Widgets Magazine 

10
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഡൽഹിയിൽ നാടകീയ രംഗങ്ങൾ; കസ്റ്റഡിയിലായ പിണറായി വിജയന് ദേഹാസ്വാസ്ഥ്യം; മൂന്ന് മണിക്കൂറോളം നഗരത്തിൽ ചുറ്റിച്ചെന്ന് ആക്ഷേപം...


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാദ്ധ്യത..നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....ഇടിമിന്നൽ ജാഗ്രത മുന്നറിയിപ്പുണ്ട്..


പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവയ്ക്കും...ആരോഗ്യകാരണങ്ങൾ പറഞ്ഞായിരിക്കും രാജി..സി പി എമ്മിൽ നിന്നും പിണറായിയുടെ രാജിക്കായുള്ള മുറവിളി തുടങ്ങിക്കഴിഞ്ഞു..


ഡൽഹിയിൽ വൻ രാഷ്ട്രീയ നാടകീയത; പിണറായി വിജയനും എം.എ. ബേബിയും അടക്കമുള്ള നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു...


പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ദുഃഖം പലരിലും പല രീതിയിലാണ്; ചിലർ ഉറക്കെ ഉറക്കെ കരയും; ചിലർ ഉള്ളിൽ എല്ലാം അടക്കി വയ്ക്കും; ഇന്നലെ വരെ നീ എന്റെ ജീവന്റെ ഭാഗം, അടരുവാൻ വയ്യ നിന്നിൽ നിന്ന് എന്നൊക്കെ സോഷ്യൽ മീഡിയ വഴി പറഞ്ഞുക്കൊണ്ടിരുന്ന ഒരാൾക്ക് എങ്ങനെയാണ് ആ മരണത്തെ ഒരു കണ്ടന്റന്റ് ആക്കി മാറ്റാൻ കൊടുക്കുന്ന അന്ത്യ ചുംബനം വരെ ക്യാമറയിൽ ആക്കി പ്രദർശിപ്പിക്കാൻ കഴിയുന്നത്? ആഞ്ഞടിച്ച് അഞ്ജു പാർവതി പ്രഭീഷ്.

10 OCTOBER 2026 06:03 PM IST
മലയാളി വാര്‍ത്ത

More Stories...

തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക; ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത

മന്ത്രി അനൂപ് ജേക്കബിന്റെ നിര്‍ദ്ദേശപ്രകാരം പരിശോധന തീയറ്ററുകളിൽ പരിശോധന ; വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ആഹാരപദാര്‍ഥങ്ങള്‍ സൂക്ഷിച്ചതിനും പാക്കറ്റുകളില്‍ ലേബല്‍ വിവരങ്ങള്‍ പൂര്‍ണ്ണമല്ലാത്തതിലും ലൈസന്‍സ് പുതുക്കാത്തതിനും ഭക്ഷ്യസുരക്ഷാ വകുപ്പും കേസെടുത്തു

ഓപ്പറേഷന്‍ തൂഫാന്‍; പരിശോധന തുടരുന്നു; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 12336

മന്നാർ ഉൾക്കടലിനും അതിനോട് ചേർന്ന തെക്കൻ തമിഴ്‌നാട് തീരപ്രദേശത്തിനും മുകളിലായി സമുദ്രനിരപ്പിൽ നിന്ന് 0.9 കിലോമീറ്റർ ഉയരത്തിൽ ചക്രവാതച്ചുഴി; പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട്

ലൈഫ് സയന്‍സസ് വ്യവസായത്തിന്‍റെ വളര്‍ച്ചയ്ക്ക് പുതിയാ ദിശാബോധം നല്‍കി ബയോ കണക്ട് 4.0 സമാപിച്ചു

അഞ്ജു പാർവതി പ്രഭീഷിൻറെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രുപം ഇങ്ങനെ ;

