മലപ്പുറത്ത് രോഗം ബാധിച്ച 85-കാരന്റെ മകനെതിരെ കേസ് എടുക്കുമെന്ന് മന്ത്രി കെ ടി ജലീല്‍
മലപ്പുറം ജില്ലയില്‍ അവസാനമായി രോഗം സ്ഥിരീകരിച്ചത് കീഴാറ്റൂര്‍ സ്വദേശിയായ 85-കാരനാണ്. ഉംറ കഴിഞ്ഞെത്തിയ മകനില്‍ നിന്നാവാം രോഗം പകര്ന്നതന്നാണ് സംശയം.
മദ്രസാദ്ധ്യാപകനായ മകന് നാട്ടിലെത്തിയ ശേഷം വിവിധയിടങ്ങള്‍ സന്ദര്‍ശിച്ചതു കൂടാതെ പൊതു പരിപാടികളിലും പള്ളികളില്‍ നമസ്കാരങ്ങളിലും പങ്കെടുക്കുകയും ചെയ്തിരുന്നു. ഇയാള്‍ക്ക് എതിരെ കേസ്സെടുക്കുമെന്ന് മന്ത്രി കെടി ജലീല്‍ പറഞ്ഞു.
മാര്‍ച്ച് പതിനൊന്നിനാണ് മകന് ഉംറ കഴിഞ്ഞത്തിയത്. ഇതുവരെയും മകന് രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിട്ടില്ല. മകന് ഉള്‍പ്പടെ കുടുംബാംഗങ്ങളെ മുഴുവന്‍ മെഡിക്കല്‍ കോളേജ് ഐസ്ലേഷനിലേക്ക് മാറ്റിയിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച പിതാവ് ചികിത്സ തേടിയ പട്ടിക്കാട്, ആക്കപ്പറമ്പ് എന്നിവിടങ്ങളിലെ രണ്ട് ക്ലിനിക്കുകള്‍ ആരോഗ്യവകുപ്പ് പൂട്ടി.
ഇവിടുത്തെയും രോഗിയുമായി ഇടപഴകിയ പെരിന്തല്‍മണ്ണയിലെ മറ്റ് രണ്ട് ആശുപത്രിയിലുള്ളവരെയും നിരീക്ഷണത്തിലേക്ക് മാറ്റിയിട്ടുണ്ട്. രോഗിയായ 85-കാരന് മന്ത്ര ചികിത്സകന് കൂടിയാണ്. രോഗബാധയുള്ള സമയത്തും ഇയാള്‍ ചികിത്സ നടത്തിയിട്ടുണ്ട്. സമൂഹ്യവ്യാപനത്തിന് സാധ്യതയുള്ളതിനാല്‍ കീഴാറ്റൂര്‍ പഞ്ചായത്തില്‍ രോഗലക്ഷണങ്ങളില്ലാത്തവര്‍ക്കിടയിലും റാന്‍ഡം പരിശോധന നടത്താനാണ് ആരോഗ്യവകുപ്പ് ഒരുങ്ങുന്നത്.
ഫലത്തിനനുസരിച്ച് കീഴാറ്റൂര്‍, ആനക്കയം പഞ്ചായത്തുകളില്‍ സാമൂഹിക വ്യാപനത്തിന് സാധ്യതയുണ്ടെന്ന് മനസ്സിലാക്കിയാല്‍ കാസര്‍കോടിനു സമാനമായ രീതിയിലുള്ള നിയന്ത്രണങ്ങള്‍ പ്രദേശത്ത് വരുംദിവസങ്ങളില്‍ ഏര്‍പ്പെടുത്തുമെന്ന് മന്ത്രി കെ ടി ജലീല്‍, സ്പീക്കര്‍ ശ്രീരാമകൃഷ്ണന്, ജില്ലാ കളക്ടര്‍ തുടങ്ങിയവര്‍ പങ്കെടുത്ത കോവിഡ് അവലോകനയോഗത്തില്‍ തീരുമാനിച്ചു.
https://www.facebook.com/Malayalivartha