപോലെ തന്നെ വൈകിട്ട് കൃത്യ സമയത്തു തന്നെ വിളിച്ച ആള്‍ കുട്ടികളുടെ ആവശ്യങ്ങള്‍ തിരക്കി. നാട്ടിലെത്താനുള്ള ആവശ്യവും ഭക്ഷ്യ വസ്തുക്കളില്ലാത്തതും കുട്ടികള്‍ അറിയിച്ചതോടെ ഒരു മാസത്തേക്കുള്ള ഭക്ഷ്യ ധാന്യങ്ങളും, മറ്റ് അവശ്യ വസ്തുക്കളും ഉടന്‍ താമസ സ്ഥലത്ത് എത്തിച്ചു. തുടര്‍ന്ന് 2 തവണ ഉമ്മന്‍ചാണ്ടി വിദ്യാര്‍ഥിനികളെ തിരിച്ചു വിളിച്ച് ക്ഷേമം അന്വേഷിക്കുകയും ചെയ്തതോടെ തിരൂര്‍, തൃപ്രങ്ങോട്, അരീക്കോട്, എടപ്പാള്‍, വൈരങ്കോട് എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥിനികളായ സജ്‌ന, മുഹ്‌സിന, ശാമിലി, മുഫീദ, അമൃത, മുഹ്‌സിന എന്നിവര്‍ക്ക് ഏറെ ആശ്വാസമായി. ഏപ്രില്‍ 15-നാണ് ഇനി ആശുപത്രി തുറന്ന് പ്രവര്‍ത്തിക്കുക. അതുവരെ സുരക്ഷിതമായി താമസസ്ഥലത്തു തന്നെ കഴിയാനും അവര്‍ തീരുമാനിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം  (15 minutes ago)

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം നാളെ മുതൽ...  (21 minutes ago)

നവരാത്രി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമായി... ഭക്തിയുടെ നിറക്കാഴ്ചയായി ഹൈന്ദവഭവനങ്ങളിൽ ബൊമ്മക്കൊലുകൾ അലങ്കരിച്ചുവെച്ചു തുടങ്ങി  (29 minutes ago)

സങ്കടക്കാഴ്ചയായി... നെടുമ്പാശ്ശേരിയിൽ വാഹനാപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം, കാർ ഓടിച്ചയാൾ പിടിയിൽ  (38 minutes ago)

തടസ്സങ്ങൾ മാറി കാര്യവിജയം; ഓരോ നക്ഷത്രക്കാരും അമ്പലത്തിൽ ചെയ്യേണ്ട വിശേഷാൽ വഴിപാടുകൾ.  (53 minutes ago)

മലാക്ക കടലിടുക്കിന് മുകളിൽ ചക്രവാതച്ചുഴി ...ബംഗാൾ ഉൾക്കടലിൽ ചൊവ്വാഴ്ചയോടെ ന്യൂനമർദ്ദ സാധ്യത...  (1 hour ago)

ചിലവുകളിലും രേഖാപരമായ കാര്യങ്ങളിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (1 hour ago)

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിലെ ഉദ്ഘാടന മത്സരത്തിൽ ബെംഗളൂരു എഫ്സിക്ക് ആവേശകരമായ വിജയം..  (1 hour ago)

കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനസർവ്വീസുകൾ റദ്ദാക്കി...  (1 hour ago)

എട്ട് പതിറ്റാണ്ടിലേറെക്കാലം സം​ഗീത രം​ഗത്ത് സജീവ സാന്നിധ്യം.... പ്രസിദ്ധ മൃദംഗ വിദ്വാൻ പത്മശ്രീ ഗുരുവായൂർ ദൊരൈ അന്തരിച്ചു...  (2 hours ago)

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി  (2 hours ago)

മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും റൊമാന്റിക് കോമഡി ജോണറിൽ; ഹലോ ഡിയർ പുതിയ പോസ്റ്റർ എത്തി!!!  (14 hours ago)

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം, അതാണവന്റെ മെയിൻ; ഉദ്വേഗം നിറച്ച് നീക്കം ടീസർ പുറത്ത്!!!  (14 hours ago)

ദുഃഖം പലരിലും പല രീതിയിലാണ്; ചിലർ ഉറക്കെ ഉറക്കെ കരയും; ചിലർ ഉള്ളിൽ എല്ലാം അടക്കി വയ്ക്കും; ഇന്നലെ വരെ നീ എന്റെ ജീവന്റെ ഭാഗം, അടരുവാൻ വയ്യ നിന്നിൽ നിന്ന് എന്നൊക്കെ സോഷ്യൽ മീഡിയ വഴി പറഞ്ഞുക്കൊണ്ടിരുന്ന  (14 hours ago)

തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക; ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോട്  (14 hours ago)

Malayali Vartha Recommends