സർക്കാർ മെഡിക്കൽ കോളേജുകളുടെ മുന്നിലും റീജിയണൽ കാൻസർ സെന്ററിന് മുന്നിലും ഞാൻ കണ്ടിട്ടുണ്ട് ദൈന്യത ഇറ്റുന്ന മുഖങ്ങളോടെ അഡ്മിറ്റ് ആയ രോഗികളുടെ കൂട്ടിരിപ്പുകാരെ. ക്രിട്ടിക്കൽ വാർഡുകളിൽ അഡ്മിറ്റ് ആയി കിടക്കുന്ന, മരണത്തിനും ജീവിതത്തിനും ഇടയിലെ നൂൽപ്പാലത്തിലൂടെ സഞ്ചരിക്കുന്ന തങ്ങളുടെ പ്രിയപ്പെട്ടവർ കണ്ണ് തുറന്നോ സംസാരിച്ചോ എന്നറിയാതെ ഊണും ഉറക്കവും ഇല്ലാതെ വല്ലാത്തൊരു അങ്കലാപ്പോടെ ഇരിക്കുന്നവരിൽ അച്ഛന്മാരുണ്ട്, അമ്മമാരുണ്ട്, സഹോദരങ്ങളുണ്ട്, ഭർത്താക്കന്മാരും ഭാര്യമാരും ഉണ്ട്. കടുത്ത ചൂടിൽ കൂലി വേല ചെയ്യുമ്പോൾ കിട്ടുന്ന തുച്ഛമായ തുകയും പോക്കറ്റിലിട്ട്, കിട്ടുന്ന ബസ്സിൽ ചാടി കയറി ആധിയോടെ മെഡിക്കൽ കോളേജ് സ്റ്റോപ്പിൽ ഇറങ്ങുന്നവർ. മനസ്സിൽ നൂറ് കൂട്ടം കണക്ക് കൂട്ടലുകളാണ്. സർക്കാർ ആശുപത്രി ആണെങ്കിലും മരുന്നും ബ്ലഡ്‌ ടെസ്റ്റും ഒന്നും സൗജന്യമല്ലാത്തതിനാൽ കടം വാങ്ങിയ പണം കൂടി ഉണ്ടാവും പോക്കറ്റുകളിൽ. എന്നാലും ബാക്കി ആവുന്നത് ആധിയാണ്. ഏതെങ്കിലും സംഘടന വിതരണം ചെയ്യുന്ന പൊതിച്ചോർ വാങ്ങി ഏതെങ്കിലും മൂലയിൽ ചെന്ന് ഇരിക്കുന്ന അവർക്ക് പക്ഷേ പലപ്പോഴും ഭക്ഷണം തൊണ്ടയിൽ നിന്ന് താഴോട്ട് ഇറങ്ങാറില്ല. പ്രഭാത ഭക്ഷണവും ഉച്ചഭക്ഷണവും അത്താഴവും എല്ലാം ഒരൊറ്റ പൊതിച്ചോറിൽ ഒതുക്കുന്ന വളരെ പാവപ്പെട്ട മനുഷ്യർ.

