സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വർദ്ധനവ്.... പവന് 520 രൂപയുടെ വർദ്ധനവ്

സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും കൂടി. പവന് 520 രൂപയാണ് വര്‍ധിച്ചത്. 1,11,040 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 65 രൂപയാണ് കൂടിയത്. 13,880 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ പവന് 840 രൂപയാണ് വര്‍ദ്ധിച്ചത്.
സ്വര്‍ണ ഇടിഎഫുകളിലേക്കുള്ള നിക്ഷേപം നാലുവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തിയതും പണപ്പെരുപ്പ നിരക്ക് കുറയുമെന്ന പ്രതീക്ഷയുമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്.
ആഗോള വിപണിയില്‍ എണ്ണ ലഭ്യത വര്‍ധിക്കാന്‍ സഹായകമായ നിലയില്‍ അമേരിക്കയും റഷ്യയും കരാറില്‍ എത്തിയതാണ് സമീപഭാവിയില്‍ തന്നെ പണപ്പെരുപ്പ നിരക്ക് കുറയാന്‍ ഇടയാക്കുമെന്ന പ്രതീക്ഷകള്‍ക്ക് കരുത്തേകുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ഡോളര്‍ ശക്തിയാര്‍ജ്ജിച്ചതും അമേരിക്കന്‍ ട്രഷറി ബോണ്ട് യീല്‍ഡ് ഉയര്‍ന്നതുമായിരുന്നു സ്വര്‍ണവിലയെ സ്വാധീനിച്ചത്.
https://www.facebook.com/Malayalivartha

























