Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

കൂടുതൽ ടൂറിസം സർക്യൂട്ടുകൾ പരിഗണനയിൽ : മന്ത്രി പി.സി വിഷ്ണുനാഥ്

08 OCTOBER 2026 06:26 PM IST
മലയാളി വാര്‍ത്ത

More Stories...

അനുഭവവേദ്യ ടൂറിസത്തിന്റെ സാധ്യതകള്‍, ടൂറിസം ഡാറ്റാ സര്‍വേ, ജൈവവൈവിധ്യം; ബ്രാന്‍ഡ് വയനാട് പ്രഖ്യാപന വേദിയില്‍ നിര്‍ദ്ദേശങ്ങളുമായി വിദഗ്ധര്‍

കേരള ടൂറിസം : ഉത്തരവാദിത്ത ടൂറിസം മിഷന്റെ തിരുനെല്ലി, ചേകാടി ട്രെയിലുകൾക്ക് തുടക്കമായി

നിയന്ത്രണങ്ങൾ കടുത്തു... സഞ്ചാരികളുടെ വരവ് കുറഞ്ഞു, ഊട്ടിയിൽ വ്യാപാരികൾ പ്രതിസന്ധിയിൽ...

വേളി കേന്ദ്രീകരിച്ച് ഗതാഗത, വിനോദസഞ്ചാര മേഖലകളിൽ വലിയ വികസന സാധ്യതകളാണ് വരാനിരിക്കുന്നതെന്നും, ഭാവിയിൽ വേളിയെ കേരളത്തിലെ ഏറ്റവും വലിയ ട്രാൻസ്പോർട്ട് ഹബ്ബായി മാറ്റുമെന്നും ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ

ചൊക്രമുടിയിൽ നീലക്കുറിഞ്ഞി കാണാനെത്തുന്നവരുടെ തിരക്കേറുന്നു....

സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി വിനോദസഞ്ചാര വകുപ്പ് ആവിഷ്കരിച്ച 'ബ്രാൻഡ് വയനാട്' പദ്ധതിയും ഉത്തരവാദിത്ത ടൂറിസം മിഷന്റെ പുതിയ ലൈഫ് എക്സ്പീരിയൻസ് ട്രെയിലുകളും ടൂറിസം, സിനിമ, സാംസ്കാരിക വകുപ്പ് മന്ത്രി പി.സി വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്തു. രാജ്യത്തെ മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളുമായി മത്സരിക്കുന്നതിന് പകരം സഹകരിച്ചു പ്രവർത്തിക്കുക എന്ന നയമാണ് സർക്കാരിനുള്ളത്. ഇതിന്റെ ഭാഗമായി കൂർഗ്, മൈസൂരു, ശ്രീലങ്ക പോലുള്ള സമാനസാഹചര്യമുള്ള പ്രദേശങ്ങളെ ഉൾപ്പെടുത്തി കൂടുതൽ ടൂറിസം സർക്യൂട്ടുകൾ പരിഗണനയിലാണെന്നും മന്ത്രി വ്യക്തമാക്കി. തിരുനെല്ലി സർക്യൂട്ട്, ചേകാടി ഫാം സന്ദർശനം, കാപ്പി എക്സ്പീരിയൻസ് എന്നിവ ഉൾപ്പെടുന്ന ഗൈഡഡ് സഞ്ചാര പരിപാടിയ്ക്കാണ് മന്ത്രി തുടക്കം കുറിച്ചത്.

വയനാടിന്റെ പ്രകൃതിഭംഗി, കാർഷിക-പൈതൃക സവിശേഷതകൾ, സംസ്കാരം എന്നിവ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യം. സമീപകാലത്തുണ്ടായ പ്രകൃതിദുരന്തം മേപ്പാടി പഞ്ചായത്തിലെ രണ്ട് വാർഡുകളെ (മുണ്ടക്കൈ, ചൂരൽമല) മാത്രമാണ് ബാധിച്ചതെന്നും ജില്ല മൊത്തത്തിൽ അപകടത്തിലാണെന്ന തരത്തിൽ തെറ്റായ പ്രചാരണങ്ങൾ നടത്തരുതെന്നും മന്ത്രി അഭിപ്രായപ്പെട്ടു. കേരള ടൂറിസത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി ഈ വർഷത്തെ മൈസൂർ ദസറയിൽ കേരളത്തിന്റെ തനത് കലാരൂപങ്ങളും നിശ്ചലദൃശ്യങ്ങളും അണിനിരക്കും. അടുത്തകൊല്ലം മുതൽ ഓണാഘോഷ പരിപാടികൾ മൈസൂർ ദസറയ്ക്ക് സമാനമായ പകിട്ടോട് കൂടി നടത്തുമെന്നും മന്ത്രി അറിയിച്ചു.

