Widgets Magazine 

10
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഡൽഹിയിൽ നാടകീയ രംഗങ്ങൾ; കസ്റ്റഡിയിലായ പിണറായി വിജയന് ദേഹാസ്വാസ്ഥ്യം; മൂന്ന് മണിക്കൂറോളം നഗരത്തിൽ ചുറ്റിച്ചെന്ന് ആക്ഷേപം...


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാദ്ധ്യത..നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....ഇടിമിന്നൽ ജാഗ്രത മുന്നറിയിപ്പുണ്ട്..


പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവയ്ക്കും...ആരോഗ്യകാരണങ്ങൾ പറഞ്ഞായിരിക്കും രാജി..സി പി എമ്മിൽ നിന്നും പിണറായിയുടെ രാജിക്കായുള്ള മുറവിളി തുടങ്ങിക്കഴിഞ്ഞു..


ഡൽഹിയിൽ വൻ രാഷ്ട്രീയ നാടകീയത; പിണറായി വിജയനും എം.എ. ബേബിയും അടക്കമുള്ള നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു...


പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഡെസ്റ്റിനേഷന്‍ എക്സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാര്‍ റോഡ്ഷോ ഒക്ടോബര്‍ 12-ന് ടെക്നോപാര്‍ക്കില്‍

10 OCTOBER 2026 05:08 PM IST
മലയാളി വാര്‍ത്ത

ആഗോള മൂലധന നിക്ഷേപം ലഭ്യമാക്കാനും ഗള്‍ഫ് മേഖലയിലെ ബിസിനസ് സാധ്യതകള്‍ ഇന്ത്യന്‍ ടെക്നോളജി സംരംഭകര്‍ക്ക് മുന്നില്‍ തുറന്നുകൊടുക്കാനും ലക്ഷ്യമിട്ട് ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെന്‍ട്രല്‍ സംഘടിപ്പിക്കുന്ന 'ഡെസ്റ്റിനേഷന്‍ എക്സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാര്‍' റോഡ്ഷോ ഒക്ടോബര്‍ 12-ന് തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ നടക്കും. ജൈടെക്സ് ഗ്ലോബല്‍ 2026-ന്‍റെ ഭാഗമായി നടക്കുന്ന 'എക്സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാര്‍' മേളയിലൂടെ ദുബായിലെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയെ പരിചയപ്പെടാന്‍ ഇന്ത്യന്‍ സംരംഭകര്‍ക്ക് അവസരമൊരുക്കും. ടെക്നോപാര്‍ക്ക് ഫേസ് ഒന്നിലെ പാര്‍ക്ക് സെന്‍ററിലുള്ള ട്രാവന്‍കൂര്‍ ഹാളില്‍ ഒക്ടോബര്‍ 12-ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് നടക്കുന്ന ചടങ്ങില്‍ സംരംഭകര്‍, നിക്ഷേപകര്‍, വ്യവസായ പ്രമുഖര്‍, ഇന്‍കുബേറ്ററുകള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ദുബായിലെ വിപണി സാധ്യതകള്‍ ചര്‍ച്ച ചെയ്യുന്നതിനൊപ്പം ലോകത്തെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പ്-നിക്ഷേപക സംഗമമായ എക്സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാറില്‍ പങ്കെടുക്കുന്നതിന്‍റെ നേട്ടങ്ങളും പരിപാടിയില്‍ വിശദീകരിക്കും.

കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, കന്യാകുമാരി, കോയമ്പത്തൂര്‍, ചെന്നൈ, ബെംഗളൂരു എന്നിവിടങ്ങളിലെ സാങ്കേതിക സംരംഭകരെയും ബിസിനസ് സമൂഹങ്ങളെയും ഉള്‍പ്പെടുത്തിയാണ് പദ്ധതിയുടെ ആദ്യഘട്ടം നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഭാഗമായി ഇന്ത്യയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന 100 സംരംഭകര്‍ക്ക് ദുബായില്‍ ഏഴ് ദിവസത്തെ പ്രത്യേക ബിസിനസ് സന്ദര്‍ശന പരിപാടി ഒരുക്കും. എക്സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാര്‍, ജൈടെക്സ് ഗ്ലോബല്‍ എന്നിവയെ മുന്‍നിര്‍ത്തിയുള്ള ഈ അവസരത്തിലൂടെ നിക്ഷേപകര്‍, ആഗോള ഉപഭോക്താക്കള്‍, വ്യവസായ പങ്കാളികള്‍ എന്നിവരുമായി നേരിട്ട് ബന്ധപ്പെടാന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സാധിക്കും.

ഇന്‍ഫോപാര്‍ക്ക്, സൈബര്‍പാര്‍ക്ക്, ടെക്നോപാര്‍ക്ക്, സ്റ്റാര്‍ട്ടപ്പ് ടി.എന്‍, കര്‍ണാടക ഡിജിറ്റല്‍ ഇക്കോണമി മിഷന്‍ (കെ.ഡി.ഇ.എം), ഹൈലൈറ്റ് ബിസിനസ് പാര്‍ക്ക്, കാലിക്കറ്റ് ഫോറം ഫോര്‍ ഐടി (കാഫിറ്റ്), ജി-ടെക്, വേള്‍ഡ് ട്രേഡ് സെന്‍റര്‍ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ജോലിസ്ഥലം എന്നതിലുപരി സംരംഭകര്‍ക്ക് വളരാനും പുതിയ അവസരങ്ങള്‍ കണ്ടെത്താനുമുള്ള അന്തരീക്ഷമൊരുക്കുകയാണ് ലക്ഷ്യമെന്ന് സെന്‍ട്രല്‍ ചീഫ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ റഫീസ് റഹ്മത്തുള്ള പറഞ്ഞു. ദുബായിലെ പുതിയ വിപണികളും പങ്കാളിത്തങ്ങളും പ്രയോജനപ്പെടുത്തി ബിസിനസ് അടുത്ത ഘട്ടത്തിലേക്ക് വളര്‍ത്താന്‍ ഇന്ത്യന്‍ സംരംഭകര്‍ക്ക് ഈ സംരംഭം കരുത്തേകുമെന്നും, മേളയ്ക്ക് ശേഷവും നിലനില്‍ക്കുന്ന ദീര്‍ഘകാല ബന്ധങ്ങള്‍ കെട്ടിപ്പടുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദുബായ് വേള്‍ഡ് ട്രേഡ് സെന്‍റര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹോസ്പിറ്റാലിറ്റി ബിസിനസ് ഹബ്ബായ സെന്‍ട്രല്‍, എക്സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാര്‍ 2026-ന്‍റെ ഇക്കോസിസ്റ്റം പാര്‍ട്ണര്‍ കൂടിയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക; ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോട്  (37 seconds ago)

