വിവാഹവാഗ്ദാനത്തിൽ വീഴ്ത്തി പീഡനവും ഗർഭഛിദ്രവും; വലയിൽ വീഴ്ത്തിയത് മകളെ സംരക്ഷിക്കാമെന്ന് പറഞ്ഞ്: തുടർന്ന് പീഡനം: ഗർഭഛിദ്ര മരുന്ന് നൽകി, ഗർഭം അലസിപ്പിച്ചു...

മലപ്പുറം ജില്ലയിൽ വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ കാരകുണ്ട് സ്വദേശിയായ മുപ്പത്തിയാറുകാരൻ അലി അക്ബറാണ് പരപ്പനങ്ങാടി പൊലീസിന്റെ പിടിയിലായത്. വിവാഹബന്ധം വേർപെടുത്തി ജീവിക്കുന്ന യുവതിയുമായി സൗഹൃദം സ്ഥാപിച്ച പ്രതി, അവരെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകുകയായിരുന്നു. യുവതിയുടെ ആദ്യ വിവാഹത്തിലുള്ള മകളെ സ്വന്തം മോളെപ്പോലെ സംരക്ഷിക്കുമെന്നും ഇയാൾ ഉറപ്പുനൽകിയിരുന്നു. ഈ വിശ്വാസ്യത മുതലെടുത്താണ് പ്രതി പീഡനം നടത്തിയത് എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. പീഡനത്തെ തുടർന്ന് യുവതി ഗർഭിണിയായെങ്കിലും, പ്രതി നിർബന്ധിച്ച് നൽകിയ മരുന്ന് കഴിച്ചതിനെ തുടർന്ന് ഗർഭം അലസിപ്പോയതായും പരാതിയിലുണ്ട്. ശാരീരിക-മാനസിക പ്രയാസങ്ങൾ നേരിട്ട യുവതി പൊലീസിൽ നൽകിയ കൃത്യമായ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ഊർജ്ജിതമാക്കിയതും പ്രതിയെ വലയിലാക്കിയതും. അറസ്റ്റിലായ അലി അക്ബറിനെ വിശദമായി ചോദ്യം ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കി. പരപ്പനങ്ങാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പ്രതിയെ തിരൂർ സബ് ജയിലിൽ റിമാൻഡ് ചെയ്തു.
https://www.facebook.com/Malayalivartha
