ഒരു കാലി ചായ വാങ്ങിയാൽ കൊടുക്കേണ്ടി വരുന്ന അഞ്ചോ പത്തോ രൂപയ്ക്ക് പോലും ആ അവസരത്തിൽ ഒരു ജീവന്റെ മൂല്യം ഉണ്ടെന്ന് കരുതി വല്ലാത്തൊരു വിമ്മിട്ടത്തോടെ കരച്ചിൽ വറ്റിയ മുഖവുമായി ഇരിക്കുന്ന അവരാരും പക്ഷേ സോഷ്യൽ മീഡിയ സെലിബ്രിറ്റികളോ ഇൻഫ്ലുവൻസറോ ഒന്നുമല്ല. അത് കൊണ്ട് തന്നെ അവരുടെ ദിവസങ്ങളായുള്ള ഉറക്കമൊഴിച്ച് ഉള്ള കൂട്ടിരുപ്പ്, ദൈന്യത മുറ്റിയ കണ്ണുകൾ, ഹൃദയം പൊട്ടിയ ഇരുപ്പ്, കരച്ചിൽ, പ്രാർത്ഥന ഒന്നും റീച്ച് തരുന്ന, ഡോളർ മൂല്യം ഉള്ള മെലോഡ്രാമകൾ അല്ല. ഇത്രമേൽ ഭാര്യയെ സ്നേഹിക്കുന്ന അല്ലെങ്കിൽ ഭർത്താവിനെ സ്നേഹിക്കുന്ന ഒരു പങ്കാളി ഈ ഭൂമിയിൽ വേറെയുണ്ടോ ഉണ്ടോ എന്ന ഫാൻസുകളുടെ പുകഴ്ത്തുപ്പാട്ടും ഇല്ല. സോഷ്യൽ മീഡിയ അക്കൗണ്ട് ഇല്ലാത്ത, സെലിബ്രിറ്റി പ്രിവിലേജ് ഇല്ലാത്ത സാധാരണക്കാരുടെ ഹൃദയം തൊട്ടുള്ള സ്നേഹത്തിനും കരുതലിനും കരച്ചിലിനും ഈ virtual ലോകത്ത് വിലയില്ല.

രോഗവും രോഗാവസ്ഥയും ആർക്കും എപ്പോൾ വേണമെങ്കിലും വരാം. പ്രിയപ്പെട്ടവരുടെ ജീവൻ നിലനിറുത്താൽ മാനാഭിമാനങ്ങൾ മാറ്റി വച്ച് യാചിക്കുന്ന മനുഷ്യർക്ക് മുന്നിൽ ഒരൊറ്റ ലക്ഷ്യമേ ഉളളൂ -പ്രിയപ്പെട്ടവരുടെ ജീവൻ. ആ കാര്യത്തിൽ പ്രിവിലേജ് ഉള്ളവരും ഇല്ലാത്തവരും ഒരുപോലെയാണ്. സോഷ്യൽ മീഡിയ അക്കൗണ്ടും അത്യാവശ്യം ഫോളോവേഴ്സും ഒക്കെ ഉള്ളവർ സ്വന്തം പ്രൊഫൈൽ വഴി സഹായങ്ങൾ തേടും. അല്ലെങ്കിൽ വീഡിയോ ഇട്ട് അത് വഴി വരുമാനം കണ്ടെത്തും. അതൊന്നും ഒരു തരത്തിലും ഒരു തെറ്റേ അല്ല. പക്ഷേ രോഗാവസ്ഥയുടെ ഏറ്റവും ഗുരുതരമായ അവസ്ഥയും സങ്കീർണ്ണതകളും ബുദ്ധിമുട്ടും വീഡിയോ ആക്കി, അതിനെ ഒരു content ആക്കി മാറ്റുന്നത് ഒരു തരത്തിലും ഒരു പോസിറ്റീവ് കാര്യമല്ല. കാരണം അതെല്ലാം സമാന രോഗാവസ്ഥ ഉള്ളവർക്ക് നല്കുന്ന ഭയവും ട്രോമയും വലുതാണ്. ഇപ്പോഴുള്ള ഫേസ് ബുക്ക് അൽഗൊരിതം വച്ച് നമുക്ക് പരിചയം ഇല്ലാത്തവരുടെ വീഡിയോ പോലും ഫീഡിൽ വരാറുണ്ട്. ചിലതൊക്കെ കാണുമ്പോൾ ഉള്ളിൽ വല്ലാത്തൊരു ഭയവും ആശങ്കയും ജനിപ്പിക്കാറും ഉണ്ട്.