മന്ത്രി അനൂപ് ജേക്കബിന്റെ നിര്‍ദ്ദേശപ്രകാരം പരിശോധന തീയറ്ററുകളിൽ പരിശോധന ; വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ആഹാരപദാര്‍ഥങ്ങള്‍ സൂക്ഷിച്ചതിനും പാക്കറ്റുകളില്‍ ലേബല്‍ വിവരങ്ങള്‍ പൂര്‍ണ്ണമല്ലാത്തതിലും ലൈസന്‍സ  (10 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍; പരിശോധന തുടരുന്നു; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 12336  (14 minutes ago)

മന്നാർ ഉൾക്കടലിനും അതിനോട് ചേർന്ന തെക്കൻ തമിഴ്‌നാട് തീരപ്രദേശത്തിനും മുകളിലായി സമുദ്രനിരപ്പിൽ നിന്ന് 0.9 കിലോമീറ്റർ ഉയരത്തിൽ ചക്രവാതച്ചുഴി; പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് മ  (35 minutes ago)

ലൈഫ് സയന്‍സസ് വ്യവസായത്തിന്‍റെ വളര്‍ച്ചയ്ക്ക് പുതിയാ ദിശാബോധം നല്‍കി ബയോ കണക്ട് 4.0 സമാപിച്ചു  (40 minutes ago)

സംസ്ഥാന സർക്കാരിന്റെ ആദ്യ നൂറുദിന കർമപദ്ധതി; 20 പദ്ധതികൾ 90 ശതമാനം പൂർത്തിയാക്കി; നൂറുദിന കർമപദ്ധതിയിലൂടെ ലക്ഷക്കണക്കിന് സാധാരണക്കാർക്ക് ഗുണം ലഭിച്ചുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (46 minutes ago)

ഡെസ്റ്റിനേഷന്‍ എക്സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാര്‍ റോഡ്ഷോ ഒക്ടോബര്‍ 12-ന് ടെക്നോപാര്‍ക്കില്‍  (49 minutes ago)

കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കും അതിന്റെ ഉത്തരവാദിത്തം വഹിച്ച ഉദ്യോഗസ്ഥർക്കുമെതിരായ ആരോപണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം ; കേരള മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്ക്കണമെന്  (58 minutes ago)

കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള രാഷ്ട്രീയ ധാരണയുടെ ഭാഗമായാണ് സുഗതനെതിരെ നടപടിയെടുത്തത്; യു.ഡി.എഫ് സർക്കാരിന്റെ നടപടിയെ ഹൈക്കോടതി വിമർശിച്ച പശ്ചാത്തലത്തിൽ, സർക്കാരിന്റെ ഇരട്ടനീതിയാണ് പുറത്തുവരുന്നത്; ആ  (1 hour ago)

രാജ്യ തലസ്ഥാനത്ത്‌ നടക്കുന്ന സമരങ്ങളെ അടിച്ചമര്‍ത്തുന്നു;മുതിര്‍ന്ന നേതാക്കളെയടക്കം കസ്റ്റഡിയിലെടുക്കുകയും ചെയ്‌ത കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ്‌ നടപടിയില്‍ ശക്തിയായി പ്രതിഷേധിക്കണമെന്ന്‌ സി.പി.ഐ (  (1 hour ago)

മേയർ വി വി രാജേഷിനെതിരെ പോലീസ് ചുമത്തിയത് കള്ളക്കേസ്; മ്യൂസിയം പോലീസ് സ്റ്റേഷനിലേക്ക് പാഞ്ഞെത്തി ബി ജെ പി കൗൺസിലർമാർ  (1 hour ago)

തൈക്കണ്ടി കുടുംബത്തിൽ കനത്ത പരിഭ്രാന്തി! പിണറായിക്കും വീണയ്ക്കും റിയാസിനുമെതിരെ വിജിലൻസ് എഫ്.ഐ.ആർ ഉടൻ; ടി. വീണയെ മാറ്റാൻ അണിയറനീക്കം?  (1 hour ago)

ഡൽഹിയിൽ നാടകീയ രംഗങ്ങൾ; കസ്റ്റഡിയിലായ പിണറായി വിജയന് ദേഹാസ്വാസ്ഥ്യം; മൂന്ന് മണിക്കൂറോളം നഗരത്തിൽ ചുറ്റിച്ചെന്ന് ആക്ഷേപം...  (2 hours ago)

കാലവര്‍ഷം പിന്‍വാങ്ങിയില്ലേ!  (3 hours ago)

ഫിഫ ലോക ഫുട്ബോൾ റാങ്കിങ്ങിൽ സമാനതകളില്ലാത്ത ചരിത്രനേട്ടവുമായി കുതിച്ച് സ്പെയിൻ  (4 hours ago)

Malayali Vartha Recommends