കൊല്ലത്തെ 27 വയസുള്ള ഗര്‍ഭിണിക്കും കോവിഡ് ; സംസ്ഥാനത്ത് ഇന്ന് 21 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു: 145 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; സംസ്ഥാനത്ത് ആകെ നിരീക്ഷണത്തിലുള്ളത് 1,65,934 പേർ

സംസ്ഥാനത്ത് ഇന്ന് 21 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 8 പേര്‍ കാസര്‍കോടും, 5 പേര്‍ ഇടുക്കിയിലുമാണ്. രണ്ട് പേര്‍ കൊല്ലം ജില്ലയിലും , തിരുവനന്തപുരം , തൃശ്ശൂര്‍, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട് , കണ്ണൂര്‍ ജില്ലകളില്‍ ഓരോ പുതിയ കേസ് വീതം, ഇത് വരെ 286 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 256 പേര്‍ ഇപ്പോള്‍ ചികിത്സയിലുണ്ട്.
ഇക്കൂട്ടത്തില്‍ കൊല്ലത്തെ 27 വയസുള്ള ഗര്‍ഭിണിയായ സ്ത്രീയുമുണ്ട്. രോഗബാധിതരില്‍ രണ്ട് പേര്‍ ഡല്‍ഹി നിസാമുദീന്‍ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരാണ്. ഇവര്‍ നിരീക്ഷണത്തിലായിരുന്നു. ഇന്ന് മാത്രമായി 145 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ആകെ 1,65,934 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 643 പേര്‍ ആശുപത്രികളിലും മറ്റുള്ളവര്‍ വീടുകളിലുമാണ് കഴിയുന്നത്. രോഗം സ്ഥിരീകരിച്ചവരില്‍ 200 പേര്‍ വിദേശത്തുനിന്നും എത്തിയ മലയാളികളാണ്. ഏഴു പേര്‍ വിദേശികളും. 26 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം പകര്‍ന്നുകിട്ടി. ഇന്ന് 28 പേരുടെ സ്രവ പരിശോധനാഫലം നെഗറ്റീവായി. രോഗം ഭേദമായവരില്‍ നാല് വിദേശികളുമുണ്ട്.
https://www.facebook.com/Malayalivartha

