ദീർഘകാലമായിട്ടുള്ള ആവശ്യമായ ടൂറിസത്തിന് വ്യവസായ പദവി നൽകുന്നതിനുള്ള കരട് നയം മന്ത്രിസഭയുടെ അംഗീകാരത്തിനായി സമർപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ഹോംസ്റ്റേ ഉടമകളെ മൂന്ന് ക്ലസ്റ്ററുകളായി തിരിച്ച് പ്രത്യേക പരിശീലനം നൽകും. സഞ്ചാരികളുടെ താമസദിവസങ്ങൾ വർധിപ്പിക്കുക, മലബാർ ടൂറിസത്തെ മുഖ്യധാരയിലെത്തിക്കുക, കെ.ടി.ഡി.സി സ്ഥാപനങ്ങളെ ലാഭകരമാക്കുക എന്നിവ സർക്കാരിന്റെ മുൻഗണനാ വിഷയങ്ങളാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ബ്രാൻഡ് വയനാട് എന്നത് വലിയൊരു ലക്ഷ്യത്തോടുകൂടിയ ലളിതമായൊരു ആശയമാണെന്ന് ചടങ്ങില്‍ സ്വാഗതം ആശംസിച്ച കേരള ടൂറിസം ഡയറക്ടര്‍ എം.അഞ്ജന പറഞ്ഞു. ഏക സ്വത്വമുള്ള വിനോദസഞ്ചാര കേന്ദ്രമായി ലോകം വയനാടിനെ കാണണമെന്നാണ് ആഗ്രഹിക്കുന്നത്. ടൂറിസത്തിലൂടെ ഇവിടെ ലഭിക്കുന്ന ഓരോ രൂപയും കർഷകനെയും കരകൗശല വിദഗ്ദ്ധനെയും ഗോത്ര കുടുംബങ്ങളെയും വയനാടിനെ സ്വന്തം ഭവനമായി കാണുന്ന യുവ സംരംഭകരെയുമെല്ലാം ശാക്തീകരിക്കണമെന്ന ലക്ഷ്യമാണിതിനുള്ളതെന്നും ടൂറിസം ഡയറക്ടര്‍ പറഞ്ഞു.

മാനന്തവാടി എം എൽ എ ഉഷാ വിജയൻ, കേരള ടൂറിസം അഡി. ഡയറക്ടര്‍ (ജനറല്‍) സുമിത് കുമാര്‍ താക്കൂര്‍, വൈത്തിരി പഞ്ചായത്ത് പ്രസിഡന്റ് സി.വി രാജന്‍, വൈസ് പ്രസിഡന്റ് വത്സല സദാനന്ദൻ, വാർഡ് മെമ്പർ സിനി ജോജി തുടങ്ങിയവർ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

'ബ്രാൻഡ് വയനാട്' പരിപാടിയുടെ ഭാഗമായി വിദഗ്ധര്‍ നയിക്കുന്ന പ്രഭാഷണങ്ങളും നടന്നു. 'പ്രകൃതിയും വന്യജീവി വൈവിധ്യവും' എന്ന വിഷയത്തിൽ എം. എസ്. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ ബയോഡൈവേഴ്സിറ്റി ലീഡ് സനീഷ് സി. എസും, 'സംസ്കാരം' എന്ന വിഷയത്തിൽ സാഹിത്യ അക്കാദമി ചെയർമാൻ കൽപ്പറ്റ നാരായണനും, 'കരകൗശലം' എന്ന വിഷയത്തിൽ ഉറവ് ഇൻഡിജിനസ് സയൻസ് & ടെക്നോളജി സ്റ്റഡി സെന്റർ സാമൂഹിക പ്രവർത്തകൻ ടി. ശിവരാജും സംസാരിച്ചു.

വയനാടിനെ സുരക്ഷിതവും സുസ്ഥിരവുമായ ആഗോള വിനോദസഞ്ചാര കേന്ദ്രമായി മാറ്റുന്നതിനുള്ള ഉത്തരവാദിത്ത ടൂറിസം നയങ്ങളും ഹോംസ്റ്റേ നവീകരണവും പദ്ധതി ഉറപ്പാക്കും. വയനാട് കോഫി, സുഗന്ധവ്യഞ്ജനങ്ങൾ, പരമ്പരാഗത നെല്ലിനങ്ങൾ, തേൻ തുടങ്ങിയ ഉൽപ്പന്നങ്ങൾക്കൊപ്പം പ്രാദേശിക പാചകരീതികള്‍, കാർഷിക ജീവിതം, ഗോത്രപൈതൃകം, ഗ്രാമീണ അനുഭവങ്ങൾ എന്നിവയും ടൂറിസവുമായി ബന്ധിപ്പിക്കും.

ഭൗമസൂചികാ പദവിയുള്ള 'വയനാട് റോബസ്റ്റ കോഫി'യെ 'ഫാം ടു കപ്പ്' മാതൃകയിൽ ആഗോള വിപണിയിൽ പ്രീമിയം ബ്രാൻഡായി അവതരിപ്പിക്കാനും ലക്ഷ്യമിടുന്നുണ്ട്.