മരണം എന്നത് ഈ പ്രപഞ്ചത്തിലെ ഏറ്റവും വലിയ സത്യമാണ്. അത് ഉൾക്കൊള്ളുമ്പോൾ പോലും പ്രിയപ്പെട്ട വരുടെ മരണം നല്കുന്ന ട്രോമ വളരെ വലുതാണ്. മനുഷ്യ മനസ്സ് സങ്കീർണ്ണം എന്നത് പോലെ തന്നെ ഒരു മരണം നല്കുന്ന ട്രോമ പലർക്കും പല രീതിയിലാണ്. ദുഃഖം പലരിലും പല രീതിയിലാണ്. ചിലർ ഉറക്കെ ഉറക്കെ കരയും, ചിലർ ഉള്ളിൽ എല്ലാം അടക്കി വയ്ക്കും. ചിലർ ദേഷ്യപ്പെടും, ചിലരാവട്ടെ നിശബ്ദരായി മാറി നില്ക്കും. എങ്കിലും ഒന്ന് പറയാതെ വയ്യ. ഇന്നലെ വരെ നീ എന്റെ ജീവന്റെ ഭാഗം, അടരുവാൻ വയ്യ നിന്നിൽ നിന്ന് എന്നൊക്കെ സോഷ്യൽ മീഡിയ വഴി പറഞ്ഞുക്കൊണ്ടിരുന്ന ഒരാൾക്ക് എങ്ങനെയാണ് ആ മരണത്തെ ഒരു content ആക്കി മാറ്റാൻ, കൊടുക്കുന്ന അന്ത്യ ചുംബനം വരെ ക്യാമറയിൽ ആക്കി പ്രദർശിപ്പിക്കാൻ കഴിയുന്നത്? ഒരുപക്ഷെ മരണപ്പെട്ട ആൾക്ക് content creation അത്രമേൽ പ്രിയപ്പെട്ട ഒന്നാണെന്ന് തന്നെയിരിക്കട്ടെ. എന്നാൽ പോലും പങ്കാളിയുടെ ആഗ്രഹം നിറവേറ്റി കൊടുക്കാൻ കൈ വിറയ്ക്കാതെ എങ്ങനെ വീഡിയോ പിടിക്കാൻ പറ്റി? ചിതയിലെ ചൂടാറും മുമ്പേ വീഡിയോ എഡിറ്റിങ്ങും ബിജിഎം ഇടലും ഒക്കെ എങ്ങനെ? അറിയില്ല!! അങ്ങനെയും വിയോഗത്തിന്റെ ട്രോമയെ മാറ്റുന്നവരുണ്ടായിരിക്കാം. എങ്കിലും അമ്മയുടെ നിശ്ചലമായ ദേഹത്തിന് അരികെ ഇരിക്കുന്ന കുഞ്ഞിനോട് ഇപ്പോൾ എന്ത് തോന്നുന്നു എന്ന് ചോദിക്കുന്നത് ഒക്കെയും പങ്കാളിയോട് ഉള്ള സ്നേഹാധിക്യം ആവുന്ന മനസ്സ്, അത് മാത്രം പിടി കിട്ടുന്നില്ല.
അത്രമേൽ പ്രിയപ്പെട്ട ഒരാൾ ആശുപത്രി കട്ടിലിൽ കണ്ണുമടച്ച് കിടക്കുമ്പോൾ, അവരുടെ അവസാന ശ്വാസവും അവസാന കണ്ണീരും അവസാന ചുംബനവും ലോകത്തിന്റെ മുന്നിൽ, അതിപ്പോൾ എത്ര വലിയ സോഷ്യൽ മീഡിയ ഇൻഫ്ലുൻസർ ആയിക്കോട്ടെ, അതിങ്ങനെ പ്രദർശിപ്പിച്ചാൽ സമാന രോഗാവസ്ഥയിലൂടെ കടന്ന് പോകുന്ന മനുഷ്യർക്ക്, അവരുടെ കുടുംബത്തിന് ഒക്കെ നല്കുന്നത് ആശ്വാസമാണോ അതോ ട്രോമയാണോ?

