നവദമ്പതികളുടെ മൃതദേഹം പുഴയില്‍ ഇരുമ്പുചങ്ങലകൊണ്ട് കാലുകളില്‍ ബന്ധിച്ച നിലയില്‍

പ്രണയിച്ച് വിവാഹിതരായ നവദമ്പതികളെ ദുരൂഹ സാഹചര്യത്തില്‍ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മൃതദേഹങ്ങള്‍ ഇരുമ്പുചങ്ങലകൊണ്ട് കാലുകളില്‍ ബന്ധിച്ച നിലയിലായിരുന്നു. മഹാരാഷ്ട്രയിലെ ധുലെ ജില്ലയിലെ സാവല്‍ദെ മേഖലയിലുള്ള താപി നദിയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ശ്യാം ഹരി പാട്ടീല്‍, സ്വപ്ന പാട്ടീല്‍ എന്നിവരാണ് മരിച്ചത്. ഏതാനും മാസങ്ങള്‍ക്കുമുമ്പ് പ്രണയിച്ച് വിവാഹിതരായവരാണ് ഇരുവരുമെന്ന് പൊലീസ് അറിയിച്ചു.
മൃതദേഹങ്ങള്‍ കണ്ടെത്തുമ്പോള്‍ ഇരുവരുടെയും കാലുകള്‍ ഇരുമ്പുചങ്ങലകൊണ്ട് ബന്ധിച്ച് പൂട്ടിട്ട നിലയിലായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. മരണം ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തില്‍ എല്ലാ സാധ്യതകളും പരിശോധിച്ചുവരികയാണെന്നും മരണത്തിലേക്ക് നയിച്ച സാഹചര്യം കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha

