തനത് ഗോത്ര സംസ്കാര സംരക്ഷണത്തിനായി 'എൻ ഊര്' പൈതൃക ഗ്രാമം വിപുലീകരിക്കുന്നതിനൊപ്പം 50 കോടി രൂപ ചെലവിൽ ട്രൈബൽ സർവകലാശാലയും പൈതൃക വിജ്ഞാന മേഖലയും സ്ഥാപിക്കും. ഇതോടൊപ്പം കോർപ്പറേറ്റ് പങ്കാളിത്തം ഉറപ്പാക്കുന്ന 'വയനാട് സി.എസ്.ആർ എക്സ്ചേഞ്ച്' (ഭൂമി പോർട്ടൽ), പരിസ്ഥിതി സംരക്ഷണത്തിനായുള്ള 'ഇ-മാലിന്യ മുക്ത ഡ്രൈവ്' എന്നിവയും ബ്രാൻഡ് വയനാടിന്റെ ഭാഗമായി നടപ്പിലാക്കും.

കര്‍ട്ടന്‍ റൈസര്‍ പരിപാടിയുടെ ഭാഗമായി രണ്ട് ദിവസങ്ങളിലും പൊതുജനങ്ങൾക്കായി രാവിലെ 10:00 മുതൽ വൈകുന്നേരം 5:00 വരെ "എൻ ഊര്" ലൈവ് എക്സ്പീരിയൻസ് സോൺ പ്രവർത്തിക്കുന്നുണ്ട്. ഗോത്രവർഗ്ഗക്കാരുടെ തനത് ജീവിതരീതികൾ, ഗോത്ര ഭക്ഷണമേള, പൈതൃക-കരകൗശല പ്രദർശനം, കമ്മ്യൂണിറ്റി അനുഭവങ്ങൾ എന്നിവ സന്ദർശകർക്ക് നേരിട്ടറിയാൻ അവസരമുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാട്ടാക്കടയില്‍നിന്ന് കാണാതായ ദമ്പതികളും മകളും എറണാകുളത്തുണ്ടെന്ന് വിവരം  (21 minutes ago)

ഷുഹൈബ് വധക്കേസില്‍ വിചാരണക്കോടതി മാറ്റണമെന്ന പ്രതികളുടെ ആവശ്യം സുപ്രീംകോടതി തള്ളി  (34 minutes ago)

കൂടുതൽ ടൂറിസം സർക്യൂട്ടുകൾ പരിഗണനയിൽ : മന്ത്രി പി.സി വിഷ്ണുനാഥ്  (41 minutes ago)

അനുഭവവേദ്യ ടൂറിസത്തിന്റെ സാധ്യതകള്‍, ടൂറിസം ഡാറ്റാ സര്‍വേ, ജൈവവൈവിധ്യം; ബ്രാന്‍ഡ് വയനാട് പ്രഖ്യാപന വേദിയില്‍ നിര്‍ദ്ദേശങ്ങളുമായി വിദഗ്ധര്‍  (45 minutes ago)

ഹോണ്ട എക്‌സ്ആർ300 എൽ, എക്‌സ്ആർ300 റാലി വില പ്രഖ്യാപിച്ചു...  (49 minutes ago)

കേരള ടൂറിസം : ഉത്തരവാദിത്ത ടൂറിസം മിഷന്റെ തിരുനെല്ലി, ചേകാടി ട്രെയിലുകൾക്ക് തുടക്കമായി  (57 minutes ago)

സാഹിത്യത്തിനുള്ള നോബല്‍ പുരസ്‌കാരം കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണ്  (1 hour ago)

ലൈഫ് സയന്‍സ് മേഖലയിലെ നിക്ഷേപകര്‍ക്കും സംരംഭകര്‍ക്കും പിന്തുണ ഉറപ്പാക്കും: മുഖ്യമന്ത്രി വി.ഡി സതീശന്‍; ലൈഫ് സയന്‍സസ് മേഖലയില്‍ നിക്ഷേപം ലക്ഷ്യമിട്ടുള്ള 'ബയോ കണക്ട് 4.0' സമ്മേളനത്തിന് തുടക്കം  (1 hour ago)

ആമിര്‍ ഖാന്റെ പുതിയ ലുക്കിനെ പ്രശംസിച്ച് ആരാധകര്‍  (1 hour ago)

എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...  (1 hour ago)

30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...  (1 hour ago)

പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...  (1 hour ago)

എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...  (1 hour ago)

തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...  (1 hour ago)

പി വി അന്‍വറിനെതിരായ വിജിലന്‍സ് കേസ് റദ്ദാക്കണം എന്ന ഹര്‍ജി തള്ളി ഹൈക്കോടതി  (2 hours ago)

Malayali Vartha Recommends