വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...

ലക്ഷദ്വീപിന് സമീപം രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ സ്വാധീനം മൂലം കേരളത്തിൽ പലയിടത്തും രാവിലെ മുതൽ ഭാഗികമായി മേഘാവൃതമായ അന്തരീക്ഷമാണ്. എന്നാൽ സംസ്ഥാനത്ത് പരക്കെ മഴ ഉണ്ടാകില്ലെങ്കിലും, വടക്കൻ ജില്ലകളിൽ മിക്ക ഇടങ്ങളിലും ഇന്ന് ഇടത്തരം മഴയ്ക്ക് കനത്ത സാധ്യതയുണ്ട്. പ്രത്യേകിച്ച്, കോഴിക്കോട് ജില്ലയിലെ കിഴക്കൻ മേഖലകളിൽ ഇന്നും നാളെയും ശക്തമായ മഴ തുടരുമെന്നാണ് പുതിയ മുന്നറിയിപ്പ്.
https://www.facebook.com/Malayalivartha


























