തൈക്കണ്ടി കുടുംബത്തിൽ കനത്ത പരിഭ്രാന്തി! പിണറായിക്കും വീണയ്ക്കും റിയാസിനുമെതിരെ വിജിലൻസ് എഫ്.ഐ.ആർ ഉടൻ; ടി. വീണയെ മാറ്റാൻ അണിയറനീക്കം?

സി.എം.ആർ.എൽ. - എക്സാലോജിക് പണമിടപാടിൽ പിണറായി വിജയനും കുടുംബത്തിനുമെതിരെ കനത്ത നിയമപ്രഹരവുമായി വിജിലൻസ് എഫ്.ഐ.ആർ ഉടൻ രജിസ്റ്റർ ചെയ്യുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ ലഭ്യമാകുന്നത്. ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിന് പിന്നാലെ അന്വേഷണം കടുത്ത കൈക്കൂലി, അഴിമതി ആരോപണങ്ങളിലേക്ക് വഴിമാറിയതോടെ തൈക്കണ്ടി കുടുംബത്തിൽ കനത്ത പരിഭ്രാന്തിയും ആശങ്കയും പടർന്നിരിക്കുകയാണ്. ടി. വീണയെ അടിയന്തരമായി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനും, അറസ്റ്റ് തടയാനുമുള്ള ധൃതിപിടിച്ച ചർച്ചകൾ അണിയറയിൽ സജീവമാണെന്നാണ് റിപോർട്ടുകൾ പുറത്ത് വരുന്നത്. ഇതിനിടെ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ ഡിവിഷൻ ബെഞ്ചിനെ സമീപിച്ച് സ്റ്റേ വാങ്ങാനുള്ള കടുത്ത നിയമപോരാട്ടത്തിലാണ് പ്രതിഭാഗം.
https://www.facebook.com/Malayalivartha

