ഇന്നിന്റെ ഈ virtual ലോകത്ത് ഒരാളുടെ ഏറ്റവും സ്വകാര്യമായ നോവ്, കണ്ണുനീര് ഒക്കെ content ആക്കുന്ന മീഡിയ, യൂട്യൂബ് സംസ്കാരത്തോട് എന്നും പുറം തിരിഞ്ഞു നിന്നിട്ടേയുള്ളൂ. പലപ്പോഴും സെലിബ്രിട്ടികൾ മരണപ്പെടുമ്പോൾ, അവരുടെ കുടുംബത്തിൽ ഉള്ളവരുടെ ക്ലോസ് അപ്പ് ഷോട്ടും നോവും കണ്ണുനീരും ഒപ്പിയെടുക്കുന്ന പാപ്പരാസി മനോവൈകല്യത്തെ നിശ്തമായി വിമർശിച്ചിട്ടും ഉണ്ട്. കാരണം മരണം ഒരിക്കലും ഒരു content അല്ല. ഹൃദയം മുറിഞ്ഞു വരുന്ന കണ്ണുനീർ ഡോളറുമല്ല എന്നൊരു ബോധ്യം ഉള്ളിൽ എന്നോ ഉറഞ്ഞു പോയത് കൊണ്ടാണ്.

ഏറ്റവും പ്രിയപ്പെട്ട ആളുടെ മരണത്തെ, അന്ത്യകർമ്മത്തെ, അന്ത്യചുംബനങ്ങളെ, കുഞ്ഞുങ്ങളുടെ ഉള്ള് നീറിയ പിടച്ചിലിനെ വരെ ക്യാമറയിലാക്കി, അതും ലൈവ് അല്ലാതെ, എഡിറ്റും ബിജിഎം സഹിതം അര മണിക്കൂർ ഇട വിട്ട് ഇടുന്ന പങ്കാളി അൻപിനോട്‌, അന്ത മാതിരി പാസത്തോട് സമരസപ്പെടാൻ എന്ത് കൊണ്ടോ കഴിയുന്നില്ല. മരണപ്പെട്ട ആളുടെ പേജിൽ നിന്ന് മരിച്ച് മണിക്കൂറുകൾ ആവും മുമ്പേ സകുടുംബം മലയാളീസ് എന്ന ഗ്രൂപ്പിൽ ചേരാൻ പലർക്കും കിട്ടിയ ഇൻവിറ്റേഷൻ, അതിന്റെ പൊരുൾ മനസ്സിലാവാത്തത് ഒരുപക്ഷേ ഞാനൊരു മനുഷ്യസ്‌നേഹി അല്ലാത്തത് കൊണ്ടായിരിക്കും!! ക്ഷമിക്ക അന്ത്യയാത്രയിൽ സ്വസ്ഥമായുറങ്ങാൻ ഭൂമി ഒരുക്കിയ മടിത്തട്ടും അഗ്നിനാളങ്ങളുടെ പുതപ്പും, അതെങ്കിലും ഒരാളുടെ മാത്രം സ്വകാര്യത ആയി മാറട്ടെ. ചിത ഒരുക്കുന്ന സ്വകാര്യത എങ്കിലും അവരുടേത് മാത്രമാവട്ടെ

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും റൊമാന്റിക് കോമഡി ജോണറിൽ; ഹലോ ഡിയർ പുതിയ പോസ്റ്റർ എത്തി!!!  (29 minutes ago)

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം, അതാണവന്റെ മെയിൻ; ഉദ്വേഗം നിറച്ച് നീക്കം ടീസർ പുറത്ത്!!!  (39 minutes ago)

ദുഃഖം പലരിലും പല രീതിയിലാണ്; ചിലർ ഉറക്കെ ഉറക്കെ കരയും; ചിലർ ഉള്ളിൽ എല്ലാം അടക്കി വയ്ക്കും; ഇന്നലെ വരെ നീ എന്റെ ജീവന്റെ ഭാഗം, അടരുവാൻ വയ്യ നിന്നിൽ നിന്ന് എന്നൊക്കെ സോഷ്യൽ മീഡിയ വഴി പറഞ്ഞുക്കൊണ്ടിരുന്ന  (1 hour ago)

തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക; ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോട്  (1 hour ago)

