മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും റൊമാന്റിക് കോമഡി ജോണറിൽ; ഹലോ ഡിയർ പുതിയ പോസ്റ്റർ എത്തി!!!

പൊതു നിരത്തിൽ പൊട്ടിച്ചിരിച്ച് കൊണ്ട് പച്ചക്കറി കിറ്റുമായി മമിതാബൈജു , കൈയ്യിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്, യൂത്തിന്റെ ഇടയിൽ ഏറെ ഹരമായി മാറിയ ഈ അഭിനേതാക്കളുടെ കൗതുകകരമായ ഈ പോസ്റ്ററാണ് ഹലോ ഡിയർ എന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക് ആയി എത്തിയിരിക്കുന്നത്.
ഏതു വിഭാഗക്കാർക്കും ഒരുപോലെ ആകർഷകമായ ഈ പോസ്റ്റർ നവമാധ്യമങ്ങളിൽ ഏറെ വൈറലായിരിക്കുകയാണ്. രണ്ടായിരത്തി ഇരുപത്തിയേഴ് ജനുവരി പത്തൊമ്പതിന് വേൾഡ് വൈഡ് റിലീസ് പ്രഖ്യാപിച്ചു കൊങ്ങാണ് സെക്കന്റ് ലുക്ക് പോസ്‌റ്റർ എത്തിയിരിക്കുന്നത്.
ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക്ക് ഉസ്മാൻ നിർമ്മിക്കുന്ന ഈ ചിത്രം ഡിനോയ് പൗലോസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നു.
മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും റൊമാന്റിക് കോമഡി ജോണറിലാണ് ഈ ചിത്രത്തിന്റെ അവതരണം. ഒപ്പം ചില വഴിത്തിരിവുകളും ചിത്രത്തിന്റെ കഥാഗതിയിൽ നിർണ്ണായകമായ ഘടകമാണ്. ചിരിയും ചിന്തയും നൽകുന്ന മുഹൂർത്തങ്ങളിലൂടെ പ്രേക്ഷകർക്ക് ഏറെ കൗതുകകരമായ ദൃശ്യാനുഭവം സമ്മാനിക്കുന്ന ചിത്രമായിരിക്കും ഹലോ ഡിയർ.
സംഗീത് പ്രതാപ് , മമിതാ ബൈജു, എന്നിവർക്കു പുറമേ സുരേഷ് കൃഷ്‌ണയും പ്രധാന വേഷത്തിലെത്തുന്നു. ഇവർക്കു പുറമേ ഏതാനും പ്രമുഖ താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു. ഛായാഗ്രഹണം - അഖിൽ ജോർജ്, എഡിറ്റിംഗ് - ചമൻ ചാക്കോ, കലാ സംവിധാനം - നിമിഷ് എം. താനൂർ, മേക്കപ്പ് - റോണക്സ് സേവ്യർ, കോസ്‌റ്റ്യും ഡിസൈൻ-മഷർ ഹംസ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ-രാജേഷ് അടൂർ, അസ്സോസ്സിയേറ്റ് ഡയറക്ടേർസ് - അശ്വിൻ മോഹൻ, വിഷ്ണു വൈശാഖ്, വിഷ്‌ണു രവി,
സ്റ്റിൽസ്- ബിജിത്ത് ധർമ്മടം, സൗണ്ട് ഡിസൈൻ- വിഷ്ണു ഗോവിന്ദ്, ഫിനാൻസ് കൺട്രോളർ-ശിവകുമാർ പെരുമുണ്ട, എക്സികുട്ടീവ് പ്രൊഡ്യൂസർ - സുധർമ്മൻ വള്ളിക്കുന്ന്, കോ പ്രൊഡ്യൂസർ-അരുൺ ഡി. ജോസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - വിനോദ് വേണുഗോപാൽ, പ്രൊഡക്ഷൻ കൺട്രോളർ - ശ്രീക്കുട്ടൻ, കൊച്ചിയിൽ ചിത്രീകരണം പൂർത്തിയായ ഈ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്നു. സെൻട്രൽ പിക്ച്ചേർസ് പ്രദർശനത്തിനെത്തിക്കുന്നു. പി ആർ - വാഴൂർജോസ്.
https://www.facebook.com/Malayalivartha

