മന്ത്രി അനൂപ് ജേക്കബിന്റെ നിര്‍ദ്ദേശപ്രകാരം പരിശോധന തീയറ്ററുകളിൽ പരിശോധന ; വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ആഹാരപദാര്‍ഥങ്ങള്‍ സൂക്ഷിച്ചതിനും പാക്കറ്റുകളില്‍ ലേബല്‍ വിവരങ്ങള്‍ പൂര്‍ണ്ണമല്ലാത്തതിലും ലൈസന്‍സ  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍; പരിശോധന തുടരുന്നു; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 12336  (1 hour ago)

മന്നാർ ഉൾക്കടലിനും അതിനോട് ചേർന്ന തെക്കൻ തമിഴ്‌നാട് തീരപ്രദേശത്തിനും മുകളിലായി സമുദ്രനിരപ്പിൽ നിന്ന് 0.9 കിലോമീറ്റർ ഉയരത്തിൽ ചക്രവാതച്ചുഴി; പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് മ  (1 hour ago)

ലൈഫ് സയന്‍സസ് വ്യവസായത്തിന്‍റെ വളര്‍ച്ചയ്ക്ക് പുതിയാ ദിശാബോധം നല്‍കി ബയോ കണക്ട് 4.0 സമാപിച്ചു  (1 hour ago)

സംസ്ഥാന സർക്കാരിന്റെ ആദ്യ നൂറുദിന കർമപദ്ധതി; 20 പദ്ധതികൾ 90 ശതമാനം പൂർത്തിയാക്കി; നൂറുദിന കർമപദ്ധതിയിലൂടെ ലക്ഷക്കണക്കിന് സാധാരണക്കാർക്ക് ഗുണം ലഭിച്ചുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (1 hour ago)

ഡെസ്റ്റിനേഷന്‍ എക്സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാര്‍ റോഡ്ഷോ ഒക്ടോബര്‍ 12-ന് ടെക്നോപാര്‍ക്കില്‍  (1 hour ago)

കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കും അതിന്റെ ഉത്തരവാദിത്തം വഹിച്ച ഉദ്യോഗസ്ഥർക്കുമെതിരായ ആരോപണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം ; കേരള മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്ക്കണമെന്  (2 hours ago)

കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള രാഷ്ട്രീയ ധാരണയുടെ ഭാഗമായാണ് സുഗതനെതിരെ നടപടിയെടുത്തത്; യു.ഡി.എഫ് സർക്കാരിന്റെ നടപടിയെ ഹൈക്കോടതി വിമർശിച്ച പശ്ചാത്തലത്തിൽ, സർക്കാരിന്റെ ഇരട്ടനീതിയാണ് പുറത്തുവരുന്നത്; ആ  (2 hours ago)

രാജ്യ തലസ്ഥാനത്ത്‌ നടക്കുന്ന സമരങ്ങളെ അടിച്ചമര്‍ത്തുന്നു;മുതിര്‍ന്ന നേതാക്കളെയടക്കം കസ്റ്റഡിയിലെടുക്കുകയും ചെയ്‌ത കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ്‌ നടപടിയില്‍ ശക്തിയായി പ്രതിഷേധിക്കണമെന്ന്‌ സി.പി.ഐ (  (2 hours ago)

മേയർ വി വി രാജേഷിനെതിരെ പോലീസ് ചുമത്തിയത് കള്ളക്കേസ്; മ്യൂസിയം പോലീസ് സ്റ്റേഷനിലേക്ക് പാഞ്ഞെത്തി ബി ജെ പി കൗൺസിലർമാർ  (2 hours ago)

തൈക്കണ്ടി കുടുംബത്തിൽ കനത്ത പരിഭ്രാന്തി! പിണറായിക്കും വീണയ്ക്കും റിയാസിനുമെതിരെ വിജിലൻസ് എഫ്.ഐ.ആർ ഉടൻ; ടി. വീണയെ മാറ്റാൻ അണിയറനീക്കം?  (2 hours ago)

Malayali Vartha Recommends